കോണ്*ഗ്രസ് സ്ഥാനാര്*ഥി പ്രഖ്യാപനം ഇന്ന്; 57 സീറ്റില്* ധാരണ
ഇരുപത്തിനാലിടത്ത് ധാരണയായില്ല സ്*ക്രീനിങ് കമ്മിറ്റിയും
തിരഞ്ഞെടുപ്പുകമ്മിറ്റിയും ഇന്ന് വീണ്ടും ചേരും
ഭിന്നത തീര്*ക്കാന്* ആന്റണി ഇടപെട്ടു
ന്യൂഡല്*ഹി: കേരളത്തിലെ നിയമസഭാതിരഞ്ഞെടുപ്പില്* 57 സീറ്റുകളില്* കോണ്*ഗ്രസ് സ്ഥാനാര്*ഥികളെക്കുറിച്ച് തിങ്കളാഴ്ച രാത്രിയോടെ ധാരണയായി. ഇതനുസരിച്ച് ഉമ്മന്*ചാണ്ടി -പുതുപ്പള്ളി, രമേശ് ചെന്നിത്തല -ഹരിപ്പാട്, ഹൈബി ഈഡന്* -എറണാകുളം, ആര്യാടന്* മുഹമ്മദ് -നിലമ്പൂര്*, കെ. അച്യുതന്* -ചിറ്റൂര്*, എം.എം. ഹസ്സന്* -ആലുവ, എ.പി. അബ്ദുള്ളക്കുട്ടി -കണ്ണൂര്* എന്നിങ്ങനെ മത്സരിക്കും. ഷൊറണൂരില്* എം.ആര്*. മുരളിയെ കോണ്*ഗ്രസ് പിന്തുണയ്ക്കും. 24 സീറ്റുകളില്* അന്തിമതീരുമാനമായില്ല. ഒന്നിലധികം സ്ഥാനാര്*ഥികള്* പട്ടികയിലുള്ള ഈ സീറ്റുകളില്*ക്കൂടി തീരുമാനമായശേഷം ചൊവ്വാഴ്ച വൈകിട്ടോടെ മാത്രമേ അന്തിമ പ്രഖ്യാപനമുണ്ടാവൂ.
ചൊവ്വാഴ്ച രാവിലെ സ്*ക്രീനിങ് കമ്മിറ്റി യോഗം വീണ്ടും ചേരും. ഉച്ചയ്ക്ക് സോണിയാഗാന്ധിയുടെ അധ്യക്ഷതയില്* തിരഞ്ഞെടുപ്പുകമ്മിറ്റിയും ചേരും. അതിനുശേഷം എല്ലാമണ്ഡലങ്ങളിലെയും സ്ഥാനാര്*ഥികളെ പ്രഖ്യാപിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്* സെക്രട്ടറി മധുസൂദനന്* മിസ്ത്രി അറിയിച്ചു.
രാഹുല്*ഗാന്ധി നിര്*ദേശിച്ചതെന്നു പറയപ്പെടുന്ന പേരുകളെയും സീറ്റുകളെയും ചൊല്ലി ഉമ്മന്*ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മില്* തര്*ക്കമുണ്ടായി. ഭിന്നത രൂക്ഷമായതോടെ പ്രശ്*നത്തില്* പ്രതിരോധമന്ത്രി എ.കെ. ആന്റണി ഇടപെട്ടു.
രാഹുല്* നിര്*ദേശിച്ച പേരുകള്* അതേപടി അംഗീകരിക്കണമെന്ന് നിര്*ബന്ധമില്ലെന്ന് യൂത്ത് കോണ്*ഗ്രസ് അഖിലേന്ത്യാ അധ്യക്ഷന്* രാജീവ് സതവ് നിലപാടറിയിച്ചതിനെത്തുടര്*ന്നാണ് സമവായസാധ്യത തെളിഞ്ഞത്. ഇതോടെ യുവാക്കള്*ക്കും പുതുമുഖങ്ങള്*ക്കുമുള്ള സീറ്റുകളില്* മാറ്റം വരുത്താന്* വഴിയൊരുങ്ങി. ഞായറാഴ്ച രാത്രി നടന്ന സ്*ക്രീനിങ് കമ്മിറ്റി യോഗത്തില്* സിറ്റിങ് എം.എല്*.എ.മാര്* മത്സരിക്കണമെന്ന് തീരുമാനമുണ്ടായി. ബാക്കിവരുന്ന സീറ്റുകളില്* പകുതിയിലും ധാരണയിലെത്തി. എന്നാല്*, 28 സീറ്റുകള്* പിന്നെയും നിര്*ണയിക്കപ്പെടാനുണ്ടായിരുന്നു. സ്*ക്രീനിങ് കമ്മിറ്റി യോഗത്തിന് ശേഷം ഉമ്മന്*ചാണ്ടിയും രമേശ് ചെന്നിത്തലയും ഞായറാഴ്ച അര്*ധരാത്രി സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലുമായും ചര്*ച്ച നടത്തി.
രാഹുല്* നിര്*ദേശിച്ച പേരുകളില്* മാറ്റം വരുത്താന്* അനുമതി ലഭിച്ചതോടെ ഉമ്മന്*ചാണ്ടിയും ചെന്നിത്തലയും തിങ്കളാഴ്ച രാവിലെ കൂടിയാലോചിച്ച് പട്ടികയില്* ചില മാറ്റങ്ങള്* വരുത്തി. യൂത്ത് കോണ്*ഗ്രസ് അഖിലേന്ത്യാ നേതൃത്വവുമായി ആശയവിനിമയം നടത്തിയശേഷമാണ് ഈ പട്ടികയില്* മാറ്റംവരുത്തിയത്. ഇരുവരും രാഹുലുമായി ചര്*ച്ച നടത്തിയെന്ന് സൂചനകളുണ്ടെങ്കിലും പാര്*ട്ടി വൃത്തങ്ങള്* ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഒരുവശത്ത് കേരളത്തിലെ നേതാക്കള്* തമ്മില്* ചര്*ച്ച നടത്തുമ്പോള്*, മറുവശത്ത് ഹൈക്കമാന്*ഡ് വിവിധ എം.പി.മാരില്* നിന്നും നേതാക്കളില്* നിന്നും അഭിപ്രായം ആരാഞ്ഞിരുന്നു. പ്രൊഫ. പി.ജെ. കുര്യന്*, പി.സി. ചാക്കോ, പി.ടി. തോമസ്, കെ.പി. ധനപാലന്* എന്നീ എം.പി.മാര്* ഞായറാഴ്ച സ്*ക്രീനിങ് കമ്മിറ്റി അധ്യക്ഷന്* പ്രണബുമായി കൂടിക്കാഴ്ച നടത്തി തങ്ങളുടെ അഭിപ്രായങ്ങള്* അറിയിച്ചിരുന്നു. കേരളത്തില്* നിന്നുള്ള ഭൂരിഭാഗം എം.പി.മാരെയും ദേശീയനേതൃത്വം വെവ്വേറെ വിളിപ്പിച്ച് രണ്ടുദിവസമായി വിവരങ്ങള്* ആരാഞ്ഞു. സ്ഥാനാര്*ഥികളുടെ കാര്യത്തില്* ധാരണയാകാന്* ഈ കൂടിയാലോചനകളും സഹായിച്ചെന്ന് പാര്*ട്ടി വൃത്തങ്ങള്* പറഞ്ഞു.
സോണിയ പങ്കെടുക്കുന്ന തിരഞ്ഞെടുപ്പു സമിതി യോഗം തിങ്കളാഴ്ച ഉച്ചയ്ക്കു നടക്കുമെന്നായിരുന്നു നേരത്തേയുള്ള അറിയിപ്പ്. എന്നാല്*, തര്*ക്കം കാരണം വൈകുന്നേരത്തേക്കു മാറ്റി. തമിഴ്*നാട്ടിലെയും സീറ്റുകളെക്കുറിച്ച് ധാരണയാവാനുള്ളതിനാല്* കേരളത്തിന്റെ യോഗം രാത്രി എട്ടു മണിക്കാക്കി.തിരഞ്ഞെടുപ്പ് സമിതിയോഗത്തിന് മുമ്പുവരെ ഏഴോ എട്ടോ സീറ്റുകളില്* തര്*ക്കം നിലനിന്നെന്നാണ് സൂചന. കെ. മുരളീധരന്*, പത്മജ വേണുഗോപാല്* എന്നിവര്* പരിഗണിക്കപ്പെടുന്ന വട്ടിയൂര്*കാവും ഇതില്*പ്പെടും. തര്*ക്കം പരിഹരിക്കാനായില്ലെങ്കില്* ഈ സീറ്റുകളില്* കോണ്*ഗ്രസ് ഹൈക്കമാന്*ഡ് അന്തിമ തീരുമാനമെടുത്ത് സ്ഥാനാര്*ഥികളെ പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പു സമിതി യോഗത്തിന് മുമ്പായി കേന്ദ്രമന്ത്രി വയലാര്* രവി, പി.സി. ചാക്കോ, പി.ജെ. കുര്യന്* തുടങ്ങിയ നേതാക്കളെ സോണിയാ ഗാന്ധി വിളിപ്പിച്ച് ചര്*ച്ച നടത്തിയെന്നും അറിയുന്നു.
ന്യൂഡല്*ഹി:കോണ്*ഗ്രസ് പ്രസിഡന്*റ് സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്* തിങ്കളാഴ്ച രാത്രി ചേര്*ന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തില്* തീരുമാനമായ സ്ഥാനാര്*ഥികളുടെ പേരുകള്*.
തിരുവനന്തപുരം ജില്ല
കോവളം: ജോര്*ജ് മേഴ്*സിയര്*, വര്*ക്കല: വര്*ക്കല കഹാര്*, അരുവിക്കര: ജി. കാര്*ത്തികേയന്*, കാട്ടാക്കട: എന്*. ശക്തന്*, കഴക്കൂട്ടം: എം.എ. വാഹിദ്, പാറശ്ശാല: കെ.ടി. ജോര്*ജ്, നെയ്യാറ്റിന്*കര: തമ്പാനൂര്* രവി, ആറ്റിങ്ങല്*: തങ്കമണി ദിവാകരന്*
കൊല്ലം ജില്ല
ചാത്തന്നൂര്*:ബിന്ദു കൃഷ്ണ,പുനലൂര്*: ജോണ്*സണ്* എബ്രഹാം.
പത്തനംതിട്ട ജില്ല
ആറന്*മുള: കെ. സദാശിവന്* നായര്*, അടൂര്*: പന്തളം സുധാകരന്*, കോന്നി: അടൂര്* പ്രകാശ്, റാന്നി: മറിയാമ്മ ചെറിയാന്*
ആലപ്പുഴ ജില്ല
ഹരിപ്പാട്:രമേഷ് ചെന്നിത്തല, ചെങ്ങന്നൂര്*: പി.സി. വിഷ്ണുനാഥ്, കായംകുളം: എം.മുരളി, അമ്പലപ്പുഴ: എം.ലിജു, ആലപ്പുഴ: അഡ്വ. എ.ജെ.മാത്യൂ, അരൂര്*: എ.എ.ഷുക്കൂര്*
എറണാകുളം ജില്ല
പറവൂര്*: വിഡി. സതീശന്*, എറണാകുളം: ഹൈബി ഈഡന്*, കൊച്ചി: ഡൊമനിക് പ്രസന്*േറഷന്*:, മൂവാറ്റുപുഴ: ജോസഫ് വാഴക്കന്*, തൃക്കാക്കര: ബെന്നി ബഹനാന്*, തൃപ്പൂണിത്തുറ: കെ.ബാബു, കുന്നത്തുനാട്: വി.പി.സജീന്ദ്രന്*.
കോട്ടയം ജില്ല
പുതുപ്പള്ളി:ഉമ്മന്* ചാണ്ടി
ഇടുക്കി ജില്ല
പീരുമേട്: ഇ.എം.അഗസ്റ്റി, ദേവികുളം:എ.കെ.മണി
തൃശ്ശൂര്* ജില്ല
വടക്കാഞ്ചേരി: സി.എന്*. ബാലകൃഷ്ണന്*, തൃശ്ശൂര്*: തേറമ്പില്* രാമകൃഷ്ണന്*, മണലൂര്*: ടി.എന്*. പ്രതാപന്*, കൊടുങ്ങല്ലൂര്*: ടി.യു. രാധാകൃഷ്ണന്*, പുതുക്കാട്: കെ.പി. വിശ്വനാഥന്*
മലപ്പുറം ജില്ല
നിലമ്പൂര്*:ആര്യാടന്* മുഹമ്മദ്, വണ്ടൂര്*: എ.പി.അനില്*കുമാര്*, പൊന്നാനി: അജയ് മോഹന്* പി.ടി., തവനൂര്*: വി.വി. പ്രകാശ്
പാലക്കാട് ജില്ല
പട്ടാമ്പി: സി.പി. മുഹമ്മദ്, ചിറ്റൂര്*: കെ.അച്യുതന്*, ഒറ്റപ്പാലം:വി.കെ. ശ്രീകണ്ഠന്*, പാലക്കാട്:ഷാഫി. ഷൊറണൂറില്* എം.ആര്*.മുരളിയെ കോണ്*ഗ്രസ് പിന്തുണയ്ക്കും.
കോഴിക്കോട് ജില്ല
നാദാപുരം: ബി.എന്*. ചന്ദ്രന്*, കൊയിലാണ്ടി: കെ.പി. അനില്* കുമാര്*, ബാലുശ്ശേരി: എ. ബാലറാം
കണ്ണൂര്* ജില്ല
കണ്ണൂര്*: എ.പി. അബ്ദുള്ളക്കുട്ടി, ഇരിക്കൂര്*: കെ.സി.ജോസഫ്, പയ്യന്നൂര്*: അഡ്വ. ബ്രിജേഷ്, കല്യാശ്ശേരി: അഡ്വ. ഇന്ദിര
വയനാട് ജില്ല
മാനന്തവാടി: ജയലക്ഷ്മി, ബത്തേരി: ഐ.സി. ബാലകൃഷ്ണന്*
കാസര്*കോട് ജില്ല
കാഞ്ഞങ്ങാട്: എം.സി. ജോസ്