തിരുവല്ലയില്* വിക്ടര്*.ടി.തോമസ്; പുതുശ്ശേരിക്ക് സീറ്റില്ല
കേരള കോണ്*ഗ്രസ്(എം) സ്ഥാനാര്*ത്ഥികളായി
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്* മത്സരിക്കുന്ന കേരള കോണ്*ഗ്രസ്(എം) സ്ഥാനാര്*ഥികളെ പ്രഖ്യാപിച്ചു. യു.ഡി.എഫില്* പാര്*ട്ടിക്ക് ആകെയുള്ള 15 സീറ്റിലേക്കും സ്ഥാനാര്*ഥികളായി.തിരുവല്ലയില്* പാര്*ട്ടിയുടെ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിക്ടര്* ടി. തോമസ് മത്സരിക്കും. ജോസഫ് എം. പുതുശ്ശേരിക്ക് സീറ്റില്ല.ചങ്ങനാശ്ശേരിയില്* ഡെപ്യൂട്ടി ചെയര്*മാന്* സി.എഫ് തോമസ്തന്നെ മത്സരിക്കും.യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ജോബ് മൈക്കിള്* ചങ്ങനാശ്ശേരിയില്* മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു.ഒടുവില്* ജോബിനെ കണ്ണൂര്* ജില്ലയിലെ തളിപ്പറമ്പിലേക്ക് മാറ്റിക്കൊണ്ടാണ് പ്രശ്*നം പരിഹരിച്ചത്. ജോസഫ് എം. പുതുശ്ശേരി ഒഴികെ പാര്*ട്ടിയുടെ എല്ലാ സിറ്റിങ് എം.എല്*.എമാര്*ക്കും സീറ്റുണ്ട്.
കടുത്തുരുത്തിയില്* നിന്ന് മോന്*സ് ജോസഫിനെയും ഏറ്റുമാനൂരില്* നിന്ന് തോമസ് ചാഴികാടനെയും പരസ്പരം മണ്ഡലം മാറ്റി മത്സരിപ്പിക്കാമെന്ന് കഴിഞ്ഞ ദിവസം നിര്*ദ്ദേശം ഉയര്*ന്നെങ്കിലും രണ്ടു പേരും എതിര്*ത്തതിനെത്തുടര്*ന്ന് നിര്*ദ്ദേശം നടപ്പായില്ല.പാര്*ട്ടി ചെയര്*മാന്* കെ.എം.മാണി തുടര്*ച്ചയായി പന്ത്രണ്ടാം തവണയും പാലായില്* നിന്ന് ജനവിധി തേടും. അഭ്യൂഹങ്ങള്*ക്കെല്ലാം വിരാമമിട്ട് പി.ജെ.ജോസഫിന് തൊടുപുഴ സീറ്റു തന്നെ നല്*കി.
കല്ലൂപ്പാറ എം.എല്*.എയായിരുന്നു ജോസഫ്.എം.പുതുശ്ശേരി. മണ്ഡലം പുനര്*നിര്*ണ്ണയത്തില്* കല്ലൂപ്പാറ ഇല്ലാതായതാണ് പുതുശ്ശേരിക്ക് വിനയായത്.കല്ലൂപ്പാറയ്ക്ക് പകരമായി പാര്*ട്ടി റാന്നി ചോദിച്ചെങ്കിലും കോണ്*ഗ്രസ് നല്*കിയില്ല. തിരുവല്ല മണ്ഡലത്തിന്റെ ഭാഗങ്ങള്* പുനര്*നിര്*ണ്ണയത്തില്* നഷ്ടപ്പെട്ടിരുന്നില്ല.ഈ സാഹചര്യത്തിലാണ് മണ്ഡലത്തില്* കഴിഞ്ഞ തവണ നിന്നു മത്സരിച്ച വിക്ടറിനെ പരിഗണിച്ചത്. ഈ തീരുമാനത്തില്* പുതുശ്ശേരി തന്റെ അനിഷ്ടം പരസ്യമായി അറിയിച്ചിട്ടുണ്ട്.
തിരുവല്ലയില്* ഇരുകൂട്ടരും അവകാശവാദമുന്നയിച്ചത് തര്*ക്കത്തിനിടയാക്കി. ഞായറാഴ്ച പാര്*ട്ടി സ്റ്റിയറിങ് കമ്മിറ്റി ചേര്*ന്നെങ്കിലും പരിഹാരമായില്ല. സ്ഥാനാര്*ഥിയെ നിശ്ചയിക്കാന്* മണ്ഡലം ഭാരവാഹികളുടെ ഹിതപരിശോധന നടത്തി. അതില്* വിക്ടറിനായിരുന്നു മേല്*ക്കൈ. അതിനിടെ സി.എഫ് തോമസിനെ വീണ്ടും സ്ഥാനാര്*ഥിയാക്കിയതില്* പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ മണ്ഡലമായ ചങ്ങനാശ്ശേരിയില്* യൂത്ത് ഫ്രണ്ട് പ്രവര്*ത്തകര്* പ്രകടനം നടത്തി.