ടോക്യോ: ഫുകുഷിമ ആണവനിലയത്തിനടുത്ത് കടല്*വെള്ളത്തില്* ആണവവികിരണബാധയുണ്ടായതായി കണ്ടെത്തി. വെള്ളത്തില്* സുരക്ഷിതനിലയിലും കൂടുതല്* വികിരണമുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തില്* ടെപ്*കോ ഇതേക്കുറിച്ച് അന്വേഷണം തുടങ്ങി. കടല്* വെള്ളത്തിലെ വികിരണത്തിന്റെ തോത് അളന്ന് വ്യാഴാഴ്ച ഫലം അറിയിക്കണമെന്ന് അന്താരാഷ്ട്ര ആണവോര്*ജ ഏജന്*സി ജപ്പാനോട് നിര്*ദേശിച്ചു. എട്ടിടങ്ങളില്* നിന്ന് ജലം ശേഖരിച്ച് പരിശോധിക്കാനാണ് നിര്*ദേശം. നേരത്തേ പച്ചക്കറികളിലും പാലിലും പൈപ്പ് വെള്ളത്തിലും വികിരണബാധ കണ്ടെത്തിയിരുന്നു. വികിരണബാധമൂലം നഷ്ടം സംഭവിച്ച കര്*ഷകര്*ക്ക് 'ടെപ്*കോ' നഷ്ടപരിഹാരം നല്*കേണ്ടി വരുമെന്ന് ജപ്പാന്* അധികൃതര്* പറഞ്ഞു.
നിലയത്തിലെ രണ്ടും മൂന്നും റിയാക്ടറുകളില്* നിന്ന് വെള്ളപ്പുക ഉയരുന്നത് ചൊവ്വാഴ്ചയും തുടര്*ന്നു. ഈ പുക നീരാവിയാണെന്നാണ് നിലയ ഉടമകളായ ടോക്യോ ഇലക്ട്രിക് പവര്* കമ്പനി (ടെപ്*കോ) പറഞ്ഞത്. ആണവ നിലയത്തില്* വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനും റിയാക്ടറുകള്* തണുപ്പിക്കാനുമുള്ള പ്രവര്*ത്തനങ്ങള്* തുടരുകയാണ്. അതിനിടെ, വടക്കുകിഴക്കന്* ജപ്പാനില്* ചൊവ്വാഴ്ച വീണ്ടും ശക്തമായ ഭൂചലനമുണ്ടായി. ഇവയില്* രണ്ടു ചലനങ്ങള്* റിക്ടര്* സെ്കയിലില്* 6.6 തീവ്രത രേഖപ്പെടുത്തി.
റിയാക്ടറുകളില്* വൈദ്യുതി കേബിളുകള്* പിടിപ്പിക്കാന്* കഴിഞ്ഞെങ്കിലും വൈദ്യുതി പ്രവാഹം പൂര്*ണതോതില്* പുനഃസ്ഥാപിക്കാനായിട്ടില്ല. രണ്ടും മുന്നും റിയാക്ടറുകളില്* നിന്ന് പുകയുയര്*ന്നതുമൂലം നിര്*ത്തിവെച്ച പ്രവര്*ത്തനങ്ങള്* ബുധനാഴ്ച രാവിലെ വീണ്ടും തുടങ്ങി.
പുകയുയരുന്നത് ആണവവികിരണ ഭീതി കൂട്ടിയിട്ടുണ്ട്. എന്നാല്* വികിരണ തോത് കൂടിയിട്ടില്ലെന്നും മുന്* നിലയില്* തന്നെ നില്*ക്കുകയാണെന്നും അധികൃതര്* വ്യക്തമാക്കി.
ജപ്പാനില്* നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്* കര്*ശന പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ചൈന, തായ്*വാന്*, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്* അറിയിച്ചു.
റിയാക്ടറുകളിലെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചെങ്കിലും ശീതീകരണ സംവിധാനവും നിരീക്ഷണ സംവിധാനവും പ്രവര്*ത്തിപ്പിക്കാനാവശ്യമായ തരത്തില്* വൈദ്യുതി എത്തിക്കാനായിട്ടില്ലെന്ന് അധികൃതര്* പറഞ്ഞു. റിയാക്ടര്* തണുപ്പിക്കാനായി വെള്ളമൊഴിക്കുമ്പോളുണ്ടാകുന്ന നീരാവി മുകളിലേക്കുയരുന്നതാണ് വെള്ളപ്പുകയെന്ന് ജപ്പാന്* പ്രതിരോധ മന്ത്രി തോഷിമി കിതസാവ പറഞ്ഞു. ചൂടുകൂടിയകാരണം ചില അവശിഷ്ടങ്ങള്*ക്ക് തീപിടിച്ചതാണ് മൂന്നാം റിയാക്ടറില്* നിന്ന് തിങ്കളാഴ്ച കറുത്ത പുകയുയരാന്* കാരണമെന്നും അദ്ദേഹം വിശദീകരിച്ചു. നിലയത്തിലെ സ്ഥിതി നിയന്ത്രണ വിധേയമാക്കാന്* ജപ്പാന്* അമേരിക്കന്* സേനയുടെ സഹായം തേടി. സ്ഥിതി അതികഠിനമാണെന്ന് വ്യവസായ മന്ത്രി ബന്*രി കയീദ പറഞ്ഞു. ആണവ നിലയം അടച്ചിരിക്കുന്നതിനാല്* വൈദ്യുതി ദൗര്*ലഭ്യം തുടരുകയാണ്.
ഭൂകമ്പത്തെയും സുനാമിയെയും തുടര്*ന്ന് മൂന്നര ലക്ഷം പേര്* അഭയാര്*ഥിക്യാമ്പുകളില്* കഴിയുകയാണ്. ഇവര്*ക്ക് ആവശ്യമായ സഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്* വിവിധ സന്നദ്ധ സംഘടനകളുമായി പതിവായി കൂടിക്കാഴ്ച നടത്താന്* പുതിയ സമിതി രൂപവത്കരിച്ചതായി മുഖ്യ കാബിനറ്റ് സെക്രട്ടറി യുകിയോ എഡാനോ അറിയിച്ചു. ഭൂകമ്പത്തിലും സുനാമിയിലും 9,079 പേര്* മരിച്ചതായാണ് ഔദ്യോഗിക കണക്ക്. 12, 645 പേരെ കാണാനില്ല