ബെന്നിയ്ക്ക് വേണ്ടി രാഹുല്* ഗാന്ധി വാശിപിടിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ബെന്നിയ്ക്ക് വേണ്ടി രാഹുല്* ഗാന്ധി വാശിപിടിച്ചു

    ദില്ലി: കേരളത്തിലെ കോണ്*ഗ്രസ് സ്ഥാനാര്*ഥിപ്പട്ടിക വൈകിയത് എഐസിസി ജനറല്* സെക്രട്ടറി രാഹുല്* ഗാന്ധിയുടെ പിടിവാശി മൂലമാണെന്ന് റിപ്പോര്*ട്ട്. രാഹുലിന്റെ സംഘത്തിലെ കെ ടി ബെന്നിയെ സ്ഥാനാര്*ത്ഥിയാക്കണമെന്ന് തന്റെ നിര്*ദ്ദേശം സ്വീകരിക്കപ്പെടുന്നതുവരെ പട്ടികതയ്യാറാവില്ലെന്ന വാശിയിലായിരുന്നുവത്രേ രാഹുല്*. രാഹുലിന്റെ നിര്*ദ്ദേശം സ്വീകരിക്കാതെ പട്ടിക പുറത്തിറക്കാന്* കേരളത്തിലെ കോണ്*ഗ്രസ് നേതൃത്വം പഠിച്ചപണി പതിനെട്ടും പയറ്റിയെങ്കിലും നടന്നില്ല.

    ചൊവ്വാഴ്ച രാവിലെ 9.30നു രമേശ് ചെന്നിത്തലയും ഉമ്മന്*ചാണ്ടിയും രാഹുലുമായി കൂടിക്കാഴ്ചയ്ക്കു സമയം ചോദിച്ചിരുന്നു. എന്നാല്*, കേരളാനേതൃത്വം തനിക്കു സ്ഥാനാര്*ഥിത്വം നിഷേധിക്കുകയാണെന്ന ബെന്നിയുടെ പരാതിയേത്തുടര്*ന്ന് രാഹുല്* ഇരുവരെയും കാണാന്* കൂട്ടാക്കിയില്ല.

    തുടര്*ന്നു നടന്ന ഫോണ്* സംഭാഷണങ്ങളില്* രമേശും ഉമ്മന്*ചാണ്ടിയും ബെന്നിയെ ചാലക്കുടി സീറ്റില്* നിര്*ത്താന്* സമ്മതിച്ചതോടെയാണു രാഹുല്* അയഞ്ഞതും ഹൈക്കമാന്*ഡ് അന്തിമപട്ടിക അംഗീകരിച്ചതും. യൂത്ത് കോണ്*ഗ്രസിന്റെ തമിഴ്*നാട്ടിലെ സംഘടനാ തെരഞ്ഞെടുപ്പു ചുമതലക്കാരന്* എന്ന നിലയിലാണു കെ.ടി. ബെന്നി രാഹുലിന് പ്രിയപ്പെട്ടവനായത്.

    കേരളനേതൃത്വം ആദ്യമേ തന്നെ ബെന്നിയെന്ന പേര് പട്ടികയില്* നിന്നും വെട്ടിക്കളഞ്ഞിരുന്നുവത്രേ. എന്നാല്* ബെന്നിയുടെ തമിഴ്*നാട്ടിലെ പ്രവര്*ത്തനമികവ് ചൂണ്ടിക്കാട്ടി രാഹുല്* ഇയാളെ സ്ഥാനാര്*ത്ഥിയാക്കണമെന്ന് വാശിപിടിക്കുകയായിരുന്നു.

    കേരളത്തിലെ നേതാക്കള്* 'അജ്ഞാത'നെന്നു വിശേഷിപ്പിച്ച ബെന്നി ഒരിക്കല്*പ്പോലും കെ.എസ്.യു, യൂത്ത് കോണ്*ഗ്രസ് സംസ്ഥാന ഭാരവാഹിയാകാത്തയാളാണ്. മൂക്കന്നൂര്* സ്വദേശിയായ ബെന്നിക്കു ചാലക്കുടി മണ്ഡലം നല്*കണമെന്നാണു ശിപാര്*ശ. 1999ല്* കാലടി ശ്രീശങ്കര കോളജിലെ മാഗസിന്* എഡിറ്ററും 2000ല്* യൂണിയന്* ചെയര്*മാനുമായിരുന്നു ബെന്നി.

    യുപിഎ. സര്*ക്കാരിന്റെ ഭരണനേട്ടങ്ങള്* സാധാരണക്കാരില്* എത്തിക്കാന്* രാഹുലിന്റെ നേതൃത്വത്തില്* പ്രവര്*ത്തിക്കുന്ന 'പാവപ്പെട്ടവരുടെ സേന'യുടെ സംസ്ഥാന കോഓര്*ഡിനേറ്റര്*കൂടിയാണ് ബെന്നി.





    Powered By WizardRSS.com | Full Text RSS Feed | WordPress Plugin
Working...
X