ലോകക്രിക്കറ്റിലെ രണ്ട് മഹരഥന്*മാരില്* ഒരാളുടെ പടിയിറക്കത്തിന് ആരംഭമാവുകയാണ്. ഇന്ത്യയും ആസ്*ത്രേലിയയും ഒരിയ്ക്കല്*കൂടി മുഖാമുഖമെത്തുമ്പോള്* അത് സച്ചിന്റെയും പോണ്ടിങിന്റെയും കരിയറിലെ വിധി നിര്*ണായകദിനം. ബാറ്റ് കൊണ്ട് ഇതിഹാസം രചിച്ച താരങ്ങളുടെ കരിയറിലെ അവസാന ലോകകപ്പാണ് ഇതെന്ന കാര്യത്തില്* സംശയമില്ല. എന്നാല്* ഇവരിലൊരാള്*ക്ക് ക്വാര്*ട്ടറിലെ രണ്ടാം മത്സരത്തോടെ കണ്ണീരോടെ മടങ്ങേണ്ടി വരും.
റെക്കാര്*ഡുകളുടെ രാജകുമാരന്* സച്ചിനെ സംബന്ധിച്ചിടത്തോളം കരിയറിന് വിരാമമിടാന്* ഒരു ലോകകപ്പ് കൂടിയേ തീരൂ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇടര്*ച്ചകളില്ലാതെ തുടരുന്ന സച്ചിന്* ക്രിക്കറ്റില്* ചിരഞ്ജീവിയായി വാഴണമെന്നാണ് ആരാധകര്* ആഗ്രഹിയ്ക്കുന്നത്. എന്നാല്* കാലമെന്ന സത്യം ഇതിന് വിഘാതമാണ്. 2015ല്* ലോകകപ്പിലെ ആദ്യ പന്തെറിയുമ്പോള്* സച്ചിന്* ഉണ്ടാവില്ലെന്ന് ഏതാണ്ട് ഉറപ്പിയ്ക്കാം. ടീമിന് ഭാരമാവാന്* മാസ്റ്റര്* ബ്ലാസ്റ്റര്*ക്കും താത്പര്യമുണ്ടാവില്ല. ക്രിക്കറ്റിനെ ഇന്ത്യന്* ജനതയുടെ മതമാക്കി മാറ്റിയ ദൈവത്തിന് വിശ്വകീരിടം നേടിക്കൊടുക്കുമെന്ന് ധോണിയും സംഘവും നേരത്തെ പറഞ്ഞിരുന്നു. അത് യാഥാര്*ഥ്യമായാല്* സച്ചിന്റെ ക്രിക്കറ്റ് ജീവിതം പൂര്*ണമായെന്ന് പറയാം. ആ ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ ആദ്യ കടമ്പയാണ് മൊട്ടേരിയിലെ സര്*ദാര്* പട്ടേല്* സ്റ്റേഡിയത്തില്* ഓസീസുമായുള്ള മത്സരം.സച്ചിന്റെ വ്യക്തിഗത റെക്കാര്*ഡുകള്*ക്കൊപ്പം എത്താനാവില്ലെങ്കിലും ലോകത്തെ ഏറ്റവും മികച്ച ടീമിനെ അതിന്റെ സുവര്*ണകാലത്ത് നയിക്കാന്* നിയോഗിക്കപ്പെട്ടയാളാണ് റിക്കി പോണ്ടിങ്. ക്യാപ്റ്റനെന്ന നിലയില്* ആര്*ക്കും അസൂയ ജനിപ്പിയ്ക്കുന്ന ചരിത്രം പോണ്ടിങിനുണ്ട്. അതിന് നല്ലൊരു അവസാനം അതാണ് ഓസീസ് ക്യാപ്റ്റന്* ആഗ്രഹിയ്ക്കുന്നത്.
സമീപകാലത്തെ മോശം പ്രകടനം ചൂണ്ടിക്കാട്ടി തന്റെ രക്തത്തിന് വേണ്ടി മുറവിളി കൂട്ടുന്ന വിമര്*ശകരുടെ വായടപ്പിയ്ക്കണമെങ്കില്* പോണ്ടിങിന് ലോകകപ്പ് അനിവാര്യമാണ്. അതിന് വ്യാഴാഴ്ച ഇന്ത്യയെ കീഴടക്കണം. പന്ത്രണ്ട് വര്*ഷങ്ങളായി അപരാജിതരായി ലോകകപ്പില്* തുടര്*ന്ന ഓസീസ് കഴിഞ്ഞ മത്സരത്തില്* പാകിസ്താനോട് പരാജയപ്പെട്ടിരുന്നു. ഇനി ഇന്ത്യയോടേറ്റ് പുറത്തായാല്* പോണ്ടിങിന്റെ ക്യാപ്റ്റന്*സി മാത്രമല്ല ടീമിലെ സ്ഥാനം കൂടി തെറിയ്ക്കുമെന്ന് ഉറപ്പാണ്. പിന്നെ നല്ലൊരു വിടവാങ്ങലിന് പോലും ഓസീസ് ക്യാപ്റ്റന് സാധിച്ചേക്കില്ല.ഈ സാഹചര്യത്തില്* എന്തുവിലകൊടുത്തും ഇനിയുള്ള മത്സരങ്ങള്* ജയിക്കാനായിരിക്കും ഓസീസ് ടീം ശ്രമിയ്ക്കുക. പോണ്ടിങിന് പിന്നില്* ഉറച്ചുനില്*ക്കുന്ന അവരുടെ ടീമും അതിന് വേണ്ടി പൊരുതും.
ക്രിക്കറ്റിലെ മാന്യതയുടെ പര്യായമായി വാഴ്ത്തപ്പെടുന്ന സച്ചിന്*, പ്രൊഫഷണലിസത്തിന്റെ ആള്*രൂപമെന്ന് വിശേഷിപ്പിയ്ക്കാവുന്ന പോണ്ടിങ് ഇവരിലാരായിരിക്കും ചിരിയ്ക്കുക, അതറിയണമെങ്കില്* വ്യാഴാഴ്ച രാത്രി വരെ കാത്തിരുന്നേ മതിയാവൂ...
Powered By WizardRSS.com | Full Text RSS Feed | WordPress Plugin