സീറ്റ് തര്*ക്കം: തലവേദന തീരാതെ കോണ്*ഗ്രസ്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    സീറ്റ് തര്*ക്കം: തലവേദന തീരാതെ കോണ്*ഗ്രസ്*

    തിരുവനന്തപുരം: യു.ഡി.എഫ്. സ്ഥാനാര്*ത്ഥി പട്ടിക സംബന്ധിച്ച് തീരുമാനമായെങ്കിലും വിമത ശല്യവും ഘടകക്ഷികളുടെ അതൃപ്തിയും കോണ്*ഗ്രസിന് കൂടുതല്* തലവേദന സൃഷ്ടിക്കുന്നു. പലയിടത്തും റിബല്* ഭീഷണിയുയര്*ത്തി പ്രമുഖര്* തന്നെ രംഗത്തെത്തുന്നതാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിലങ്ങുതടിയാകുന്നത്. പാലക്കാട്ടെ പ്രമുഖ കോണ്*ഗ്രസ് നേതാവായ എ.വി. ഗോപിനാഥ്, ചെങ്ങന്നൂര്* മുന്* എം.എല്*.എ. ശോഭന ജോര്*ജ്, പ്ദമജ വേണുഗോപാല്*, എം.എം. ഹസ്സന്*, ആലുവ മുന്* എം.എല്*.എ. കെ. മുഹമ്മദാലി തുടങ്ങിയ നേതാക്കളും വിവിധ പാര്*ട്ടി ഘടകങ്ങളും സ്ഥാനാര്*ത്ഥി പട്ടികയ്*ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

    പദ്മജയ്ക്ക് സീറ്റ് നല്*കാത്തതില്* പ്രതിഷേധിച്ച് കരുണാകര വിഭാഗം കൊച്ചിയില്* യോഗം ചേര്*ന്നുകഴിഞ്ഞു. എറണാകുളം നഗരത്തില്* ഒരു വിഭാഗം പ്രവര്*ത്തകര്* പ്രകടനവും നടത്തി. തൃശൂരില്* പോലും കരുണാകര പക്ഷത്തെ തഴഞ്ഞുവെന്നാണ് പദ്മജയുടെ പരാതി. പാലക്കാട്ടെ സീറ്റ് നിര്*ണയത്തില്* പരസ്യപ്രതിഷേധമാണ് ഡി.സി.സി. പ്രസിഡന്റ് കൂടിയായ എ.വി. ഗോപിനാഥ് നടത്തിയത്. തൃത്താലയിലെ സ്ഥാനാര്*ത്ഥി വി.ടി.ബല്*റാമിനെതിരെയും ഒരു വിഭാഗം പ്രകടനം നടത്തി.

    ചെങ്ങന്നൂരില്* നിന്ന് മൂന്ന് തവണ നിയമസഭയിലെത്തിയ ശോഭന ജോര്*ജ് റിബല്* സ്ഥാനാര്*ത്ഥിയായി ഇത്തവണ രംഗത്തുണ്ട്. എം.എം. ഹസ്സന് സീറ്റ് നല്*കാത്തതില്* ജനശ്രീ മിഷന്* പ്രസ്താവനയിറക്കുകയും ചെയ്തു. മത്സരിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട ടി.സിദ്ദിഖിന് സീറ്റ് നല്*കാത്തതില്* പ്രതിഷേധിച്ച് കോഴിക്കോട്ടും ഒരു വിഭാഗം പ്രവര്*ത്തകര്* പ്രകടനം നടത്തി.

    ഇതെല്ലാം പല മണ്ഡലങ്ങളിലും പ്രചാരണത്തിന് കല്ലുകടിയാകുമെന്നുറപ്പായി കഴിഞ്ഞു. അതിനിടെ ജെ.എസ്.എസുമായുള്ള പ്രശ്*നം തീര്*ത്തെങ്കിലും ഘടകകക്ഷിയായ സി.എം.പി സീറ്റ് വിഭജനത്തില്* പരസ്യമായി പ്രതിഷേധം പ്രകടിപ്പിച്ചുകഴിഞ്ഞു. നല്*കിയ മൂന്ന് സീറ്റുകള്* ആലോചിക്കാതെ വെച്ചുനീട്ടിയതാണെന്നും ഇത് ഏകപക്ഷീയമാണെന്നുമാണ് സി.എം.പിയുടെ പരാതി. വേണ്ടിവന്നാല്* തിരഞ്ഞെടുപ്പില്* നിന്ന് മാറി നിന്ന് പുറമേ നിന്ന് പിന്തുണയ്ക്കുമെന്ന നിലപാടും സി.എം.പി ഉയര്*ത്തിയിട്ടുണ്ട്.

    സോഷ്യലിസ്റ്റ് ജനതയ്ക്കും മണ്ഡല നിര്*ണയത്തില്* അതൃപ്തിയുണ്ടെന്നാണ് റിപ്പോര്*ട്ട്. അഴീക്കോട് സീറ്റ് വേണമെന്ന് എം.വി. രാഘവനും ചിറ്റൂര്* മണ്ഡലം നല്*കാതിരുന്നത് ശരിയായില്ലെന്ന് കെ.കൃഷ്ണന്*കുട്ടിയും വ്യക്തമാക്കുന്നു. ഈ കാര്യങ്ങളിലുള്ള എതിര്*പ്പ് സോഷ്യലിസ്റ്റ് ജനത നേതാവ് കെ. കൃഷ്ണന്*കുട്ടി ഒരു ചാനലിന് നല്*കിയ അഭിമുഖത്തില്* വ്യക്തമാക്കുകയും ചെയ്തു.

    ജോസഫ് എം.പുതുശേരിയ്ക്ക് സീറ്റ് നല്*കാത്തതും കോണ്*ഗ്രസ് പ്രദേശിക ഘടകത്തിന്റെ എതിര്*പ്പ് മറികടന്ന് തൊടുപുഴയില്* പി.ജെ.ജോസഫിനെ സ്ഥാനാര്*ത്ഥിയാക്കിയതും കേരളാ കോണ്*ഗ്രസ് എമ്മില്* പ്രശ്*നങ്ങള്* സൃഷ്ടിച്ചിട്ടുണ്ട്. ഇറക്കുമതി സ്ഥാനാര്*ത്ഥിയെന്ന് ചാലക്കുടിയിലെ കോണ്*ഗ്രസ് നേതൃത്വം തന്നെ ആരോപിക്കുന്ന കെ.ടി. ബെന്നിയെ മത്സരിപ്പിക്കുന്നത് ചാലക്കുടിയിലും അലോസരമുണ്ടാക്കിയിരിക്കുന്നു.

    സീറ്റ് ലഭിക്കാത്തതില്* പ്രതിഷേധിച്ച് കാട്ടാക്കടയില്* യൂത്ത് കോണ്*ഗ്രസ് നേതാവ് ജയാ ഡാളി ഇടതുപിന്തുണയോടെ കളംമാറിയാണ് ഇപ്പോള്* മത്സരിക്കുന്നത്. ഇതിനെല്ലാം പുറമേ അഴിമതിക്കേസില്* ജയിലിലായ ആര്*. ബാലകൃഷ്ണപിള്ള യു.ഡി.എഫ്. സ്ഥാനാര്*ത്ഥിയാകുന്നത് തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് കോണ്*ഗ്രസ്. ബാലകൃഷ്ണപിള്ളയുടെ കാര്യം ചര്*ച്ച ചെയ്യണമെന്ന് വി.എം. സുധീരന്* പരസ്യമായി ആവശ്യപ്പെട്ടുകഴിഞ്ഞു. ഇതെല്ലാം വരുംദിവസങ്ങളില്* സൃഷ്ടിക്കുന്ന തലവേദനകള്* എങ്ങനെ പരിഹരിക്കുമെന്ന ആശങ്കയിലാണ് കെ.പി.സി.സി നേതൃത്വം
Working...
X