രാജ്യത്തെ ആദ്യ ഓണ്*ലൈന്* വോട്ടിങ് ഗുജറാത്തില്*

ഗാന്ധിനഗര്*: ഗുജറാത്തിലെ ഗാന്ധിനഗര്* നഗരസഭാ തിരഞ്ഞെടുപ്പില്* ആദ്യമായി ഓണ്*ലൈന്* വോട്ടിങ് സൗകര്യം ഏര്*പ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്* അറിയിച്ചു.
ഏപ്രില്* 19 ന് നടക്കുന്ന തിരഞ്ഞെടുപ്പിലാണ് ഈ സൗകര്യം ഏര്*പ്പെടുത്തിയിരിക്കുന്നത്. ഗാന്ധിനഗര്* നഗരസഭയിലെ 11 വാര്*ഡുകളിലായിരിക്കും ഓണ്*ലൈന്* വോട്ടിങ് സൗകര്യം ഉണ്ടായിരിക്കുക. രാജ്യത്ത് ആദ്യമായാണ് ഓണ്*ലൈനിലൂടെ വോട്ട് ചെയ്യാനുള്ള സംവിധാനം ഏര്*പ്പെടുത്തുന്നതെന്ന് ഗുജറാത്ത് ഇലക്ഷന്* കമ്മീഷണര്* കെ.സി. കപൂര്* അറിയിച്ചു.
ഓണ്*ലൈനില്* ഇതേവരെ 1582 പേര്* രജിസ്റ്റര്*ചെയ്തതായും തിരഞ്ഞെടുപ്പ് കമ്മീഷന്* അറിയിച്ചു. ഇവരില്* 1464 പേര്* വീടുകളില്* നിന്നോ ഓഫീസില്* നിന്നോ ഓണ്*ലൈനിലൂടെ വോട്ട് ചെയ്യാനുള്ള താല്*പര്യം അറിയിച്ചിട്ടുണ്ട്. 118 പേര്* സര്*ക്കാര്* തയ്യാറാക്കുന്ന ഓണ്*ലൈന്* ബൂത്തുകളിലെത്തി വോട്ട് ചെയ്യാനും താല്*പര്യപ്പെട്ടിട്ടുണ്ട്. വോട്ടിങ് യന്ത്രം ഉപയോഗിച്ചുള്ള സാധാരണസംവിധാനത്തില്* വോട്ട് ചെയ്യാന്* കഴിയാത്തവര്*ക്കാണ് ഓണ്*ലൈന്* വോട്ടിങ് സംവിധാനം ഉപയോഗിക്കാനാവുക.
സ്വകാര്യകമ്പനിയായ ടാറ്റാ കണ്*സള്*ട്ടന്*സിയുമായുണ്ടാക്കിയ കരാറിലൂടെയാണ് വോട്ടിങ് നടത്തുന്നത്. 32 സെര്*വറുകളാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്.
ഇ-വോട്ടിനായി വോട്ടര്*മാര്* തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്*സൈറ്റിലെത്തി ആദ്യം രജിസ്റ്റര്*ചെയ്യണം. തുടര്*ന്ന് സ്വന്തം കമ്പ്യൂട്ടര്* ഉപയോഗിച്ചാണോ സര്*ക്കാര്* ഇ ബൂത്താണോ ഉപയോഗിക്കുന്നതെന്ന് തിരഞ്ഞെടുക്കണം. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്* വോട്ടര്*മാരെ കണ്ടെത്തി ഇതിനുള്ള സമ്മതപത്രത്തില്* ഒപ്പുവെപ്പിക്കുന്നതോടെ വോട്ടിങ് നടപടിക്രമങ്ങള്* പൂര്*ത്തിയാകും.
http://onlinevotinggujarat.gov.in/#
വോട്ടെടുപ്പ് ദിവസത്തില്* ഇ വോട്ടര്*മാരായി രജിസ്റ്റര്* ചെയ്തവര്*ക്ക് വെബ്*സൈറ്റില്* ലോഗ് ഇന്* ചെയ്തശേഷം വോട്ട് ചെയ്യാം. വോട്ട് ചെയ്യാനുള്ള പാസ് വേഡ് അഞ്ചു മിനുട്ട് മാത്രമേ നിലനില്*ക്കുകയുള്ളു. തെറ്റിയാല്* രണ്ട് തവണ കൂടി പുതിയ പാസ് വേഡ് അനുവദിക്കും. വോട്ട് ചെയ്തുകഴിഞ്ഞാല്* ഇലക്ട്രോണിക് റസീറ്റും നല്*കും.