മനുഷ്യന്റെ പാല്* പശു ചുരത്തും!!

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മനുഷ്യന്റെ പാല്* പശു ചുരത്തും!!

    മനുഷ്യരുടേതിന് സമാനമായ പാല്* പശു ചുരത്തുക, ഒന്നാലോചിച്ച് നോക്കൂ, എത്ര അസംഭവ്യമായ കാര്യമെന്നല്ലേ ചിന്തിക്കുന്നത്, പക്ഷേ ഇത് സംഭവ്യമാണെന്നാണ് ചൈനയിലെ ശാസ്ത്രജ്ഞര്* പറയുന്നത്. പറയുകമാത്രമല്ല മനുഷ്യരുടേതിനു സമാനമായ ഗുണങ്ങളുള്ള പാല്* ഉത്പാദിപ്പിക്കാന്* ശേഷിയുള്ള 200 പശുക്കളെ അവര്* സൃഷ്ടിച്ചെടുക്കുകയും ചെയ്തിരിക്കുന്നു. ഇത്തരം പാല്* രണ്ടുവര്*ഷത്തിനുള്ളില്* വിപണിയില്* എത്തുമെന്നാണ് ഗവേഷകര്* പറയുന്നത്.

    ചൈന അഗ്രിക്കള്*ച്ചറല്* യൂണിവേഴ്*സിറ്റിയിലെ സ്റ്റേറ്റ് കീ ലബോറട്ടറീസ് ഫോര്* അഗ്രോബയോടെക്*നോളജി വിഭാഗത്തിന്റെ ഡയറക്ടര്* ലി നിങിനെ ഉദ്ധരിച്ചുകൊണ്ട് ചൈനയിലെ സര്*ക്കാര്* നിയന്ത്രണത്തിലുള്ള മാധ്യമത്തിലാണ് ഈ വാര്*ത്ത വന്നിരിക്കുന്നത്. സാധാരണക്കാരായ ഉപഭോക്താക്കള്*ക്ക് താങ്ങാവുന്ന വിലയില്* ഇത് വിപണിയില്* എത്തിക്കുമെന്നാണ് റിപ്പോര്*ട്ടില്* പറയുന്നത്.

    കുട്ടികളുടെ രോഗപ്രതിരോധ ശേഷിയും നാഡീ സംവിധാനത്തിന്റെ ശേഷിയും വര്*ധിപ്പിക്കുന്ന രണ്ടു തരം പോഷക ഘടങ്ങള്* മനുഷ്യന്റെ പാലില്* അടങ്ങിയിട്ടുണ്ട്. ഇത് പശുവിന്റയോ ആടിന്റെയോ പാലില്* ഇല്ല.

    പുരാതന ചൈനയില്* രാജാക്കന്മരും രാജ്ഞിമാരും ജീവിതാവസാനംവരെ മനുഷ്യന്റെ പാല്* കുടിച്ചിരുന്നു. വര്*ത്തമാനകാലസാഹചര്യത്തില്* ഇത് സാധ്യമാക്കുകയെന്ന രീതിയിലുള്ള പരീക്ഷണങ്ങള്*ക്കൊടുവിലാണ് ഈ ഫലമുണ്ടായത്.






    Powered By WizardRSS.com | Full Text RSS Feed | WordPress Plugin
Working...
X