
ജിദ്ദ: താമസസ്ഥലത്തുണ്ടായ അഗ്നിബാധയില്* ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ട് മലപ്പുറം സ്വദേശികള്* മരിച്ചു. രണ്ടുപേര്*ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പെരിന്തല്*മണ്ണ ആനമങ്ങാട് പാലോളിപ്പരമ്പ് കല്ലുപാലന്* ഫൈരൂസ് (24), കല്ലുപാലന്* ഫൈസല്* ഖാന്* (25) എന്നിവരാണ് മരിച്ചത്. ഫൈസലിന്റെ പിതാവ് അബ്ദുല്* അസീസ്, പെരിന്തല്*മണ്ണ കാപ്പില്* സ്വദേശി സുധീര്* എന്നിവരാണ് ആസ്പത്രിയില്‍* ചികിത്സയിലുള്ളത്. ഫൈറൂസ് സംഭവസ്ഥലത്തുവെച്ചും ഫൈസല്*ഖാന്* ആസ്പത്രിയില്‍* വെച്ചുമാണ് മരിച്ചത്.
ജിദ്ദയില്* സിറ്റി സെന്റര്* എന്നറിയപ്പെടുന്ന ബലദിലെ താമസ സ്ഥലത്ത് പുലര്*ച്ചെ രണ്ടുമണിക്കായിരുന്നു അപകടം. ബലദിലെ സൗദി മോണറ്ററി ഏജന്*സി കെട്ടിടത്തിനു സമീപമുള്ള അഗ്നിശമനസേനാ ആസ്ഥാനത്തിന് പുറകിലായുള്ള കെട്ടിടത്തില്* അഞ്ചാം നിലയിയായിരുന്നു ഇവര്* താമസിച്ചിരുന്ന അപ്പാര്*ട്ട്*മെന്റ്.
ഷോര്*ട്*സര്*ക്യൂട്ടാണ് അപകടകാരണമെന്ന് സമീപവാസികള്* അറിയിച്ചു. ഡൈനിങ് ഹാലിലെ ടെലിവിഷനുസമീപത്തുനിന്നും ഷോര്*ട്*സര്*ക്യൂട്ട് മൂലം പുകയുയരുകയായിരുന്നു. ഉറക്കത്തിലായിരുന്ന ഇവര്* ജനലുകള്* കുത്തിപ്പൊട്ടിച്ച് അലറിക്കരഞ്ഞപ്പോഴാണ് സമീപവാസികള്* വിവരമറിഞ്ഞത്.
സമീപത്തുണ്ടായിരുന്ന അഗ്നിശമന സേനാംഗങ്ങള്* എത്തി വാതില്* പൊളിച്ചപ്പോഴേക്കും ഫൈരൂസ് മരിച്ചിരുന്നു. റെഡ് ക്രസറ്റ് സംഘം ഇവരെ ആസ്പത്രിയില്‍* എത്തിക്കുകയായിരുന്നു. ബുധനാഴ്ച കാലത്ത് ഒമ്പത് മണിയ്ക്കാണ് ഹിന്ദാവിയ അല്* വതന്* ആസ്പത്രിയില്‍* പ്രവേശിപ്പിച്ചിരുന്ന ഫൈസല്* ഖാന്* മരണത്തിന് കീഴടങ്ങിയത്.
പരിക്കേറ്റവരില്* അബ്ബാസ് പാറക്കടവ്, ഉനൈസ് ബാബു എന്നിവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.
മരിച്ച ഫൈസലും ഫൈരൂസും അടുത്ത കാലത്താണ് ഗള്*ഫിലെത്തിയത്. ഫൈസല്* ഖാന്* ഒന്നര മാസവും ഫൈരൂസ് മൂന്ന് മാസവും മുമ്പ് മാത്രമാണ് ജിദ്ദയില്* എത്തിയത്. മഹ്ജര്* കിംഗ് അബ്ദുല്* അസീസ് ആശുപത്രി മോര്ച്ചരിയിലാണ് മൃതദേഹങ്ങള്*. ഗുലൈല്* ആശുപത്രിയിലാണ് പരിക്കേറ്റവര്* ചികിത്സയിലുള്ളത്.

