
വാഷിങ്ടണ്*: ജപ്പാനില്* നിന്നുള്ള ഭക്ഷ്യവസ്തുക്കള്* ഇറക്കുമതി ചെയ്യുന്നത് അമേരിക്ക നിരോധിച്ചു. പാല്*, പച്ചക്കറി, പഴങ്ങള്*, പാല്* ഉല്*പ്പന്നങ്ങള്* എന്നിവയടക്കമുള്ള ഭക്ഷ്യവസ്തുക്കളാണ് അമേരിക്കന്* ഫുഡ് ആന്റ് ഡ്രഗ് വകുപ്പ് നിരോധിച്ചത്. ജപ്പാനില്* നിന്നുള്ള ഭക്ഷ്യവസ്തുക്കളില്* ആണവ വികിരണ ബാധയുണ്ടായതായി കണ്ടെത്തിയതിനെ തുടര്*ന്നാണ് ഈ മുന്* കരുതല്* നടപടി.
ഫുക്കുഷിമ, ടോച്ചിഗി, ഇബറാക്കി, ഗുന്*മ എന്നീ മേഖലകളില്* നിന്നുള്ള വസ്തുക്കള്* ഒന്നും തന്നെ അമേരിക്കയിലേക്ക് ഇനി മുതല്* എത്തിക്കാന്* കഴിയില്ല. ജപ്പാനിലെ മറ്റ് പ്രദേശങ്ങളില്* നിന്നുള്ള ഭക്ഷണസാധനങ്ങള്* ഒഴികെയുള്ള വസ്തുക്കള്* സുരക്ഷാ പരിശോധനയ്ക്ക് ശേഷം അമേരിക്കയില്* എത്തിക്കാന്* അനുവദിക്കുകയുള്ളൂ.
വിദഗ്ദ്ധ പരിശോധനയ്ക്കുള്ള നടപടികള്* സ്വീകരിച്ചതായി അമേരിക്കന്* അധികൃതര്* വ്യക്തമാക്കി. വെള്ളത്തില്* സുരക്ഷിത നിലയിലും കൂടുതല്* വികിരണമുണ്ടെന്നും കഴിഞ്ഞദിവസം ജപ്പാന്* കണ്ടെത്തിയ സാഹചര്യത്തില്* ഇതിനെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കടല്* വെള്ളത്തിലെ വികിരണത്തിന്റെ തോത് അളന്ന് വ്യാഴാഴ്ച ഫലം അറിയിക്കണമെന്ന് അന്താരാഷ്ട്ര ആണവോര്*ജ ഏജന്*സി ജപ്പാനോട് നിര്*ദേശിക്കുകയും ചെയ്തു. എട്ടിടങ്ങളില്* നിന്ന് ജലം ശേഖരിച്ച് പരിശോധിക്കാനാണ് നിര്*ദേശം. നേരത്തേ പച്ചക്കറികളിലും പാലിലും പൈപ്പ് വെള്ളത്തിലും വികിരണ ബാധ കണ്ടെത്തിയിരുന്നു

