ഇതാദ്യമായല്ല മമ്മൂട്ടി സിനിമ സിപിഎമ്മിന്റെ വിഭാഗീയതയില്* ഇടപെടുന്നത്. 2008 ജനുവരിയില്* തിയറ്ററുകളിലെത്തിയ രൗദ്രത്തില്* കേരളം ഭരിയ്ക്കുന്ന മുഖ്യമന്ത്രിയ്*ക്കെതിരെയുള്ള ഒളിയമ്പുകളായിരുന്നു നിറയെ. വിഎസിനെതിരെ ശക്തമായ നിലപാടെടുത്ത പത്രത്തിന്റെ എഡിറ്റോറിയല്* ബോര്*ഡിലുള്ള രഞ്ജി പണിക്കര്* തിരക്കഥയൊരുക്കിയ രൗദ്രത്തില്* മുഖ്യമന്ത്രിയെ കടന്നാക്രമിയ്ക്കുന്ന പൊലീസ് ഓഫീസറായിട്ടായിരുന്നു മമ്മൂട്ടി എത്തിയത്. മുഖ്യമന്ത്രിയുടെ മകനെയും രൗദ്രം ലക്ഷ്യം വെച്ചിരുന്നു. ഇന്നിപ്പോള്* മമ്മൂട്ടിയുടെ മറ്റൊരു പൊലീസ് കഥാപാത്രം മുഖ്യമന്ത്രിയുടെ രക്ഷകനായെത്തുകയാണ്. കേരളം തിരഞ്ഞെടുപ്പ് ചൂടിലമരുമ്പോഴാണ് സംസ്ഥാന രാഷ്ട്രീയത്തിലെ ചൂടന്* വിവാദവുമായി ആഗസ്റ്റ് 15 വ്യാഴാഴ്ച റിലീസ് ചെയ്യുന്നതെന്നും ശ്രദ്ധേയം. ചിത്രത്തില്* സസ്*പെന്*സിന് വലിയ പ്രധാന്യമില്ലെന്നാണ് തിരക്കഥാകൃത്ത് എസ്എന്* സ്വാമി പറയുന്നത്. വില്ലനെ ആദ്യ ഷോട്ടുകളില്* തന്നെ മനസ്സിലാവും. എന്നാല്* സിനിമയില്* കഥാഗതിയായിരിക്കും പ്രേക്ഷകനെ ത്രില്ലടിപ്പിയ്ക്കുക. വില്ലനും നായകനും തമ്മിലുള്ള മാനസിക പോരാട്ടം. ആഗസ്റ്റ് 1ല്* ക്യാപ്റ്റന്* രാജു അവതരിപ്പിച്ച കഥാപാത്രം മലയാളത്തിലെ ഏറ്റവും മികച്ച വില്ലന്* കഥാപാത്രങ്ങളിലൊന്നായാണ് എണ്ണപ്പെടുന്നത്. പുതിയ ചിത്രത്തിലും വില്ലന്* മോശക്കാരനല്ല. സിദ്ദിഖ് പ്രത്യേക താത്പര്യമെടുത്താണ് വില്ലന്* കഥാപാത്രത്തെ ഏറ്റെടുത്തതെന്ന് നേരത്തെ റിപ്പോര്*ട്ടുകളുണ്ടായിരുന്നു.
ഡിസംബര്* 25ന് റിലീസ് ചെയ്യാന്* തീരുമാനിച്ചിരുന്ന സിനിമ പലകാരണങ്ങളാല്* നീണ്ടുപോവുകയായിരുന്നു. ജനുവരി 26ന് തിയറ്ററുകളിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുംനടന്നില്ല. ഒടുവില്* മമ്മൂട്ടി ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് 90 തിയറ്ററുകൡലാണ് സിനിമ റിലീസ് ചെയ്യുന്നത്. ആദ്യഭാഗത്തെന്ന പോലെ മമ്മൂട്ടിയ്ക്ക് ഈ സിനിമയിലും നായികയില്ലെന്നാണ് സൂചന. എന്നാല്* സിദ്ദിഖ്, തലൈവാസല്* വിജയ്, സലീം കുമാര്*, ബാലചന്ദ്രന്* ചുള്ളിക്കാട്, മേഘ്*ന രാജ് എന്നിങ്ങനെ വന്*താരനിര തന്നെ സിനിമയില്* അണിനിരക്കുന്നുണ്ട്.
മുന്* പേജില്*
സിപിഎം വിഭാഗീയതയുമായി വീണ്ടും മമ്മൂട്ടി
Powered By WizardRSS.com | Full Text RSS Feed | WordPress Plugin

Comment