വിദേശ വിദ്യാര്*ഥികളുടെ എണ്ണം ബ്രിട്ടന്* ഒരു ലക്ഷമായി നിജപ്പെടുത്തുന്ന?? ?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    വിദേശ വിദ്യാര്*ഥികളുടെ എണ്ണം ബ്രിട്ടന്* ഒരു ലക്ഷമായി നിജപ്പെടുത്തുന്ന?? ?

    ലണ്ടന്*: വിദേശരാജ്യങ്ങളില്* നിന്ന് പഠനത്തിനായി ഒരു വര്*ഷം രാജ്യത്തെത്തുന്ന വിദ്യാര്*ഥികളുടെ എണ്ണം 1,00,000 ആയി നിജപ്പെടുത്താന്* ബ്രിട്ടന്* തീരുമാനിച്ചു. വ്യാജ കോളേജുകളെ നിയന്ത്രിക്കുക, കുടിയേറ്റ നിയമങ്ങള്* കര്*ക്കശമാക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ കര്*ശന നടപടിയെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ബ്രിട്ടന്റെ ആഭ്യന്തര സെക്രട്ടറി തെരേസ മെയ് പറഞ്ഞു. ബിരുദ തലത്തിന് താഴെയുള്ള പഠനങ്ങള്*ക്കും നിയന്ത്രണമേര്*പ്പെടുത്തുമെന്ന് അവര്* പറഞ്ഞതായി 'ദ ഡെയ്*ലി ടെലിഗ്രാഫ്' റിപ്പോര്*ട്ട് ചെയ്തു.

    ബ്രിട്ടനില്* നിന്ന് ബിരുദം നേടിയ ശേഷം അവിടെത്തന്നെ തങ്ങി തൊഴില്* തേടാന്* അനുമതി നല്*കുന്നതും നിയന്ത്രിക്കും. എന്നാല്*, ഇത് പൂര്*ണമായും നിരോധിക്കില്ല.

    വിസാ നിയമങ്ങള്* ലംഘിക്കുന്ന വിദ്യാര്*ഥികളുടെ എണ്ണം ഒരു വര്*ഷംകൊണ്ടു മൂന്നിരട്ടിയായി വര്*ധിച്ചിട്ടുണ്ട്. 3,00,000 പേരാണ് ഓരോ വര്*ഷവും സ്റ്റുഡന്*റ് വിസയില്* ബ്രിട്ടനിലെത്തുന്നത്. ഒരു വര്*ഷം രാജ്യം ആകെ അനുവദിക്കുന്ന വിസയുടെ മൂന്നില്* രണ്ട് വരുമിത്. ബ്രിട്ടനിലേക്കുള്ള കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുക എന്ന ഉദ്ദേശ്യവും വിസ കുറയ്ക്കുന്നതിന് പിന്നിലുണ്ട്.

    ബിരുദതലത്തിനു താഴെയുള്ള പഠനത്തിന് യൂറോപ്പുകാര്* അല്ലാത്ത വിദ്യാര്*ഥികള്*ക്ക് പ്രവേശനം നല്*കാന്* രാജ്യത്തെ ഏറ്റവും വിശ്വാസയോഗ്യമായ സ്ഥാപനങ്ങള്*ക്ക് മാത്രമേ അനുമതി നല്*കൂ.

    ഇംഗ്ലീഷ് ഭാഷാജ്ഞാനം നിര്*ബന്ധിതമാക്കുന്നതിനൊപ്പം ഇത്തരം കടുത്ത നിയന്ത്രണങ്ങള്* ഏര്*പ്പെടുത്തുന്നതും ഇവിടേക്കുള്ള വിദ്യാര്*ഥികളുടെ എണ്ണം വര്*ഷം 80,000 ആയി കുറയ്ക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Working...
X