ന്യൂഡല്*ഹി:സംസ്ഥാനത്തെ മുഴുവന്* റേഷന്* കാര്*ഡുടമകള്*ക്കും വ്യവസ്ഥകള്*ക്ക് വിധേയമായി കിലോയ്ക്ക് രണ്ടു രൂപയ്ക്ക് അരി നല്*കാനുള്ള ഉത്തരവ് ഹൈക്കോടതി ശരിവെച്ചതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്* സുപ്രീംകോടതിയെ സമീപിക്കും. ഈ ആഴ്ചതന്നെ അപ്പീല്* ഹര്*ജി സുപ്രീംകോടതിയില്* സമര്*പ്പിക്കുമെന്ന് കമ്മീഷന്* വൃത്തങ്ങള്* പറഞ്ഞു. സര്*ക്കാറിന്റെ പദ്ധതി തടഞ്ഞ് കമ്മീഷന്* പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി ദുര്*ബലപ്പെടുത്തിയിരുന്നു. അരിവിതരണ പദ്ധതി വ്യാപിപ്പിക്കുന്നത് രാഷ്ട്രീയ പ്രചാരണത്തിനുള്ള ആയുധമാക്കുമെന്ന് കരുതനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനുമുമ്പ് കൈക്കൊണ്ട തീരുമാനമാണെങ്കിലും അത് അന്നുതന്നെ നടപ്പാക്കുന്നതിന് തടസ്സമില്ലെന്നാണ് കമ്മീഷന്റെ നിലപാട്. പുതിയ ഗുണഭോക്താക്കളെ പദ്ധതിയില്* ഉള്*പ്പെടുത്തുന്നത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. ഉത്തരവ് പഴയതാണെങ്കിലും നടപ്പാക്കുന്നത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷമാണ് എന്നതിനാല്* അത് ഒരുവിഭാഗം വോട്ടര്*മാരെ സ്വാധീനിക്കാന്* കാരണമാകും. ഈ പശ്ചാത്തലത്തിലാണ് പദ്ധതി നിര്*ത്തിവെക്കാന്* കമ്മീഷന്* ആവശ്യപ്പെട്ടത്. ഇതിലൂന്നിയായിരിക്കും അപ്പീല്* ഹര്*ജി സമര്*പ്പിക്കുകയെന്ന് കമ്മീഷന്* വൃത്തങ്ങള്* അറിയിച്ചു