പിള്ള പത്രിക നല്*കും; തള്ളിയാല്* ഡോ. മുരളി സ്ഥാനാര്*ഥിയാകും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    പിള്ള പത്രിക നല്*കും; തള്ളിയാല്* ഡോ. മുരളി സ്ഥാനാര്*ഥിയാകും

    തിരുവനന്തപുരം: ആര്*.ബാലകൃഷ്ണ പിള്ളയെ കൊട്ടാരക്കരയില്* യു.ഡി.എഫ്. സ്ഥാനാര്*ഥിയായി മത്സരിപ്പിക്കാന്* കേരള കോണ്*ഗ്രസ് (ബി) തീരുമാനിച്ചു. പത്തനാപുരത്ത് മകന്* കെ.ബി.ഗണേഷ്*കുമാറാണ് സ്ഥാനാര്*ഥി. പാര്*ട്ടി സംസ്ഥാന സെക്രട്ടേറിയറ്റാണ് ഇരുവരെയും മത്സരിപ്പിക്കാന്* തീരുമാനിച്ചത്.

    നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പിള്ളയെ മത്സരിപ്പിക്കാന്* പാര്*ട്ടി തീരുമാനിച്ചത്. മത്സരിക്കുന്നതിന് വിലക്കില്ലെന്നായിരുന്നു പ്രമുഖ അഭിഭാഷകരായ പരാശരന്*, കെ.രാംകുമാര്* എന്നിവര്* നല്*കിയ നിയമോപദേശം. പരോള്* നല്*കിയില്ലെങ്കില്* ജയിലില്* കിടന്നുകൊണ്ട് പത്രിക നല്*കാം. പത്രികയോടൊപ്പം പൂരിപ്പിക്കേണ്ട ഫോറത്തില്* രണ്ട് കാര്യങ്ങളാണ് ഇത് സംബന്ധിച്ചുള്ളത്. ജനപ്രാതിനിധ്യ നിയമപ്രകാരം ശിക്ഷിക്കപ്പെട്ടിട്ടുണ്ടോയെന്നും അഴിമതി നിരോധന നിയമപ്രകാരം രണ്ടുവര്*ഷത്തെ ശിക്ഷ ലഭിച്ചിട്ടുണ്ടോയെന്നും ഈ ഫോറത്തില്* ചോദ്യമുണ്ട്.

    അഴിമതിക്കേസില്* ശിക്ഷിക്കപ്പെട്ടാല്*, 1947-ലെ ജനപ്രാതിനിധ്യ നിയമപ്രകാരം, മത്സരിക്കുന്നതിന് വിലക്കില്ല. 1988-ലെ അഴിമതി നിരോധന നിയമപ്രകാരമാണെങ്കില്* രണ്ട് വര്*ഷത്തില്* കൂടുതല്* തടവിന് ശിക്ഷിച്ചാലേ തിരഞ്ഞെടുപ്പില്* മത്സരിക്കുന്നതിന് വിലക്കുള്ളൂ. എന്നാല്* പിള്ളയുടെ കാര്യത്തില്* ഒരു വര്*ഷത്തെ തടവാണ് ശിക്ഷ. ഇതുതന്നെ ഏത് നിയമത്തിലെ വകുപ്പ് പ്രകാരമാണെന്ന് കോടതി വ്യക്തമാക്കിയിട്ടുമില്ല. നിയമം ഏതെന്ന് വ്യക്തമാക്കാത്തത് ചൂണ്ടിക്കാട്ടി റിവ്യു ഹര്*ജി നല്*കിയെങ്കിലും അപ്പോഴും ശിക്ഷ ശരിവെച്ചതല്ലാതെ നിയമം ഏതെന്ന് സുപ്രീം കോടതി പറഞ്ഞില്ല. അതിനാല്* മത്സരം വിലക്കുന്ന വകുപ്പ് പിള്ളയുടെ കാര്യത്തില്* ബാധകമാകുന്നില്ലെന്നാണ് നിയമോപദേശം.

    ഇടമലയാര്* കേസ് എടുക്കുമ്പോള്* 1988-ലെ പൊതുപ്രവര്*ത്തക അഴിമതി നിരോധന നിയമം നിലവിലില്ല. '47 ലെ നിയമമനുസരിച്ചാണ് ഈ കേസ് എടുത്തത്. ഈ നിയമപ്രകാരം അഴിമതിക്കേസില്* ശിക്ഷിക്കപ്പെട്ടാലും മത്സരിക്കുന്നതിന് വിലക്കില്ലെന്നും ബാലകൃഷ്ണ പിള്ളയ്ക്ക് സാങ്കേതികമായി തിരഞ്ഞെടുപ്പിന് നില്*ക്കുന്നതിന് തടസ്സമില്ലെന്നും അഡ്വ. ചെറുന്നിയൂര്* ശശിധരന്* നായര്* പറഞ്ഞു.

    പത്രിക ജയിലില്* സൂപ്രണ്ടിന് നല്*കിയാല്* മതിയാകും. വരണാധികാരിയുടെ മുമ്പാകെയെടുക്കേണ്ട പ്രതിജ്ഞ സൂപ്രണ്ടിനുമുമ്പില്* എടുത്ത് അതിന്റെ റിപ്പോര്*ട്ട് വരണാധികാരിക്ക് കൊടുക്കാം. വരണാധികാരിക്ക് നിയമോപദേശം വാങ്ങിയശേഷം പത്രിക തള്ളുകയോ, കൊള്ളുകയോ ചെയ്യാം.

    പിള്ളയുടെ പത്രിക തള്ളിയാല്* ഡോ. എന്*.എന്*.മുരളിയെ സ്ഥാനാര്*ഥിയാക്കാനാണ് കേരള കോണ്*ഗ്രസിന്റെ തീരുമാനം. അദ്ദേഹം ആദ്യം ഡമ്മിയായിട്ടായിരിക്കും പത്രിക നല്*കുക. പിള്ളയുടെ പത്രിക തള്ളിയാല്* ഡോ. മുരളി ഔദ്യോഗിക സ്ഥാനാര്*ഥിയായി മാറും.
Working...
X