തിരുവനന്തപുരം: അഴിമതി മുഖ്യതിരഞ്ഞെടുപ്പ് വിഷയമാക്കാന്* ഇടതുമുന്നണി ശ്രമിക്കുന്നതിനിടെ, ആര്*. ബാലകൃഷ്ണപിള്ള ജയിലില്* കിടന്നുകൊണ്ട് മത്സരിക്കാന്* തീരുമാനിച്ചത് കോണ്*ഗ്രസിനെ വെട്ടിലാക്കി. ബാലകൃഷ്ണപിള്ളയെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് കോണ്*ഗ്രസ് നേതൃത്വം. പെട്ടെന്നൊരു പ്രതികരണത്തിനു തന്നെ മുതിര്*ന്ന കോണ്*ഗ്രസ് നേതാക്കള്* തയ്യാറായിട്ടില്ല. ഇതേസമയം വി.എം.സുധീരന്* ബാലകൃഷ്ണപിള്ളയ്*ക്കെതിരെ രംഗത്തുവരികയും ചെയ്തു.
ഇടമലയാര്* കേസില്* ബാലകൃഷ്ണപിള്ളയ്ക്ക് ജയില്* വാസം നേടികൊടുത്തതും ഐസ്*ക്രീം കേസ്, പാമോയില്* കേസ് എന്നിവയുടെ പുനരന്വേഷണവും മറ്റും മുഖ്യമന്ത്രിയുടെ പോരാട്ടങ്ങളുടെ ഭാഗമായി ഉണ്ടായതാണെന്നും ഇടതുമുന്നണി തിരഞ്ഞെടുപ്പുപ്രചാരണ രംഗത്ത് ഉയര്*ത്തിപ്പിടിക്കുന്നു. കണ്*വെന്*ഷനുകള്* ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രസംഗങ്ങളിലും യു.ഡി.എഫ് നേതാക്കളുടെ അഴിമതിയും സ്വഭാവദൂഷ്യവുമാണ് പ്രധാന ആയുധം. ഇത്തരം നടപടികള്*ക്കെതിരെയുള്ള നിലപാടുകളും നടപടികളും തുടരാന്* ഭരണത്തിന് തുടര്*ച്ച വേണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെടുന്നത്.
തിരഞ്ഞെടുപ്പുപ്രചാരണത്തിന്റെ രസതന്ത്രം ഇങ്ങനെ രൂപപ്പെടുന്നതിനിടയിലാണ് ബാലകൃഷ്ണപിള്ള ജയിലില്* കിടന്നുകൊണ്ട് മത്സരിക്കാന്* കച്ചകെട്ടുന്നത്. സാങ്കേതികമായി പിള്ളയ്ക്ക് മത്സരിക്കുന്നതിന് വിലക്കില്ലെന്ന് അഭിഭാഷകര്* വിലയിരുത്തുന്നു. രാഷ്ട്രീയ കാരണങ്ങളാല്* തടവില്* കഴിയുന്ന നേതാക്കള്* പലരും ജയിലില്* കിടന്ന് മത്സരിക്കുകയും വന്*ഭൂരിപക്ഷത്തോടെ ജയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്* അഴിമതിക്കേസില്* ശിക്ഷിക്കപ്പെട്ട് തടവില്* കഴിയുന്ന ഒരാള്* മത്സരിക്കുന്നതിനെ വേറൊരു കണ്ണില്*കൂടി കാണണമെന്നാണ് അഭിപ്രായം. ഇപ്പോഴത്തെ സാഹചര്യത്തില്* പിള്ള മത്സരിക്കുന്നത് സംസ്ഥാനത്തുടനീളം ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്ന അഭിപ്രായം കോണ്*ഗ്രസില്* ശക്തിപ്പെടുന്നു.
ബാലകൃഷ്ണപിള്ള ശിക്ഷിക്കപ്പെട്ട് ജയിലിലായപ്പോള്* തന്നെ കൊട്ടാരക്കര സീറ്റ് ഏറ്റെടുക്കണമെന്നും പിള്ളയ്ക്കും കൂടി താത്പര്യമുള്ള ഒരാളെ അവിടെ സ്ഥാനാര്*ഥിയാക്കണമെന്നും കോണ്*ഗ്രസില്* ആവശ്യം ഉയര്*ന്നിരുന്നു. എന്നാല്* പിള്ള ജയിലിലായതിന്റെ തൊട്ടുപിന്നാലെ സീറ്റ് ഏറ്റെടുക്കുന്നത് അനാവശ്യ വ്യാഖ്യാനത്തിന് കാരണമാകുമെന്ന വിലയിരുത്തലുണ്ടായതിനെ തുടര്*ന്നാണ് ഈ നീക്കം ഉപേക്ഷിച്ചത്.
പിള്ളയുടെ തീരുമാനം പുറത്തുവന്നപ്പോള്* പെട്ടെന്നൊരു പ്രതികരണത്തിന് കോണ്*ഗ്രസ് നേതാക്കള്* മുതിര്*ന്നില്ല. വിശദാംശങ്ങള്* അറിഞ്ഞശേഷം പ്രതികരിക്കാമെന്നാണ് നേതാക്കള്* പറഞ്ഞത്. പിള്ളയെ മത്സരിക്കുന്നതില്* നിന്ന് വിലക്കുന്ന നിലപാടെടുത്താല്* സാമുദായിക താത്പര്യങ്ങളും മറ്റും എങ്ങനെയാണ് ബാധിക്കുകയെന്നും മറ്റും കോണ്*ഗ്രസ് കാത്തിരുന്ന് നോക്കുന്നു. സഹതാപ തരംഗം ഉണ്ടാകുമെന്ന് കരുതുന്നവരുമുണ്ട്. എന്നാല്* പിള്ളയുടെ മത്സരിക്കാനുള്ള തീരുമാനത്തിന്റെ ഗുണദോഷങ്ങള്* മുന്നണി വിലയിരുത്തണമെന്ന് വി.എം.സുധീരന്* ആവശ്യപ്പെട്ടു.
പിള്ളയുടെ തീരുമാനത്തെക്കുറിച്ച് ഉമ്മന്*ചാണ്ടിയും രമേശ് ചെന്നിത്തലയും പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. യു.ഡി.എഫിന്റെ മൂല്യത്തകര്*ച്ചയുടെ തെളിവാണിതെന്ന് സി.കെ.ചന്ദ്രപ്പന്* വിശേഷിപ്പിച്ചു. മണ്ഡലങ്ങള്* അനുവദിച്ചുകഴിഞ്ഞാല്* അതത് കക്ഷികളാണ് സ്ഥാനാര്*ഥികളെ തീരുമാനിക്കുന്നതെങ്കിലും മുന്നണിയെ ആകെ ബാധിക്കുന്ന വിഷയമായതിനാല്* കോണ്*ഗ്രസ് ഉറച്ച തീരുമാനം ഇക്കാര്യത്തില്* എടുക്കേണ്ടി വരും.