കോണ്*ഗ്രസ്സില്* ഹിന്ദു നേതാക്കളില്ല - ഹിന്ദു ഐക്യവേദി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    കോണ്*ഗ്രസ്സില്* ഹിന്ദു നേതാക്കളില്ല - ഹിന്ദു ഐക്യവേദി

    കൊച്ചി: കോണ്*ഗ്രസ്സിനകത്ത് മുസ്ലീം നേതാക്കന്മാരും ക്രിസ്ത്യന്* നേതാക്കന്മാരുമുണ്ടെങ്കിലും എന്തുകൊണ്ടാണ് ഒരു ഹിന്ദുനേതാവു പോലും ഇല്ലാത്തതെന്ന് കോണ്*ഗ്രസ് വിശദീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. കോണ്*ഗ്രസിലെ മുസ്ലീം നേതാക്കന്മാര്* കൊച്ചിയില്* യോഗം ചേര്*ന്ന് സ്ഥാനാര്*ത്ഥി നിര്*ണയത്തില്* മുസ്ലിങ്ങള്*ക്ക് ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം ലഭിച്ചില്ലെന്ന് ആരോപിച്ചത് കേരളത്തിലെ മതേതര സമൂഹം അതീവ ഗൗരവത്തോടെ കാണണം. കോണ്*ഗ്രസ് ന്യൂനപക്ഷ സാമുദായിക ശക്തികളുടെ തടവറയിലാണെന്ന് ഇതിനകം വ്യക്തമാക്കപ്പെട്ടതാണ്. കൊച്ചി മേയര്* തിരഞ്ഞെടുപ്പില്* സീനിയര്* കോണ്*ഗ്രസ് നേതാവായ വേണുഗോപാലിനെ ഒഴിവാക്കി ക്രൈസ്തവ സഭ നിര്*ദേശിച്ചയാളെ മേയറായി അവരോധിച്ചത് ഏറെ ചര്*ച്ചാവിഷയമായതാണ്. കേരള കത്തോലിക്കാ സഭയും തിരഞ്ഞെടുപ്പില്* തങ്ങള്*ക്ക് വേണ്ട പ്രാതിനിധ്യം ആവശ്യപ്പെട്ട് യുഡിഎഫിനെ മുള്*മുനയില്* നിര്*ത്തിയിരിക്കുകയാണ്. കോണ്*ഗ്രസിനകത്ത് നിന്നുകൊണ്ട് സമ്മര്*ദ്ദ ശക്തിയായി ഇരു മതസമൂഹങ്ങളിലുംപെട്ട നേതാക്കന്മാര്* തങ്ങളുടെ മതതാല്പര്യം സംരക്ഷിക്കുന്നത് കോണ്*ഗ്രസിലെ ഹിന്ദുക്കളായ നേതാക്കന്മാര്* നിസ്സംഗരായി നോക്കിയിരിക്കുന്നത് ആത്മഹത്യാപരമാണ്. ആത്മാഭിമാനത്തോടെ കോണ്*ഗ്രസിനകത്ത് പ്രവര്*ത്തിക്കാന്* കഴിയാത്തതിന്റെ ദുഃഖം ഹിന്ദുക്കളായ പല നേതാക്കളും സ്വകാര്യമായി സമ്മതിക്കുന്നുണ്ട്. മുസ്ലീം ലീഗിലൂടെയും കേരള കോണ്*ഗ്രസിലൂടെയും ജയിച്ചു വരുന്നത് പോരാതെ മതത്തിന്റെ പേരില്* കോണ്*ഗ്രസിനകത്തും സമ്മര്*ദ്ദശക്തിയായി തങ്ങള്*ക്കവകാശപ്പെട്ടത് ചോദിച്ചുവാങ്ങുന്ന ന്യൂനപക്ഷ മതനേതാക്കന്മാരെ ഹിന്ദു സമൂഹം തിരിച്ചറിയണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്*.സി. ബാബു ചൂണ്ടിക്കാട്ടി.
Working...
X