ലിബിയ: വ്യോമാക്രമണം തുടരുന്നു; ആഭ്യന്തരയുദ്ധവും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ലിബിയ: വ്യോമാക്രമണം തുടരുന്നു; ആഭ്യന്തരയുദ്ധവും

    യു.എസ്. പോര്*വിമാനം തകര്*ന്നുവീണു




    ട്രിപ്പോളി: ലിബിയന്* തലസ്ഥാനമായ ട്രിപ്പോളിയിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും പാശ്ചാത്യസേന വ്യോമാക്രമണം തുടരുന്നു. ബെന്*ഗാസി നഗരത്തിനടുത്തു യു.എസ്. പോര്*വിമാനം തകര്*ന്നുവീണെങ്കിലും ഇതു ശത്രുവിന്റെ ആക്രമണത്തിലല്ലെന്നാണു വിശദീകരണം. വിമാനത്തിലെ രണ്ടു പൈലറ്റുമാര്* പുറത്തുചാടി രക്ഷപ്പെട്ടു. ട്രിപ്പോളിയിലെ ബാബാ അല്* അസീസിയയില്* ഏകാധിപതി മുഅമര്* ഗദ്ദാഫിയുടെ ആസ്ഥാനത്തിനുനേരേ തിങ്കളാഴ്ച രാത്രിയും ബോംബാക്രമണമുണ്ടായി. എന്നാല്*, ഗദ്ദാഫിയും കുടുംബവും എവിടെയെന്നറിയില്ലെന്നു സൈനിക നടപടിക്കു നേതൃത്വം നല്*കുന്ന യു.എസ്. ജനറല്* കാര്*ട്ടര്* ഹാം പറഞ്ഞു. ഗദ്ദാഫിയെ കണ്ടെത്തുകയോ ആക്രമിക്കുകയോ അല്ല സൈനിക നടപടിയുടെ ലക്ഷ്യമെന്നും അദ്ദേഹം പത്രലേഖകരോടു പറഞ്ഞു.

    ട്രിപ്പോളിയിലെ വിവിധ കേന്ദ്രങ്ങള്*ക്കു പുറമേ സമീപസ്ഥലമായ ബുസെറ്റയിലെ നാവികത്താവളവും ഗദ്ദാഫിയുടെ ശക്തികേന്ദ്രങ്ങളായ സിര്*ത്, സുവറ, സേബ നഗരങ്ങളും തിങ്കളാഴ്ച രാത്രി കനത്ത ബോംബാക്രമണത്തിനിരയായി. ബുസെറ്റ നാവികത്താവളം നിശ്ശേഷം തകര്*ന്നതായി അല്* ജസീറ ടെലിവിഷന്* റിപ്പോര്*ട്ട് ചെയ്തു.

    തുടര്*ച്ചയായി മൂന്നുദിവസം നടത്തിയ ആക്രമണത്തെത്തുടര്*ന്ന് ലിബിയന്* സൈന്യത്തിന്റെ വ്യോമസംവിധാനങ്ങള്* പൂര്*ണമായി തകര്*ന്നെന്നും അതുപയോഗിച്ച് ഇനി അവര്*ക്കു സ്വജനതയെ ആക്രമിക്കാനാവില്ലെന്നും പാശ്ചാത്യ സേനാവൃത്തങ്ങള്* അവകാശപ്പെട്ടു.

    പാശ്ചാത്യ ആക്രമണങ്ങളില്* അസംഖ്യം സാധാരണ പൗരന്*മാര്* മരിച്ചതായി ലിബിയന്* സര്*ക്കാറിന്റെ വക്താവ് മൂസ ഇബ്രാഹിം പറഞ്ഞെങ്കിലും ഇതിനു സ്വതന്ത്ര സ്ഥിരീകരണമില്ല. രാജ്യത്തു മാധ്യമപ്രവര്*ത്തകരുടെ സഞ്ചാരത്തിന് ഏര്*പ്പെടുത്തിയിട്ടുള്ള കര്*ശന വിലക്കാണിതിനു പ്രധാന കാരണം.

    അതേസമയം, ഗദ്ദാഫിയുടെ സേനയും വിമതരും തമ്മിലുള്ള പോരാട്ടവും തുടരുകയാണ്. വിമത നിയന്ത്രണത്തിലുള്ള മിസ്*റാറ്റ, സിന്റാന്*, അജാബിയ പട്ടണങ്ങളില്* കരയുദ്ധമുണ്ടായി. മിസ്*റാറ്റയില്* സേനയുടെ അധിനിവേശം തടയാന്* ജനങ്ങള്* കൂട്ടത്തോടെ തെരുവിലിറങ്ങിയതായി വാര്*ത്താ ഏജന്*സിയുടെ റിപ്പോര്*ട്ടില്* പറയുന്നു. ഗദ്ദാഫി സേനയുടെ ഷെല്ലാക്രമണത്തെത്തുടര്*ന്നു മിസ്*റാറ്റയിലെ ആസ്​പത്രി നിറഞ്ഞുകവിഞ്ഞതായും ഡോക്ടര്*മാരെ ഉദ്ധരിച്ച് റിപ്പോര്*ട്ടില്* പറയുന്നു.

    എന്നാല്*, ലിബിയയില്* പാശ്ചാത്യസേനാ നടപടിക്കു വരുംദിവസങ്ങളില്* ഊക്കുകുറയാനാണു സാധ്യതയെന്നാണു സൂചന. അസാധാരണമായൊന്നും സംഭവിച്ചില്ലെങ്കില്* വ്യോമാക്രമണങ്ങള്* കുറയാനാണു സാധ്യതയെന്നു ലിബിയയിലെ സൈനിക നടപടിക്കു നേതൃത്വം നല്*കുന്ന യു.എസ്. ജനറല്* കാര്*ട്ടര്* ഹാം പറഞ്ഞു. സൈനിക നടപടിയുടെ നേതൃത്വം ദിവസങ്ങള്*ക്കകം മറ്റേതെങ്കിലും രാജ്യത്തിനോ സംഘടനയേ്ക്കാ കൈമാറുമെന്നു യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ വ്യക്തമാക്കി. അഫ്ഗാനിസ്താനും ഇറാഖിനും ശേഷമുള്ള മറ്റൊരബദ്ധമായി ലിബിയയിലെ ഇടപെടല്* മാറുമോ എന്ന ആശങ്ക യു.എസ്. ഭരണകൂടത്തെ ആവേശിച്ചതായാണ് അറിയുന്നത്.

    ലിബിയയിലെ എംബസിയില്*നിന്ന് 'അത്യാവശ്യമില്ലാത്ത' ഏതാനും ജീവനക്കാരെ ഇന്ത്യ പിന്*വലിച്ചു. സംഘര്*ഷാവസ്ഥ പരിഗണിച്ചാണിത്.
Working...
X