കോതമംഗലത്ത് കോണ്*ഗ്രസ് സൗഹൃദ മത്സരത്തിന്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    കോതമംഗലത്ത് കോണ്*ഗ്രസ് സൗഹൃദ മത്സരത്തിന്

    കോതമംഗലം: കോതമംഗലം നിയോജകമണ്ഡലത്തില്* കോണ്*ഗ്രസ് സൗഹൃദ മത്സരത്തിലേക്ക്. ഡിസിസി സെക്രട്ടറി പി.പി. ഉതുപ്പാനാണ് കോണ്*ഗ്രസ് സ്ഥാനാര്*ത്ഥിയായി രംഗപ്രവേശം ചെയ്യുന്നത്.

    കഴിഞ്ഞ നാലു തിരഞ്ഞെടുപ്പിലും കോണ്*ഗ്രസ് മത്സരിച്ച സീറ്റ് ഘടകകക്ഷികള്*ക്ക് യാതൊരു കാരണവശാലും നല്*കരുതെന്ന് കെ.പി.സി.സിയോട് പ്രമേയത്തിലൂടെ ആവശ്യമുന്നയിച്ചിരുന്നു. കോതമംഗലം-കവളങ്ങാട് ബ്ലോക്ക് കോണ്*ഗ്രസ് കമ്മിറ്റി നേതൃത്വം സംയുക്തയോഗം ചേര്*ന്നാണ് ഈ ആവശ്യം ഉന്നയിച്ചത്.

    കോണ്*ഗ്രസിന് സീറ്റ് നല്*കാതെ കേരള കോണ്*ഗ്രസിനു തന്നെ നല്*കിയതില്* പ്രതിഷേധിച്ച് തിങ്കളാഴ്ച ബ്ലോക്ക് കമ്മിറ്റികളുടെ സമ്പൂര്*ണയോഗം കോണ്*ഗ്രസ് ഓഫീസില്* നടന്നു.

    ഈ യോഗത്തില്* കോതമംഗലത്ത് സൗഹൃദ മത്സരത്തിന് അനുവാദം നല്*കാന്* കെ.പി.സി.സി.യോട് ആവശ്യപ്പെടാനും അല്ലാത്തപക്ഷം പി.പി. ഉതുപ്പാനെ സ്ഥാനാര്*ത്ഥിയാക്കാനും യോഗം ഏകകണ്ഠമായി തീരുമാനമെടുത്തു. ഇതോടൊപ്പം യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രവര്*ത്തനങ്ങളില്* നിന്ന് പൂര്*ണമായി വിട്ടു നില്*ക്കാനും കോണ്*ഗ്രസ് തീരുമാനിച്ചു.

    ടി.യു.കുരുവിളയെ സ്ഥാനാര്*ത്ഥിയാക്കിയതില്* യൂത്ത് കോണ്*ഗ്രസ് പ്രവര്*ത്തകര്*ക്കിടയിലാണ് ഏറ്റവുമധികം പ്രതിഷേധം.

    ഭാവി പ്രവര്*ത്തനങ്ങള്*ക്ക് നേതൃത്വം നല്*കാന്* സബ്കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
Working...
X