കോടതിയില്* ഹാജരാക്കിയ പ്രതികള്*ക്കുമുന്? ??ില്* കുഞ്ഞിനെ ചോദിച്ച് അമ്മ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    കോടതിയില്* ഹാജരാക്കിയ പ്രതികള്*ക്കുമുന്? ??ില്* കുഞ്ഞിനെ ചോദിച്ച് അമ്മ

    അനാഥാലയത്തിന്റെ മറവില്* മനുഷ്യക്കച്ചവടം


    അനാഥാലയ നടത്തിപ്പിന്റെ പേരില്* കുഞ്ഞുങ്ങളെ വില്പന നടത്തുകയും ഗര്*ഭപാത്രം വാടകയ്ക്ക് നല്*കുകയും ചെയ്ത കേസില്* അറസ്റ്റിലായ പ്രതികള്* പോലീസ് അകമ്പടിയോടെ കോടതിയില്* നിന്ന് ഇറങ്ങിയപ്പോള്* കുഞ്ഞിനെ തിരികെ തരണമെന്ന ആവശ്യവുമായി ഒരമ്മ ചാടിവീണു.

    പറവൂര്* ഒന്നാം ക്ലാസ് ജുഡീഷ്യല്* മജിസ്*ട്രേട്ട് കോടതി പരിസരത്ത് ചൊവ്വാഴ്ച ഉച്ചയോടെയാണ് നാടകീയ സംഭവങ്ങള്* അരങ്ങേറിയത്. കൊട്ടാരക്കര വാക്കനാട് പൊയ്ക്കരയില്* വീട്ടില്* രേഖ (36)യുടെ കുഞ്ഞിനെ തട്ടിയെടുത്ത് വിറ്റ കേസില്* പ്രതികള്*ക്കെതിരെ പോലീസ് പിന്നീട് മറ്റൊരു കേസും എടുത്തു.

    പറവൂരില്* 'സ്*നേഹാലയം' എന്ന അനാഥാലയം, ഹോം നഴ്*സിങ് സ്ഥാപനം എന്നിവ നടത്തുകയും കുഞ്ഞുങ്ങളെ വില്പന നടത്തുകയും ചെയ്ത കേസില്* റിമാന്*ഡിലായ അഡ്വ. വി.എ. ഹക്കീം, കൂട്ടാളി പ്രേമലത ആലക്കോട്ട് എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്* വിട്ടുകിട്ടാന്* കോടതിയില്* ഹാജരാക്കിയത്.

    കോടതി രണ്ടുദിവസം പോലീസ് കസ്റ്റഡിയില്* വിട്ടതിനെ തുടര്*ന്ന് പറവൂര്* എസ്.ഐ പി. ശ്രീകുമാരന്*നായരും പോലീസുകാരും ചേര്*ന്ന് പ്രതികളെ കോടതിക്ക് പുറത്തേയ്ക്ക് കൊണ്ടുവരികയായിരുന്നു. ഈ സമയത്താണ്, കോടതിക്കു പുറത്ത് കാത്തുനില്*ക്കുകയായിരുന്ന രേഖ പ്രതികള്*ക്ക് മുന്നില്* കുഞ്ഞിനെ ചോദിച്ച് ചാടിവീണത്.

    രേഖയുടെ മൂന്നാമത്തെ കുഞ്ഞായ നാദിയയെ ആറുമാസം പ്രായമുള്ളപ്പോള്* അനാഥാലയ അധികൃതര്* തട്ടിയെടുത്ത് വില്പന നടത്തിയതായാണ് പരാതി. നിര്*മല്*, നൗഫല്* എന്നിവരാണ് മൂത്തകുട്ടികള്*. 2008 ഒക്ടോബര്* ഒന്*പതിനാണ് മൂന്നാമത്തെ കുഞ്ഞ് എറണാകുളം ജനറല്* ആസ്​പത്രിയില്* പിറന്നത്. രേഖ 'സ്*നേഹാലയ'ത്തില്* ഏതാനും വര്*ഷം ഹോം നഴ്*സായി ജോലി നോക്കിയിട്ടുണ്ട്. ഇളയകുഞ്ഞിനെ സ്*നേഹാലയത്തില്* ഏല്പിച്ച് ജോലിക്കുപോയ രേഖ രണ്ടാഴ്ച കഴിഞ്ഞ് കുട്ടിയെ കാണാനെത്തിയപ്പോള്* സാധിച്ചില്ല. കുട്ടിയെ കാണുന്നതിനായി നിര്*ബന്ധം പിടിച്ചപ്പോള്* കുഞ്ഞിന് ഹൃദയത്തിന് തകരാറുണ്ടെന്നും വിദഗ്ദ്ധചികിത്സയ്ക്ക് ലിബിയയ്ക്ക് കൊണ്ടുപോയിരിക്കുകയാണെന്നും പറഞ്ഞതായി രേഖ പരാതിയില്* പറയുന്നു. പിന്നീട്, ഇവര്* പലകുറി ശ്രമിച്ചെങ്കിലും കുട്ടിയെ കാണാന്* കഴിഞ്ഞില്ല. കുഞ്ഞിനെ വില്പന നടത്തിയതായാണ് ഇവരുടെ ആരോപണം.

    ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട് ജയിലുകളില്* കഴിയുന്ന സ്ത്രീതടവുകാരെ സന്ദര്*ശിച്ച്, അവരുടെ സമ്മതം വാങ്ങി ജാമ്യമെടുത്ത് കൊണ്ടുവന്നാല്* കമ്മീഷന്* നല്*കാമെന്ന് ഇവര്* വാഗ്ദാനം നല്*കിയിരുന്നതായും രേഖ വെളിപ്പെടുത്തി.

    മറ്റൊരു കുഞ്ഞിനെ സിങ്കപ്പൂരിലേക്ക് വിറ്റത് സംബന്ധിച്ചും അന്വേഷിക്കുന്നതായി പോലീസ് പറഞ്ഞു. മൂന്ന് സ്ത്രീകളുടെ പരാതിയില്* കുഞ്ഞുങ്ങളെ തട്ടിയെടുത്ത് വില്പന നടത്തി, അനാഥാലയം അനധികൃതമായി നടത്തി, വ്യാജ സീലുകളും മറ്റും കൈവശം വച്ചു എന്നതുള്*പ്പെടെ അഞ്ച് കേസുകളാണ് പ്രതികള്*ക്കെതിരെ പോലീസ് ചുമത്തിയിട്ടുള്ളത്
Working...
X