കരുണാകരനൊപ്പം നിന്നവരെ വെട്ടിനിരത്തി: പത്മജ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കരുണാകരനൊപ്പം നിന്നവരെ വെട്ടിനിരത്തി: പത്മജ

    തിരുവനന്തപുരം: സ്ഥാനാര്*ഥി നിര്*ണയം സംബന്ധിച്ചുള്ള തര്*ക്കം കോണ്*ഗ്രസില്* തുടരുന്നു. ഏറ്റവുമൊടുവില്* കരുണാകരന്റെ പുത്രിയും പാര്*ട്ടി നേതാവുമായ പത്മജയാണ് വിമര്*ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. കരുണാകരനൊപ്പം നിന്നവരെ വെട്ടിനിരത്തിയാണ് കോണ്*ഗ്രസ് സ്ഥാനാര്*ഥി പട്ടിക തയാറാക്കിയതെന്ന് പത്മജ വേണുഗോപാല്*. ഇതില്* സങ്കടമുണ്ടെന്നും ഇത്രവേഗം മറക്കാവുന്ന ഒരു നേതാവാണോ കരുണാകരനെന്നും പത്മജ ചോദിച്ചു. ഇത് കരുണാകരന്റെ ആത്മാവ് പൊറുക്കില്ല. സ്ഥാനാര്*ഥി പട്ടികയില്* തഴയപ്പെട്ടതിന്റെ പശ്ചാത്തലത്തില്* കൊച്ചിയില്* കരുണാകര അനുകൂലികളുടെ യോഗം ചേര്*ന്ന ശേഷം മാധ്യമപ്രവര്*ത്തകരോട് സംസാരിക്കുകയായിരുന്നു പത്മജ.

    അതേ സമയം മുന്നണിയുടെ വിജയത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്* താനോ തന്റെ കൂടെ നില്*ക്കുന്നവരോ പ്രവര്*ത്തിക്കില്ലെന്നും അവര്* പറഞ്ഞു. സ്ഥാനാര്*ഥികളുടെ പട്ടിക താന്* നേതൃത്വത്തിന് നല്*കിയപ്പോള്* അനുകൂല നിലപാടാണ് ഹൈക്കമാന്*ഡില്* നിന്നുള്*പ്പെടെ ലഭിച്ചത്. പിന്നീട് എവിടെ വെച്ചാണ് ഈ പട്ടിക വെട്ടിമാറ്റപ്പെട്ടതാണെന്ന് അറിയില്ല. പതിനാല് സീറ്റാണ് തങ്ങള്* ആവശ്യപ്പെട്ടത്. അതില്* ഒന്നുപോലും ലഭിച്ചില്ല. കരുണാകരന്* അന്ത്യവിശ്രമം കൊള്ളുന്ന തൃശൂരില്* പോലും സീറ്റ് നല്*കിയില്ല.

    സാധ്യതാപട്ടികയില്* തന്റെയും മുരളിയുടെയും പേര് ഒരു മണ്ഡലത്തില്* ഇട്ടത് തമ്മില്* തെറ്റിക്കാനാണെങ്കില്* ആ ശ്രമം വിജയിക്കില്ല. പട്ടിക സംബന്ധിച്ച് ഹൈക്കമാന്*ഡിന് പരാതി നല്*കുമെന്നും പത്മജ പറഞ്ഞു





    Powered By WizardRSS.com | Full Text RSS Feed | WordPress Plugin
Working...
X