ഹോളിവുഡ് നടി എലിസബത്ത് ടെയ്*ലര്* അന്തരിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ഹോളിവുഡ് നടി എലിസബത്ത് ടെയ്*ലര്* അന്തരിച്ചു

    ലോസാഞ്ചലസ്: വിഖ്യാത ഹോളിവുഡ് നടി എലിസബത്ത് ടെയ്*ലര്*(79) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്*ന്നായിരുന്നു അന്ത്യം. ഏറെക്കാലമായി പലവിധ അസുഖങ്ങളെ തുടര്*ന്ന് ചികിത്സയിലായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച താരങ്ങളില്* ഒരാളായി വാഴ്ത്തപ്പെടുന്ന എലിസബത്ത് ടെയ്*ലര്* അഭിനയമികവിനുള്ള ഓസ്*കാര്* പുരസ്*കാരം രണ്ട് തവണ നേടിയിട്ടുണ്ട്.

    1958 മുതല്* 61 വരെ തുടര്*ച്ചയായി നാല് വര്*ഷം ഓസ്*കാര്* നാമനിര്*ദേശം ലഭിച്ചു. ബട്ടര്*ഫീല്*ഡ്-8, ഹൂ ഈസ് അഫ്രെയ്ഡ് ഓഫ് വിര്*ജീനിയ വൂള്*ഫ് എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് അവര്*ക്ക് ഓസ്*കാര്* നേടിക്കൊടുത്തത്. ജയന്റ്, ക്യാറ്റ് ഓണ്* എ ഹോട്ട് ടിന്* റൂഫ്, സഡന്*ലി, ലാസ്റ്റ് സമ്മര്* തുടങ്ങിയ സിനിമകളിലെ പ്രകടനമാണ് അവര്*ക്ക് ഓസ്*കാര്* നാമനിര്*ദേശങ്ങള്* നേടിക്കൊടുത്തത്.

    1932 ഫിബ്രവരി 27ന് ഇംഗ്ലണ്ടിലെ ഹാംപ്സ്റ്റഡില്* ജനിച്ച എലിസബത്ത് ടെയ്*ലര്* 'ലിസ് ടെയ്*ലര്*' എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. 1939 ല്* എലിസബത്തിന്റെ കുടുംബം അമേരിക്കയിലേക്ക് കുടിയേറി. 1942 ലാണ് അവര്* ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത് ദേര്* ഈസ് വണ്* ബോണ്* എവരി മിനിറ്റിലൂടെയാണ്. ബാലതാരമായി തിളങ്ങിയ എലിസബത്ത് വൈകാതെ ഹോളിവുഡിന്റെ നിറഞ്ഞ സാന്നിധ്യമായി.

    സൗന്ദര്യവും അഭിനയശേഷിയും അവരെ ഹോളിവുഡിന്റെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളിമാറ്റി. എ പ്ലെയിസ് ഇന്* ദി സണ്ണിലെ അഭിനയം അവര്*ക്ക് നിരൂപകപ്രശംസയും ജനപ്രീതിയും നേടിക്കൊടുത്തു.

    ഹോളിവുഡില്* ഗ്ലാമറിന്റെ പര്യായമായിരുന്നു റിച്ചാര്*ഡ് ബട്ടണ്*-എലിസബത്ത് ജോഡി. റിച്ചാര്*ഡ് ബട്ടണോടൊപ്പമുള്ള അവരുടെ ചിത്രങ്ങളെല്ലാം വന്*ജനപ്രീതി നേടിയവയായിരുന്നു. ക്ലിയാപാട്രയുടെ ഷൂട്ടിങ്ങിനിടെയാണ് റിച്ചാര്*ഡ് ബട്ടണുമായി അവര്* പ്രണയത്തിലാകുന്നത്. 1964 ല്* വിവാഹം കഴിച്ചു. ഇത് അവരുടെ അഞ്ചാമത്തെ വിവാഹമായിരുന്നു. 10 വര്*ഷത്തിന് ശേഷം വിവാഹമോചനം. 75 ല്* വീണ്ടും ബട്ടണെ തന്നെ വിവാഹം കഴിച്ചു. കഷ്ടിച്ച് ഒരുവര്*ഷത്തിന് ശേഷം പിന്നെയും വിവാഹമോചനം. അതിന് ശേഷം രണ്ട് തവണ പിന്നെയും അവര്* വിവാഹം കഴിച്ചു.

    എല്ലാക്കാലത്തും അവരുടെ സ്വകാര്യ ജീവിതം ചൂടുള്ള ഗോസിപ്പുകള്*ക്ക് പാത്രമായി. വെള്ളിത്തിരയിലെ താരത്തിളക്കത്തിനൊപ്പം സാമൂഹ്യരംഗത്തും ഇടപെടാന്* അവര്* സമയം കണ്ടെത്തി. അമേരിക്കന്* ഫെഡറേഷന്* ഫോര്* എയിഡ്*സ് റിസര്*ച്ച് തുടങ്ങുന്നതിലും അവര്* പങ്കാളിയായി.

    എയ്ഡ്*സ് പ്രതിരോധത്തിനായി 50 മില്യണ്* ഡോളര്* ചുരുങ്ങിയ കാലം കൊണ്ട് പിരിച്ചെടുക്കാന്* കഴിഞ്ഞത് എലിസബത്തിന്റെ താരമൂല്യമാണ്. ബാലപീഡനത്തിന് മൈക്കിള്* ജാക്*സണെതിരെ കുറ്റം ചാര്*ത്തിയപ്പോള്* അദ്ദേഹത്തെ ന്യായീകരിച്ച് എലിസബത്ത് രംഗത്തെത്തി.

    വെള്ളിവെളിച്ചത്തിന് അപ്പുറം ആരോഗ്യപ്രശ്*നങ്ങള്* അവരെ നിരന്തരം അലട്ടിയിരുന്നു. മസ്തിഷകാര്*ബുദത്തിന്റെ പിടിയലമര്*ന്നെങ്കിലും അവര്* അതില്* നിന്ന് മുക്തയായി. ഹൃദയസംബന്ധമായ അസുഖങ്ങള്* പക്ഷേ അവസാനകാലം വരെയും അവരെ വിടാതെ പിടികൂടി. ഒടുവില്* ഹോളിവുഡിന്റെ സൗന്ദര്യ സങ്കല്*പം മരണത്തിന് കീഴടങ്ങി.
Working...
X