ഇന്*ഡസ്ഇന്*ഡ് ബാങ്ക് ക്രെഡിറ്റ് കാര്*ഡ് ബിസിനസ്സിലേക്ക്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ഇന്*ഡസ്ഇന്*ഡ് ബാങ്ക് ക്രെഡിറ്റ് കാര്*ഡ് ബിസിനസ്സിലേക്ക്

    ഇന്*ഡസ്ഇന്*ഡ് ബാങ്ക് ക്രെഡിറ്റ് കാര്*ഡ് ബിസിനസ്സിലേക്ക്


    ന്യൂഡല്*ഹി: പ്രമുഖ സ്വകാര്യ ബാങ്കായ ഇന്*ഡസ്ഇന്*ഡ് ബാങ്ക് ആഗോള ബാങ്കായ ഡോയിച്ച് ബാങ്കിന്റെ ഇന്ത്യയിലെ ക്രെഡിറ്റ് കാര്*ഡ് ബിസിനസ് ഏറ്റെടുത്തുകൊണ്ട് ഈ രംഗത്ത് ചുവടുറപ്പിക്കാന്* ഒരുങ്ങുന്നു. ആക്*സിസ് ബാങ്ക്, ധനലക്ഷ്മി ബാങ്ക്, കര്*ണാടക ബാങ്ക് എന്നിവരുമായി ചേര്*ന്നാണ് ഇന്*ഡസ്ഇന്*ഡ്, ഡോയിച്ചിന്റെ ക്രെഡിറ്റ് കാര്*ഡ് ബിസിനസ് ഏറ്റെടുക്കാന്* സന്നദ്ധത അറിയിച്ചത്.

    അടുത്ത ഏതാനും ആഴ്ചകള്*ക്കുള്ളില്* ഇരുകൂട്ടരും ഇതുസംബന്ധിച്ച ധാരണയിലെത്തുമെന്നാണ് സൂചന. എന്നാല്* ഇതെക്കുറിച്ച് പ്രതികരിക്കാന്* ഡോയിച്ച് ബാങ്കോ ഇന്*ഡസ്ഇന്*ഡ് ബാങ്കോ തയ്യാറായിട്ടില്ല.

    ക്രെഡിറ്റ് കാര്*ഡ് ബിസിനസ്സിലേക്ക് ഇറങ്ങുന്നതിന്റെ ഭാഗമായി ഇക്കഴിഞ്ഞ നവംബറില്* ഇന്*ഡസ്ഇന്*ഡ് ബാങ്ക്, കാര്*ഡ് ബിസിനസിന്റെ മേധാവിയായി അനില്* രാമചന്ദ്രനെ നിയമിച്ചിരുന്നു. ഇദ്ദേഹം നേരത്തെ ഡോയിച്ച് ബാങ്കിന്റെ ഇന്ത്യയിലെ ക്രെഡിറ്റ് കാര്*ഡ് ബിസിനസ് വിഭാഗം മേധാവിയായിരുന്നു. സിറ്റിബാങ്കിന്റെ ക്രെഡിറ്റ് കാര്*ഡ് വിഭാഗത്തിലും ഇദ്ദേഹം പ്രവര്*ത്തിച്ചിട്ടുണ്ട്.

    റിസര്*വ് ബാങ്കിന്റെ കണക്കനുസരിച്ച് ഈ വര്*ഷം ജനവരിയില്* 6,934.65 കോടി രൂപയുടെ ഇടപാടുകളാണ് ക്രെഡിറ്റ് കാര്*ഡുകള്* വഴി രാജ്യത്ത് നടന്നത്. 2010 ജനവരിയില്* ഇത് 5,425.51 കോടി മാത്രമായിരുന്നു. 27.82 ശതമാനം വര്*ധന. അതേസമയം, ക്രെഡിറ്റ് കാര്*ഡുകളുടെ എണ്ണം രണ്ട് കോടിയ്ക്ക് താഴെയായി ചുരുങ്ങിയിട്ടുണ്ട്.
Working...
X