ഇന്ത്യയില്* നിക്ഷേപം നടത്തും - വാറന്* ബുഫെ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ഇന്ത്യയില്* നിക്ഷേപം നടത്തും - വാറന്* ബുഫെ

    ഇന്ത്യയില്* നിക്ഷേപം നടത്തും - വാറന്* ബുഫെ

    ബാംഗ്*ളൂര്*: ഇന്ത്യയില്* നിക്ഷേപം നടത്താന്* ബെര്*ക്ക് ഷെയര്* ഹാത്ത്*വേ സിഇഒ വാറന്* ബുഫെ താത്പര്യം പ്രകടിപ്പിച്ചു. ഇന്ത്യയിലെ ഇന്*ഷുറന്*സ് മേഖലയില്* കൂടുതല്* വിദേശ നിക്ഷേപം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അമേരിക്കന്* നിക്ഷേപക ഇതിഹാസവും ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പന്നനുമായ വാറന്* ബുഫെ മൂന്നുദിവസത്തെ ഇന്ത്യാ സന്ദര്*ശനത്തിന് എത്തിയതായിരുന്നു. ബാംഗ്*ളൂരില്* നടത്തിയ പത്രസമ്മേളനത്തിലാണ് അതിവേഗം വളര്*ന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്* സമ്പദ് വ്യവസ്ഥയില്* നിക്ഷേപിക്കുവാനുള്ള താത്പര്യം വ്യക്തമാക്കിയത്.

    മൈക്രോ സോഫ്റ്റ് സ്ഥാപക ഉടമ ബില്*ഗേറ്റ്*സുമായി ചേര്*ന്ന് തുടക്കമിട്ട 'ഗിവിങ് പെ്*സഡ്ജ്'എന്ന സേവന സംഘടനയുടെ ധനസമാഹരണാര്*ഥം ബാംഗ്*ളൂര്*, ഡല്*ഹി, മുംബൈ എന്നിവിടങ്ങളിലെ ഇന്ത്യന്* കോടിശ്വരന്*മാരുമായി വാറന്* ബുഫെചര്*ച്ച നടത്തും. ഇദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാ സന്ദര്*ശനവുമാണിത്.

    തന്റെ നിക്ഷേപത്തിന്റെ 90 ശതമാനവും ഇപ്പോള്* അമേരിക്കന്* വിപണിയിലാണ്. ഇന്ത്യയും ചൈനയും ബ്രസീലും പോലെയുള്ള രാജ്യങ്ങള്* വലിയ തോതിലുള്ള വളര്*ച്ച നേടിക്കൊണ്ടിരിക്കുമ്പോള്* അവിടങ്ങളിലെ വിപണിയില്*നിന്ന് വിട്ടുനില്*ക്കാന്* ഒരു നിക്ഷേപകനെന്ന നിലയില്* കഴിയില്ല. ഇന്ത്യന്* വിപണിയില്* നിക്ഷേപിക്കുവാന്* അതീവ താത്പര്യമുണ്ടെന്ന് പറഞ്ഞ വാറന്* ബുഫെ പക്ഷേ ഏതൊക്കെ മേഖലകളാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കാന്* വിസമ്മതിച്ചു.

    ഇന്ത്യയിലെ ബാങ്കിങ് ഇന്*ഷുറന്*സ് മേഖല കൂടുതല്* വിദേശ നിക്ഷേപത്തിനായി തുറക്കണം. ഇപ്പോള്* ഇന്*ഷുറന്*സ് മേലയില്* വിദേശനിക്ഷേപം 26 ശതമാനം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ഇത് തികച്ചും പരിമിതമാണ്. ധനകാര്യ സ്ഥാപനങ്ങളില്* സ്വതന്ത്രമായി വിദേശ നിക്ഷേപത്തിനുള്ള സാഹചര്യം ഉണ്ടാകണമെന്നും അദ്ദേഹം നിര്*ദ്ദേശിച്ചു.

    ഗള്*ഫ് മേഖലയിലെ രാഷ്ട്രീയ അസ്ഥിരത ലോക സാമ്പത്തികരംഗത്തെ കാര്യമായി പിടിച്ചുലക്കില്ല. അമേരിക്കയില്* വേള്*ഡ് ട്രേഡ്*സെന്ററിന് നേരെ ആക്രമണമുണ്ടായപ്പോഴും ഇത്തരം ആശങ്കകള്* ഉണ്ടായിട്ടുണ്ട്.
    ജപ്പാന്* ജനതയെ ജീവിതത്തിലേക്ക് മടക്കിക്കെുണ്ടുവരാനുള്ള ശ്രമങ്ങള്*ക്കൊപ്പം നില്*ക്കുകയാണ് ഇപ്പോള്* ചെയ്യേണ്ടത്.അതിനാല്* തകര്*ച്ചകളെ ഭയക്കേണ്ടതില്ല. വളര്*ച്ചയുടെ ഉയരങ്ങള്* വീണ്ടും വരുമെന്നുറപ്പാണ്, സ്വന്തം അനുഭവത്തെ സാക്ഷിനിര്*ത്തി അദ്ദേഹം ചൂണ്ടിക്കാട്ടി.

    ഉച്ചയ്ക്ക് രണ്ടമണിയോടെ ബാംഗ്*ളൂര്* അന്താരാനഷ്രട വിമാനത്താവളത്തിലെത്തിയ അദ്ദേഹം പ്രമുഖ മെഷീന്* ടൂള്*സ് കമ്പനിയായ ടേഗുടെക് സന്ദര്*ശിച്ച ശേഷമാണ് പത്രസമ്മേളനത്തിനെത്തിയത്.ഐഎംസി ചെയര്*മാന്* ഈറ്റാന്* വെര്*ത്തിമര്*, ടേഗുടെക് മാനേജിങ് ഡയറക്ടര്* എല്*.കൃഷ്ണന്* എന്നിവരും പത്രസമ്മേളനത്തില്* പങ്കെടുത്തു.
Working...
X