ന്യൂഡല്*ഹി: ഡല്*ഹി ആസ്ഥാനമായുള്ള ലോണ്*ഡ്ര സംരംഭകരായ ഡയമണ്ട്ഫാബ് കെയറിനെ ജ്യോതിലാബ്*സ് അനുബന്ധകമ്പനി വഴി ഏറ്റെടുത്തു. ഉജാലയുടെ നിര്*മാതാക്കളായ ജ്യോതി ലാബ്*സ് അനുബന്ധസംരംഭമായ ജ്യോതി ഫാബ്രികെയര്* സര്*വീസസ് വഴിയാണ് ഏറ്റെടുക്കല്* നടത്തിയത്. ഇടപാടു തുക എത്രയാണെന്ന് വെളിപ്പെടുത്തിയില്ല.
കഴിഞ്ഞാഴ്ച ഹെങ്കല്* ഇന്ത്യയുടെ 14.9 ശതമാനം ഓഹരി 60.73 കോടി രൂപയ്ക്ക് വാങ്ങിയ ജ്യോതി ലാബ്*സ് ഉത്തരേന്ത്യന്* സാന്നിധ്യം വിപുലമാക്കാനായാണ് ഏറ്റെടുക്കല്* നടത്തിയതെന്ന് ജ്യോതി ലബോറട്ടറീസ് ചെയര്*മാനും എംഡിയുമായ എം.പി.രാമചന്ദ്രന്* പറഞ്ഞു.
ഡല്*ഹി, നോയ്ഡ, ഗൂര്*ഗാവ്, ഘാസിയാബാദ് എന്നിവിടങ്ങളിലായി 62 ഔട്ട്*ലെറ്റുകളുള്ള ഡയമണ്ട് ഫാബ്*കെയറിന് റീട്ടെയില്* മേഖലയിലും വന്* സാന്നിധ്യമുണ്ട്. 'വാര്*ഡ് റോബാ'ണ് അവരുടെ മുഖ്യ ബ്രാന്*ഡ്.
2009 നവംബറില്* ജ്യോതി ഫാബ്രി കെയര്* ബാംഗ്ലൂരില്* ഫാബ്രിക്*സ്പാ ആരംഭിച്ചിരുന്നു. അന്ന് 35 കോടി രൂപയായിരുന്നു അതിനായുള്ള മുതല്*മുടക്ക്.
ജ്യോതി ഫാബ്രികെയറും ഡയമണ്ട് ഫാബ്*കെയറും കൈകോര്*ക്കുന്നത് വന്* വളര്*ച്ചയ്ക്ക് അവസരമൊരുക്കുമെന്ന് രാമചന്ദ്രന്* പറഞ്ഞു. ഈ രംഗത്ത് ഇരു കമ്പനികള്*ക്കുമുള്ള വൈദഗ്ദ്ധ്യവും അറിവും ഉത്തരേന്ത്യന്* വിപണിയില്* സാന്നിധ്യം വര്*ധിപ്പിക്കാന്* സഹായിക്കും.
അതിനിടെ, ഹെങ്കല്* ഇന്ത്യയില്* 14.9 ശതമാനം ഓഹരി വാങ്ങിയ തങ്ങള്* മാതൃകമ്പനിയായ ജര്*മനിയിലെ ഹെങ്കലിന്റെ പക്കലുള്ള 50.97 ശതമാനം ഓഹരിക്കായി ബിഡ് സമര്*പ്പിക്കുമെന്നും ആ ഉദ്യമത്തില്* വിജയിച്ചാല്* ഹെങ്കലിനെ ഒന്നോ രണ്ടോ വര്*ഷത്തിനുള്ളില്* ലാഭത്തിലാക്കുമെന്നും ജ്യോതി ലാബ്*സ് വൈസ് ചെയര്*മാന്* ഉല്ലാസ് കാമത്ത് വ്യക്തമാക്കി. ഇതിനായി ഉല്പാദന വിതരണരംഗങ്ങളില്* ശ്രദ്ധ കേന്ദ്രീകരിക്കും. ബ്രാന്*ഡ് ജനപ്രിയമാക്കാനും ശ്രമം നടത്തുമെന്ന് കാമത്ത് പറഞ്ഞു. ആദ്യവര്*ഷം കാര്യമായ മുതല്*മുടക്ക് നടത്തേണ്ടിവരും.