പിള്ള പിന്*മാറി; കൊട്ടാരക്കരയില്* മുരളി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പിള്ള പിന്*മാറി; കൊട്ടാരക്കരയില്* മുരളി

    തിരുവനന്തപുരം: ഇടമലയാര്* കേസില്* ശിക്ഷിക്കപ്പെട്ട് ജയില്*വാസമനുഭവിക്കുന്ന മുന്*മന്ത്രി ആര്* ബാലകൃഷ്ണപിള്ള നിയമസഭാ തിരഞ്ഞെടുപ്പില്* മത്സരിക്കാനില്ല. കൊട്ടാരക്കര നിയമസഭാ മണ്ഡലത്തില്* പിള്ളയുടെ ഡമ്മിയായി നേരത്തെ നിശ്ചയിച്ച ഡോക്ടര്* എന്*എന്* മുരളി തന്നെ യുഡിഎഫ് സ്ഥാനാര്*ഥിയായി മത്സരിക്കും.പ്രതിപക്ഷനേതാവ് ഉമ്മന്* ചാണ്ടിയും യു.ഡി.എഫ് കണ്*വീനര്* പി.പി.തങ്കച്ചനും ബുധനാഴ്ച വൈകീട്ട് ബാലകൃഷ്ണപിള്ളയെ ജയിലില്* സന്ദര്*ശിച്ചിരുന്നു. മത്സരിക്കാനുള്ള തീരുമാനം പിന്*വലിക്കുന്നതായി പിള്ള ഇവരെയാണ് അറിയിച്ചത്.

    പ്രചാരണയുദ്ധത്തില്* പിള്ള മത്സരിയ്ക്കുന്നത് എല്*ഡിഎഫ് ആയുധമാക്കുമെന്ന് ഉറപ്പായിരുന്നു. ഈ സാഹചര്യത്തില്* പിള്ളയെ പുറത്തിരുത്താന്* കോണ്*ഗ്രസും മറ്റു യുഡിഎഫ് ഘടകകക്ഷികളും തീരുമാനിച്ചിരുന്നു. ഈ ധാരണപ്രകാരം വിവിധ കക്ഷി നേതാക്കള്* ബാലകൃഷ്ണ പിള്ളയ്ക്കും ഗണേഷ് കുമാറിനും മേല്* സമ്മര്*ദ്ദം ചെലുത്തിവരികയായിരുന്നു.

    സുപ്രീംകോടതി ശിക്ഷിച്ചുവെങ്കിലും തിരഞ്ഞെടുപ്പില്* മത്സരിക്കാന്* തടസ്സമില്ലെന്ന് നിയമോപദേശം ലഭിച്ചതിനെത്തുടര്*ന്നാണ് പിള്ള വീണ്ടും മത്സരരംഗത്തിറങ്ങാന്* കഴിഞ്ഞ ദിവസം തീരുമാനിച്ചത്. സുപ്രീംകോടതിയുടെ വിധിന്യായത്തില്* ഏത് നിയമപ്രകാരമാണ് ശിക്ഷയെന്ന് വ്യക്തമാക്കാത്ത സാഹചര്യത്തില്* നിയമസഭാ തിരഞ്ഞടുപ്പില്* മത്സരിക്കുന്നതിന് പിള്ളയ്ക്ക് സാങ്കേതിക തടസ്സമില്ലെന്നാണ് നിയമോപദേശം ലഭിച്ചത്.

    തന്റെ കൂടി നേതൃത്വത്തില്* രൂപംകൊടുത്ത ഐക്യജനാധിപത്യമുന്നണിയുടെ ശക്തി ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായാണ് ബാലകൃഷ്ണപിള്ള തിരഞ്ഞെടുപ്പില്* നിന്ന് പിന്മാറിയതെന്ന് മകന്* കെ. ബി. ഗണേഷ്*കുമാര്* പറഞ്ഞു.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X