പുത്തൂര്* കസ്*റ്റഡി മരണം: 4 പോലീസുകാര്* അറസ്*റ്റില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • appus
    • Jan 2011
    • 4377

    പുത്തൂര്* കസ്*റ്റഡി മരണം: 4 പോലീസുകാര്* അറസ്*റ്റില്*

    തൃശൂര്*: പുത്തൂര്* ഷീലാ വധക്കേസില്* പ്രതിയായ സമ്പത്ത്* പോലീസ്* കസ്*റ്റഡിയില്* മരിച്ച സംഭവത്തില്* നാലു പോലീസുകാരെ സി.ബി.ഐ അറസ്*റ്റു ചെയ്*തു. ഡി.വൈ.എസ്*.പി സി.കെ രാമചന്ദ്രന്* നായര്*, രണ്ടു എസ്*.ഐമാര്* ഒരു കോണ്*സ്*റ്റബിള്* എന്നിവരാണ്* അറസ്*റ്റിലായത്*. രാവിലെ അഞ്ചു മണിയോടെ തൃശൂരില്* വച്ച്* അറസ്*റ്റു നടന്നെങ്കിലും വൈകിയാണ്* സി.ബി.ഐ ഇക്കാര്യം പുറത്തുവിട്ടത്*. എസ്*ഐമാരായ ടി.എന്*.ഉണ്ണിക്കൃഷ്ണന്*, പി.വി.രമേഷ് ,ട്രാഫിക് കോണ്*സ്റ്റബിള്* എ.പി.ശ്യാം പ്രസാദ് എന്നിവരെയുമാണ സി.ബി.ഐ അറസ്റ്റു ചെയ്തത്. രമേഷ് കേസിലെ ഒന്നാം പ്രതിയും ഉണ്ണിക്കൃഷ്ണന്* രണ്ടാം പ്രതിയുമാണ്.

    കഴിഞ്ഞ* വര്*ഷം മാര്*ച്ച്* 23 നാണ്* പാലക്കാട്* പുത്തൂര്* സ്വദേശിയായ ഷീല വീടിനുള്ളില്* മോഷണത്തിനിടെ കൊല്ലപ്പെടുന്നത്*. ടൂറിസം വകുപ്പ് അഡീഷണല്* ഡയറക്ടര്* കെ.എന്*. സതീഷിന്റെ സഹോദരിയും സി.വി.എം. ഗ്രൂപ്പ് പാര്*ട്ണര്* പുത്തൂര്* സായൂജ്യത്തില്* വി. ജയകൃഷ്ണന്റെ ഭാര്യയുമായാണ് കൊല്ലപ്പെട്ട ഷീല.

    കേസ്* അന്വേഷിച്ച പോലീസ്* ഇവരുടെ സ്*ഥാനപത്തിലെ മുന്* ജീവനക്കാരനായ സമ്പത്തിനെയും മറ്റു രണ്ടു പേരെയും വൈകാതെ അറസ്*റ്റു ചെയ്*തിരുന്നു. കേസില്* ഒന്നാം പ്രതിയായ സമ്പത്ത്* പോലീസ്* കസ്*റ്റഡിയില്* കൊല്ലപ്പെടുകയായിരുന്നു. ഉന്നതപോലീസ്* ഉദ്യോഗസ്*ഥര്*ക്ക്* പങ്കുണ്ടെന്ന്* സംശയം ഉയര്*ന്ന കേസ്* സമ്പത്തിന്റെ സഹോദരന്റെ പരാതിയെ തുടര്*ന്ന്* പിന്നീട്* ഹൈക്കോടതി സി.ബി.ഐയുടെ അന്വേഷണത്തിന്* വിട്ടു. സമ്പത്ത് കസ്റ്റഡിയില്* കൊല്ലപ്പെട്ട മാര്*ച്ച് 29 നു രാത്രി കനകരാജ്, മണികണ്ഠന്* എന്നീ പ്രതികളെയും സമ്പത്തിനൊപ്പം തെളിവെടുപ്പിനായി പുത്തൂരിലെത്തിച്ചിരുന്നു. തെളിവെടുപ്പിനായി കനകരാജ്, മണികണ്ഠന്* എന്നിവരെ വാഹനത്തില്* നിന്നിറക്കിയെങ്കിലും സമ്പത്ത് ഇറങ്ങാന്* കഴിയാത്ത വിഖം അവശനിലയിലായിരുന്ന സമ്പത്തിനെ ആശുപത്രിയില്* മരിച്ച അവസ്ഥയിലായിരുന്നു. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റിലെ ഇന്*സ്*പെക്ടര്* എസ്. ഉണ്ണിക്കൃഷ്ണന്* നായരാണു കേസ് അന്വേഷിക്കുന്നത്.

    സമ്പത്തിന്റെ മൃതദ്ദേഹത്തില്* കണ്ടെത്തിയ പാടുകള്* ക്രൂരമായ മര്*ദ്ദനമേറ്റാണ്* മരണം സംഭവിച്ചതെന്ന്* പോസ്*റ്റുമോര്*ട്ടം റിപ്പോര്*ട്ടില്* വ്യക്*തമാക്കിയിരുന്നു. ഉന്നത പോലീസ്* ഉദ്യോഗസ്*ഥര്* മാത്രം ഉപയോഗിക്കുന്ന ലാത്തികൊണ്ട്* സമ്പത്തിന്* മര്*ദ്ദനമേറ്റിരുന്നുവെന്നും ഫോറന്*സിക്* വിദഗ്*ധര്* വ്യക്*തമാക്കിയിരുന്നു.

    പാലക്കാട് ടൗണ്* നോര്*ത്ത് സിഐ എ. വിപിനദാസ്, കേസില്* പതിമൂന്നാം പ്രതിയാണ്. കോണ്*സ്റ്റബിള്*മാരായ ടൗണ്* നോര്*ത്തിലെ ജോണ്* ലോബോ, ടി.ജെ. ബ്രിജിത്ത്, പി.എ. അബ്ദുല്* റഷീദ്, ഹെഡ് കോണ്*സ്റ്റബിള്* രാമചന്ദ്രന്*, ഹെഡ് കോണ്*സ്റ്റബിള്* മാധവന്*, ടൗണ്* നോര്*ത്ത് കോണ്*സ്റ്റബിള്* ഷില്ലന്*, ട്രാഫിക്ക് കോണ്*സ്റ്റബിള്* എ.പി. പ്രദീപ് കുമാര്*, ടൗണ്* നോര്*ത്ത് കോണ്*സ്റ്റബിള്*മാരായ വിജയന്*, പി.കെ. ബൈജു എന്നിവരാണ് ലോക്കല്* പോലീസ് അന്വേഷിച്ചപ്പോള്* കേസിലെ മറ്റു പ്രതികള്*. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ കൂടുതല്* പേരെ പ്രതിചേര്*ത്തതായും സൂചനയുണ്ട്.
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

Working...
X