ഇന്ത്യ സെമിയില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ഇന്ത്യ സെമിയില്*

    ഇന്ത്യ സെമിയില്*



    അഹമ്മദാബാദ്: ക്രിക്കറ്റ് ലോകകപ്പില്* ഇന്ത്യ സെമിയില്*. ഓസ്*ട്രേലിയയെ അഞ്ച് വിക്കറ്റിന് തോല്*പിച്ചാണ് ഇന്ത്യ സെമിയിലെത്തിയത്. യുവരാജ്-റെയ്*ന കൂട്ടുകെട്ട് നടത്തിയ മികച്ച മുന്നേറ്റമാണ് ഓസീസിനെ തകര്*ത്ത് ഇന്ത്യയെ സെമിയിലെത്തിച്ചത്. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്* 18,000 റണ്*സ് തികച്ച സച്ചിന്* (53) മികച്ച തുടക്കമിട്ടെങ്കിലും സെവാഗ് (15), കോഹ്*ലി (24), ധോണി (7) എന്നിവര്* പെട്ടെന്ന് പുറത്തായത് ഇന്ത്യയെ സമ്മര്*ദ്ദത്തിലെത്തിച്ചു.

    എന്നാല്* ഗാംഭീറും (50) യുവരാജും (57) പിന്നീട് റെയ്*നയും (34) ചേര്*ന്ന് നടത്തിയ നീക്കമാണ് ഓസീസിനെ തകര്*ത്തു. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസിന് 50 ഓവറില്* ആറ് വിക്കറ്റിന് 260 റണ്*സ് എടുക്കാനേ കഴിഞ്ഞുള്ളൂ. റിക്കി പോണ്ടിങ്ങിന്റെ സെഞ്ച്വറിയുണ്ടെങ്കിലും ഓസീസ് ഇന്നിങ്*സ് 260 റണ്*സില്* ഒതുക്കാന്* ഇന്ത്യന്* ബൗളര്*മാര്*ക്കായി. എന്നാല്* പതിനാല് പന്ത് ബാക്കി നില്*ക്കെ ഇന്ത്യ ലക്ഷ്യം കണ്ടു.

    118 പന്തില്* നിന്ന് 104 റണ്*സ് നേടിയ പോണ്ടിങ്ങും 62 പന്തില്* നിന്ന് 53 റണ്*സ് നേടിയ ബ്രാഡ് ഹാഡിനും മാത്രമാണ് ഓസീസ് നിരയില്* മാന്യമായി പ്രതിരോധിച്ചത്. ഷെയ്ന്* വാട്*സണ്* 25 റണ്*സും ഡേവിഡ് ഹസ്സി 38 (നോട്ടൗട്ട്) റണ്*സും നേടി. ഇന്ത്യയ്ക്കുവേണ്ടി ബൗളിങ് ഓപ്പണ്* ചെയ്ത ആര്*. അശ്വിനും സഹീര്* ഖാനും യുവരാജും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഓസീസിന് വേണ്ടി ബ്രെറ്റ് ലീയും വാട്*സണും ഹസ്സിയും ടെയ്റ്റും ഓരോ വിക്കറ്റുകള്* വീതം നേടി. ഗംഭീര്* റണ്* ഔട്ട് ആയി. യുവരാജാണ് മാന്* ഓഫ് ദ മാച്ച്.
Working...
X