യുവ ഇന്ത്യ, ഡ്രീം ഇന്ത്യ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    യുവ ഇന്ത്യ, ഡ്രീം ഇന്ത്യ



    ഓസ്*ട്രേലിയ 6ന് 260
    ഇന്ത്യ 47.4 ഓവറില്* 5ന് 261
    യുവരാജ് 57*, രണ്ടു വിക്കറ്റ്,മാന്* ഓഫ് ദ മാച്ച്
    സച്ചിനും ഗംഭീറിനും അര്*ധസെഞ്ച്വറി
    പോണ്ടിങ്ങിന് സെഞ്ച്വറി (104)
    സഹീറിനും അശ്വിനും രണ്ടു വിക്കറ്റ് വീതം






    യുവരാജ് സിങ്ങിന്റെ നെഞ്ചില്* തല ചായ്ച്ച് ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന്റെ സെമിഫൈനലിലേക്ക് കുതിച്ചു. ഒരു വ്യാഴവട്ടക്കാലം ലോകകപ്പ് വേദികളെ അടക്കിഭരിച്ച ഓസ്*ട്രേലിയന്* പ്രതാപത്തിന് സബര്*മതി നദിയുടെ തീരത്ത്് അറുതിയായ്. സാനമ്രാജ്യത്വങ്ങളെ കടപുഴക്കിയ മോഹനചരിത്രമുള്ള ഇന്ത്യക്ക് മഹാത്മാഗാന്ധിയുടെ നാട്ടില്* ഐതിഹാസിക വിജയം. 2003 ലോകകപ്പ് ഫൈനലില്* ഓസ്*ട്രേലിയയോടേറ്റ തോല്*വിക്ക് ഇതാ അതിമധുര പ്രതികാരം.

    കാലം മാറിയിരിക്കുന്നു. ഇന്ത്യയിലെ ഗംഗാ നദിയിലൂടെയും ഓസ്*ട്രേലിയയിലെ ഡാര്*ലിങ് നദിയിലൂടെയും ഇതിനിടെ എത്രയോ വെള്ളം ഒഴുകിപ്പോയിരിക്കുന്നു. ഓസ്*ട്രേലിയ ജയിച്ചുകൊണ്ടേയിരിക്കണമെന്ന് ലോകകപ്പില്* നിലനിന്ന അലിഖിതനിയമം ഇന്ത്യ ഭേദഗതി ചെയ്തിരിക്കുന്നു.ഇനി മൊഹാലിയിലേക്ക്, ലോകം കാത്തിരിക്കുന്ന സെമി പോരാട്ടത്തില്* എതിരാളികള്* പാകിസ്താന്*. സ്്*കോര്*: ഓസ്*ട്രേലിയ 50 ഓവറില്* ആറിന് 260.ഇന്ത്യ 47.4 ഓവറില്* അഞ്ചിന് 261.

    ടൂര്*ണമെന്റില്* ഇന്ത്യയുടെ സൂപ്പര്*ത്താരമായി മാറിയ യുവരാജ് സിങ്ങിന്റെ മികവാണ് ഈ മത്സരത്തിലും ഇന്ത്യയ്ക്ക് നിര്*ണായകമായത്. പത്തോവറില്* 44 റണ്*സ് മാത്രം വഴങ്ങി രണ്ടുവിക്കറ്റ് വീഴ്ത്തി ഓസ്*ട്രേലിയയെ പിടിച്ചുനിര്*ത്തുന്നതില്* നിര്*ണായക സംഭാവന ചെയ്ത യുവരാജ് ബാറ്റിങ്ങില്* 57 റണ്*സോടെ ഇന്ത്യയുടെ വിജയശില്പിയായി. ഓള്* റൗണ്ട് പ്രകടനത്തില്* കളിയിലെ കേമനായി മാറിയ യുവരാജ് ടൂര്*ണമെന്റില്* ഈ നേട്ടം കൈവരിക്കുന്നത് നാലാം തവണയാണ്. ഒരു സെഞ്ച്വറിയും നാല് അര്*ധസെഞ്ച്വറിയുമുള്*പ്പെടെ 341 റണ്*സ് നേടിയ യുവരാജ് ഇതിനകം 11 വിക്കറ്റുകളും സ്വന്തമാക്കി.

    സച്ചിന്* തെണ്ടുല്*ക്കര്* (53), ഗൗതം ഗംഭീര്* (50) എന്നിവരും ഇന്ത്യയ്ക്കുവേണ്ടി മികച്ച പ്രകടനം നടത്തി. ബൗളിങ്ങില്* യുവരാജിന് പുറമെ, സഹീര്* ഖാനും ആര്*.അശ്വിനും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി. അഞ്ചിന് 187 എന്ന നിലയില്* പ്രതിസന്ധിയിലായ ഇന്ത്യയെ യുവരാജ്- സുരേഷ് റെയ്*ന (34*) സഖ്യമാണ് വിജയത്തിലേക്ക് കൈപിടിച്ചുയര്*ത്തിയത്. ആറാം വിക്കറ്റ് കൂട്ടുകെട്ടില്* ഈ സഖ്യം 74 റണ്*സ് ചേര്*ത്തു.

    അരലക്ഷത്തോളം കാണികള്* മെക്*സിക്കന്* തിരമാലകളായ് അലയടിച്ച സര്*ദാര്* പട്ടേല്* സ്റ്റേഡിയത്തില്* എല്ലാം ഒത്തിണങ്ങിയ ഓള്*റൗണ്ട് പ്രകടനത്തിലൂടെയാണ് മരണക്കളിയെ ഇന്ത്യ അതിജീവിച്ചത്. ബൗളര്*മാരും ഫീല്*ഡര്*മാരും ചേര്*ന്ന് ലോകചാമ്പ്യന്*മാരെ നിയന്ത്രിച്ച് നിര്*ത്തി. വമ്പന്* സ്*കോറുകളൊന്നും പിറന്നില്ലെങ്കിലും ഭൂരിഭാഗം ബാറ്റ്*സ്മാന്*മാരും ഇന്നിങ്*സിന് സംഭാവന നല്*കിയപ്പോള്* പലതുള്ളി പെരുവെള്ളമായി വിജയം നുരഞ്ഞു.

    സെവാഗില്* നിന്നും വെടിക്കെട്ടു പ്രതീക്ഷിച്ച ആരാധകര്*ക്ക് സച്ചിന്റെ മികച്ച ഷോട്ടുകളാണ് തുടക്കത്തില്* വിരുന്നായത്. റണ്ണെടുക്കാന്* വിഷമിച്ച സെവാഗ് ഒരറ്റത്ത് പിടിച്ചുനിന്ന് നല്ലൊരു കൂട്ടുകെട്ടിന് ശ്രമിക്കുന്നതാണ് കണ്ടത്. എന്നാല്* ബൗളിങ്ങില്* വന്ന മാറ്റം മുതലാക്കാമെന്ന സെവാഗിന്റെ കണക്കുകൂട്ടല്* തെറ്റി. ചേഞ്ച് ബൗളറായ ഷെയ്ന്* വാട്*സണെതിരെ കൂറ്റന്* അടിക്കു മുതിര്*ന്ന സെവാഗ് മൈക്ക് ഹസ്സിക്ക് അനായാസ ക്യാച്ച് നല്കി മടങ്ങി. ഓപ്പണിങ് വിക്കറ്റില്* 44 റണ്*സാണ് പിറന്നത്. പകരക്കാരനായെത്തിയ ഗംഭീര്* തുടക്കത്തില്* പതറിയപ്പോള്* മറുവശത്ത് എണ്ണംപറഞ്ഞ ഷോട്ടുകളിലൂടെ സച്ചിന്* സ്*കോര്* ബോര്*ഡ് ചലിപ്പിച്ചു. ഇതോടെ ഗംഭീറിന് ആത്മവിശ്വാസമായി. ഇരുവരും ചേര്*ന്ന് അപകടകരമായ ഷോട്ടുകള്*ക്ക് മുതിരാതെ സ്*കോര്* അനായാസം ചലിപ്പിച്ചു. രണ്ടാംവട്ട ബൗളിങ്ങിനെത്തിയ ടെയ്റ്റിന്റെ പന്ത് സച്ചിന്റെ ഇന്നിങ്*സ് അവസാനിപ്പിച്ചു. ബാറ്റിലുരസി വന്ന പന്ത് കീപ്പര്* ഹാഡിന്റെ കൈകളിലെത്തിയതോടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ നൂറാം സെഞ്ച്വറി കാത്തിരുന്ന ആരാധകര്* നിരാശരായി.മൂന്നാം വിക്കറ്റില്* ഗംഭീറും കോലിയും ചേര്*ന്ന് വലിയ വിഷമമൊന്നും കൂടാതെ ഒന്നും രണ്ടുമായി റണ്ണുകള്* കൂട്ടിയപ്പോള്* ലക്ഷ്യത്തിലേക്കെത്തുമെന്ന് തോന്നി. എന്നാല്* ഡേവിഡ് ഹസ്സിയുടെ ഫുള്*ടോസ്സ് വന്* അടിയുതിര്*ക്കാമെന്ന കോലിയുടെ കണക്കുകൂട്ടല്* തെറ്റി. പന്ത് നേരെ ഓസീസ് വൈസ് ക്യാപ്റ്റന്* മൈക്കല്* ക്ലാര്*ക്കിന്റെ കൈകളില്*. മൂന്നാം വിക്കറ്റില്* ഗംഭീറുംകോലിയും 49 റണ്*സ് ചേര്*ത്തിരുന്നു.

    ദുര്*ബലരെന്ന പഴികേട്ടുമടുത്ത ഇന്ത്യന്* ബൗളര്*മാര്* നിര്*ണായക മത്സരത്തില്* പ്രതീക്ഷയ്*ക്കൊത്തുയര്*ന്നു. ലോകകപ്പില്* ഇന്ത്യയ്*ക്കെതിരെ മികച്ച റെക്കോഡുള്ള ഓസ്*ട്രേലിയക്കെതിരെ മികച്ച പ്രകടനമാണ് ഇന്ത്യന്* ബൗളര്*മാര്* പുറത്തെടുത്തത്. ക്യാപ്റ്റന്* റിക്കി പോണ്ടിങ് സെഞ്ച്വറി (104) നേടിയിട്ടും ഓസ്*ട്രേലിയക്ക് നിശ്ചിത 50 ഓവറില്* 260 റണ്*സ് മാത്രമേ കണ്ടെത്താനായൂള്ളൂ. ടൂര്*ണമെന്റില്* ഇന്ത്യയുടെ അപ്രതീക്ഷിത ഓള്*റൗണ്ടറായി ഉയര്*ന്നുവന്ന യുവരാജ് സിങ്ങാണ് ഇത്തവണയും ബൗളിങ്ങില്* വീരനായത്. പത്തോവറില്* 44 റണ്*സ് വഴങ്ങി രണ്ടുവിക്കറ്റെടുത്ത യുവിയുടെയും രണ്ടുവീതം വിക്കറ്റ് വീഴ്ത്തിയ സഹീറിന്റെയും രവിചന്ദ്രന്* അശ്വിന്റെയും പ്രകടനമാണ് ഓസ്*ട്രേലിയക്ക് കടിഞ്ഞാണിട്ടത്.

    മൊട്ടേരയിലെ വരണ്ട പിച്ചില്* 250 മികച്ച ടോട്ടലാവുമെന്നാണ് ടോസിനെത്തിപ്പോള്* ക്യാപ്റ്റന്* റിക്കി പോണ്ടിങ് അഭിപ്രായപ്പെട്ടത്. ആ നിഗമനത്തിനൊത്ത ഇന്നിങ്*സാണ് ഓസ്*ട്രേലിയന്* ബാറ്റ്*സ്മാന്മാര്* പടുത്തുയര്*ത്താന്* ശ്രമിച്ചത്. 258 ആണ് ഈ ഗ്രൗണ്ടിലെ ശരാശരി ഒന്നാം ഇന്നിങ്*സ് സ്*കോര്*. ഓസ്*ട്രേലിയ അതിനോട് രണ്ട് റണ്*സ് കൂടി കൂട്ടിച്ചേര്*ത്തു. വ്യക്തമായ തന്ത്രങ്ങളുമായ് കളിച്ച ആതിഥേയര്* ശാന്തമായി മുന്നേറി. കടന്നാക്രമണമില്ലാതെ, അവധാനതയോടെ ഇന്നിങ്*സ് മുന്നോട്ട് നീക്കുകയായിരുന്നു അവരുടെ നയം. ഇന്ത്യന്* ബൗളര്*മാരും ബാറ്റ്*സ്മാന്മാര്*ക്ക് വലിയ സ്വാതന്ത്ര്യമൊന്നും അനുവദിച്ചില്ല. പക്ഷെ, പോണ്ടിങ്ങിനെ തളക്കാന്* അവര്*ക്ക് കഴിഞ്ഞില്ല. ഫോമിലല്ലാത്ത കളിക്കാരെ അതിന് അനുവദിക്കുക എന്നത് പരമ്പരാഗതമായി ഇന്ത്യന്* ദൗര്*ബല്യമാണ്. ഈ ലോകകപ്പിലെ കഴിഞ്ഞ ആറു മത്സരങ്ങളിലും പോണ്ടിങ്ങിന്റെ ഉയര്*ന്ന സ്*കോര്* 22 ആയിരുന്നു. ഫോമാവാന്* ഇന്ത്യയെ കിട്ടാന്* കാത്തിരിക്കുകയായിരുന്നു ഓസീസ് ക്യാപ്റ്റന്*. ഒരു വര്*ഷത്തിന് ശേഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്* പോണ്ടിങ് ഒരു സെഞ്ച്വറി നേടുന്നത്. ബ്രാഡ് ഹാഡിനും ഡേവിഡ് ഹസ്സിയും മാത്രമാണ് ക്യാപ്റ്റന്റെ സെഞ്ച്വറി ഇന്നിങ്*സിന് ആശ്രയമായി നിന്നത്. സച്ചിനും വിരാട് കോലിയുമടക്കം ഏഴ് ബൗളര്*മാരെ ധോനി രംഗത്തിറക്കി. സ്വന്തം ഗ്രൗണ്ടില്* കളിച്ച മുനാഫ് പട്ടേലിനെ ഓസീസ് ബാറ്റ്*സ്മാന്*മാര്* നാലുപാടും പറത്തിയതോടെയാണ് ധോനിക്ക് പന്തെറിയുന്നവരെയെല്ലാം രംഗത്തിറക്കേണ്ടി വന്നത്.

    സ്കോര് ബോര്ഡ്

    ഓസ്*ട്രേലിയ: വാട്*സണ്* ബി അശ്വിന്* 25 (38,5,0), ഹാഡിന്* സി റെയ്*ന ബി യുവരാജ് 53 (62,6,1), പോണ്ടിങ് സി സഹീര്* ബി അശ്വിന്* 104 (118,7,1), ക്ലാര്*ക്ക് സി സഹീര്* ബി യുവരാജ് 8 (19,0,0), ഹസ്സി ബി സഹീര്* 3, കാമറോണ്* വൈറ്റ് സി ആന്*ഡ് ബി സഹീര്* 12 (22,0,0), ഡേവിഡ് ഹസ്സി നോട്ടൗട്ട് 38 (26,3,1), മിച്ചല്* ജോണ്*സണ്* നോട്ടൗട്ട് 6 (6,0,0) എക്*സ്ട്രാസ് 11, ആകെ 50 ഓവറില്* ആറിന് 260. വിക്കറ്റ് വീഴ്ച 1-40, 2-110, 3-140, 4-150, 5-190, 6-245. ബൗളിങ് അശ്വിന്* 10-0-52-2, സഹീര്* 10-0-53-2, ഹര്*ഭജന്* 10-0 -50-0, മുനാഫ് 7-0- 44-0, യുവരാജ് 10-0-44-2, സച്ചിന്* 2-0-9-0, കോലി 1-0-6-0.

    ഇന്ത്യ: സെവാഗ് സി-മൈക്ക് ഹസ്സി ബി-വാട്*സണ്* 15(22, 2,0), സച്ചിന്* സി-ഹാഡിന്* ബി-ടെയ്റ്റ് 53(68,7,0), ഗംഭീര്* റണ്ണൗട്ട് 50, കോലി സി-മൈക്ക് ഹസ്സി ബി-ഡേവിഡ് ഹസ്സി 24(33,1,0), യുവരാജ് നോട്ടൗട്ട് 57 (65,8,0), ധോനി സി ക്ലാര്*ക്ക് ബി ലീ 7 (8,1,0), റെയ്*ന നോട്ടൗട്ട് 34 (28,2,1) എക്*സ്ട്രാസ് 21 ആകെ 47.4 ഓവറില്* അഞ്ചിന് 261 വിക്കറ്റുവീഴ്ച: 1-44, 2-94, 3-143, 4-168, 5-187 ബൗളിങ്: ലീ 8.4-1-45-1, ടെയ്റ്റ് 7-0- 52-1, ജോണ്*സണ്* 8-0- 41-0, ക്രെയ്*സ 9-0- 45-0, ക്ലാര്*ക്ക് 3-0- 19-0, ഡേവിഡ് ഹസ്സി 5-0-19-1
Working...
X