സച്ചിന്* പതിനെണ്ണായിരം നോട്ടൗട്ട്*
സച്ചിന്റെ നൂറാം അന്താരാഷ്ട്ര സെഞ്ച്വറി കാണുവാനാണ് മൊട്ടേരയിലെ സര്*ദാര്* പട്ടേല്* സ്റ്റേഡിയത്തില്* ആരാധകര്* ഇരമ്പിയെത്തിയത്. പക്ഷേ, 94-ാം ഏകദിന അര്*ധസെഞ്ച്വറിയില്* വ്യാഴാഴ്ച സച്ചിന് തൃപ്തനാകേണ്ടിവന്നു. നൂറില്* നൂറ് നേടാനായില്ലെങ്കിലും അഹമ്മദാബാദിലെ ആരാധകര്*ക്ക് നിരാശപ്പെടേണ്ടിവന്നില്ല. ഏകദിന ക്രിക്കറ്റില്* സച്ചിന്* 18,000 റണ്*സ് തികയ്ക്കുന്നതിന് അവര്* സാക്ഷിയായി.
ഏകദിന ക്രിക്കറ്റില്* സച്ചിന്റെ 451-ാം മത്സരമായിരുന്നു ഇത്. 440-ാം ഇന്നിങ്*സും. 45 റണ്*സെടുത്തതോടെ സച്ചിന്* 18,000 തികച്ചു. ലോകകപ്പിലും ഏറ്റവും കൂടുതല്* റണ്*സെടുത്തതിന്റെ റെക്കോഡ് സച്ചിനാണ്. 43 മത്സരങ്ങളില്* നിന്നായി 2175 റണ്*സ്. ആറു സെഞ്ച്വറികളും 14 അര്*ധസെഞ്ച്വറികളും.
ക്രിക്കറ്റില്* ടെസ്റ്റ്, ഏകദിന മത്സരങ്ങളിലെ റണ്*വേട്ടയില്* സച്ചിന്റെ സമീപത്തെങ്ങും ആരുമില്ല. ഏകദിന റണ്*വേട്ടയില്* 18008 റണ്*സോടെ സച്ചിന്* മുന്നില്*നില്*ക്കുമ്പോള്*, രണ്ടാം സ്ഥാനത്തുള്ള ശ്രീലങ്കയുടെ സനത് ജയസൂര്യ 4580 റണ്*സ് പിന്നിലാണ്. 13428 റണ്*സാണ് ജയസൂര്യയുടെ നേട്ടം. ഇപ്പോള്* കളിക്കുന്നവരില്* സച്ചിനുപിന്നിലുള്ളത് ഓസ്*ട്രേലിയന്* ക്യാപ്റ്റന്* റിക്കി പോണ്ടിങ്ങാണ്. 13,288 റണ്*സാണ് പോണ്ടിങ്ങിന്റെ നേട്ടം.
ടെസ്റ്റിലും ഏകദിനത്തിലുമായി 99 സെഞ്ച്വറികള്* നേടിയിട്ടുള്ള സച്ചിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ആകെ നേട്ടം 32710 റണ്*സാണ്. 177 ടെസ്റ്റുകളില്*നിന്ന് 14692 റണ്*സ് നേടിയിട്ടുണ്ട്. മറ്റാര്*ക്കും എത്തിപ്പിടിക്കാനാവാത്ത വിധത്തില്* ക്രിക്കറ്റിലെ റെക്കോഡുകള്* ഒന്നൊന്നായി കീഴടക്കിയ സച്ചിന്റെ കരിയറിലെ ഏറ്റവുമൊടുവിലത്തെ പൊന്*തൂവലാണ് ഏകദിനത്തിലെ പതിനെണ്ണായിരം റണ്*സ്.

Comment