സെഞ്ച്വറിയോടെ പോണ്ടിങ്ങിന് ഹംസഗാനം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    സെഞ്ച്വറിയോടെ പോണ്ടിങ്ങിന് ഹംസഗാനം

    സെഞ്ച്വറിയോടെ പോണ്ടിങ്ങിന് ഹംസഗാനം



    റിക്കി തോമസ് പോണ്ടിങ് തന്റെ അവസാനത്തെ ലോകകപ്പ് അത്താഴവും കഴിച്ച് വ്യാഴാഴ്ച രാത്രി മടങ്ങി. 15 വര്*ഷം നീണ്ട സമ്മോഹനമായ ലോകകപ്പ് കരിയറിനാണ് തിരശ്ശീല വീണത്. എങ്കിലും വിടവാങ്ങല്* മത്സരത്തിലെ ഉജ്ജ്വലമായ സെഞ്ച്വറി ടീമിന് സെമിഫൈനല്* ബര്*ത്ത് നല്*കിയില്ല എന്ന സങ്കടം പോണ്ടിങ്ങിനു ബാക്കിയുണ്ടാവും.ഏകദിനത്തില്* മുപ്പതാമത്തെയും ലോകകപ്പില്* അഞ്ചാമത്തെയും സെഞ്ച്വറിയാണ് പോണ്ടിങ് മൊട്ടേരയില്* അടിച്ചെടുത്തത്. മൂന്ന് മണിക്കൂറോളം ക്രീസില്* നിന്ന പോണ്ടിങ് 118 പന്ത് നേരിട്ട്, ഏഴു ബൗണ്ടറികളും ഒരു സിക്*സറും സഹിതമാണ് 104 റണ്*സെടുത്തത്.

    ഇതിനു മുമ്പ് പോണ്ടിങ്ങിന്റെ ലോകകപ്പ് കരിയറിലെ ഏറ്റവും മോശം പ്രകടനം '96ലെ റണ്ണേഴ്*സ് അപ്പ് സ്ഥാനമാണെന്നത് അവിശ്വസനീയമായി തോന്നാം. അഞ്ച് ലോകകപ്പുകള്*, അതില്* മൂന്നിലും ചാമ്പ്യന്മാര്*. കഴിഞ്ഞ രണ്ടു തവണയും ഓസ്*ട്രേലിയ ജേതാക്കളായപ്പോള്* നായകപദവിയില്* പോണ്ടിങ്ങായിരുന്നു.

    ലോകകപ്പിലെ തന്റെ 46-ാം മത്സരമാണ് പോണ്ടിങ്ങിന്റെ വിടവാങ്ങലിനു വേദിയായത്. 41 ഇന്നിങ്*സുകളിലായി 1743 റണ്*സെടുത്ത പോണ്ടിങ്ങിന്റെ ശരാശരി 44.29 ആണ്. പോണ്ടിങ് പറത്തിയ 31 സിക്*സറുകള്* ലോകകപ്പിലെ റെക്കോഡാണ്. അഞ്ച് സെഞ്ച്വറികള്* സ്വന്തം പേരിലുള്ള പോണ്ടിങ്ങിന്റെ ഉയര്*ന്ന സ്*കോര്* 2003 ഫൈനലില്* ഇന്ത്യക്കെതിരെ നേടിയ 140 റണ്*സാണ്. ഈ മത്സരം വീഡിയോയില്* കണ്ടാണ് താന്* ആത്മവിശ്വാസം ആര്*ജിക്കാറുള്ളതെന്ന് പോണ്ടിങ് കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു.

    പോണ്ടിങ്ങിന്റെ കരിയറിനെക്കുറിച്ച് ഈ മത്സരം ആശങ്കകളുയര്*ത്തുന്നുണ്ട്. ക്രിക്കറ്റ് ഓസ്*ട്രേലിയ ഒരു കുരിശുമായാണോ അദ്ദേഹത്തെ വരവേല്*ക്കുക എന്നാണ് ആകാംക്ഷ. അക്കാര്യത്തില്* അവര്* ദാക്ഷിണ്യമൊന്നും കാണിക്കാറില്ലെന്നതിന് സ്റ്റീവ് വോയുടെ അനുഭവം തന്നെ തെളിവ്.
Working...
X