ഗെയ്ല്* ആരാധകരോട് മാപ്പുചോദിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ഗെയ്ല്* ആരാധകരോട് മാപ്പുചോദിച്ചു

    ഗെയ്ല്* ആരാധകരോട് മാപ്പുചോദിച്ചു


    മിര്*പുര്*: ലോകകപ്പ് ക്വാര്*ട്ടറില്* പാകിസ്താനോട് പത്തുവിക്കറ്റ് തോല്*വി നേരിട്ടു പുറത്തായതിന് വെസ്റ്റിന്*ഡീസ് ബാറ്റ്*സ്മാന്* ക്രിസ് ഗെയ്ല്* ആരാധകരോട് മാപ്പുചോദിച്ചു. എന്നാല്*, തോല്*വിക്ക് സീനിയര്* താരങ്ങളെ കുറ്റപ്പെടുത്തിയ കോച്ച് ഓട്ടിസ് ഗിബ്*സണിന്റെ നടപടിയെ ഗെയ്ല്* വിമര്*ശിച്ചു.

    സീനിയര്* താരങ്ങളെ കുറ്റപ്പെടുത്തി യാഥാര്*ഥ്യത്തില്*നിന്ന് ഒളിച്ചോടാന്* എളുപ്പമാണെന്ന് തന്റെ ട്വിറ്റര്* പേജിലൂടെ ഗെയ്ല്* പറഞ്ഞു. പക്ഷേ, തോല്*വി ടീമിന്റെ മൊത്തം തോല്*വിയായി അംഗീകരിക്കണമെന്നും ഗെയ്ല്* അഭിപ്രായപ്പെട്ടു.

    സീനിയര്* താരങ്ങളില്*നിന്ന് പ്രതീക്ഷിച്ച പ്രകടനമുണ്ടാകാത്തതാണ് തോല്*വിക്കു കാരണമെന്ന് നേരത്തേ ഗിബ്*സണ്* അഭിപ്രായപ്പെട്ടിരുന്നു. പാകിസ്താനെതിരെ അടുത്ത മാസം ആരംഭിക്കുന്ന ടെസ്റ്റ്-ഏകദിന പരമ്പരയ്ക്കു മുമ്പായി ടീമില്* കാര്യമായ മാറ്റമുണ്ടാകുമെന്ന സൂചനയും കോച്ച് നല്*കി. സീനിയര്* താരങ്ങളുടെ പ്രകടനം മോശമായതാണ് ടീമിന്റെ ദയനീയപ്രകടനത്തിന് കാരണം. പല താരങ്ങളുടെയും പ്രകടനവും ആത്മാര്*ഥതയും വിലയിരുത്തേണ്ട ഘട്ടമാണിത്. പാകിസ്താനെതിരെയുള്ള പരമ്പരയിലും സീനിയര്* താരങ്ങളെ ആവശ്യമുണ്ടെങ്കിലും, മികവിന്റെ അടിസ്ഥാനത്തില്* മാത്രമാകും ടീം തിരഞ്ഞെടുപ്പുമെന്ന് കോച്ച് മുന്നറിയിപ്പ് നല്*കി.

    കഴിഞ്ഞ രണ്ടുവര്*ഷത്തിലേറെയായി മുന്*നിര ടീമുകളെയൊന്നും പരാജയപ്പെടുത്താന്* വെസ്റ്റിന്*ഡീസിന് സാധിച്ചിട്ടില്ല. മുന്*നിര ടീമുകള്*ക്കെതിരെയുള്ള തുടര്*ച്ചയായ 19-ാം തോല്*വിയായിരുന്നു ലോകകപ്പ് ക്വാര്*ട്ടറിലേത്. ലോകകപ്പില്* സീനിയര്* താരങ്ങളില്* ക്രിസ് ഗെയ്ല്* 170 റണ്*സ് സ്*കോര്* ചെയ്തപ്പോള്*, സര്*വന്* 115 റണ്*സും ചന്ദര്*പോള്* 114 റണ്*സുമാണ് സമ്പാദിച്ചത്. പ്രതീക്ഷപുലര്*ത്തിയ കീറണ്* പൊള്ളാര്*ഡിന് 180 റണ്*സാണ് സ്*കോര്* ചെയ്യാനായത്. 300 റണ്*സെടുത്ത ഡെവണ്* സ്മിത്താണ് വിന്*ഡീസിന്റെ ടോപ് സ്*കോറര്*.
Working...
X