സെമി ഉറപ്പിച്ച് ദക്ഷിണാഫ്രിക്ക

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    സെമി ഉറപ്പിച്ച് ദക്ഷിണാഫ്രിക്ക

    സെമി ഉറപ്പിച്ച് ദക്ഷിണാഫ്രിക്ക



    ദക്ഷിണാഫ്രിക്കയും ന്യൂസീലന്*ഡും വെള്ളിയാഴ്ച മുഖാമുഖം വരുമ്പോള്* അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിക്കുമെന്ന് ആരും കരുതുന്നില്ല. ഇരുടീമുകളുടെയും ബലാബലത്തില്* ദക്ഷിണാഫ്രിക്ക അത്രയ്ക്കു മുന്നിലാണ്. ടൂര്*ണമെന്റിലെ ഏറ്റവും ശക്തമായ ടീമുകളിലാന്നാണ് ദക്ഷിണാഫ്രിക്കയെന്ന് ഇതേവരെയുള്ള പ്രകടനങ്ങള്* തെളിയിക്കുന്നു. കിരീടസാധ്യതയിലും അവര്* മറ്റുള്ളവരെ പിന്നിലാക്കുന്നു. ഇംഗ്ലണ്ടിനെതിരെ തോറ്റ മത്സരത്തിലൊഴിച്ചാല്* അവരുടെ ബാറ്റിങ് നിര മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ടു സെഞ്ച്വറികള്* കുറിച്ച എ.ബി.ഡിവില്ലിയേഴ്*സുള്*പ്പെടെ മുന്*നിര ബാറ്റ്*സ്മാന്മാരെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. അംലയും കാലിസും ജീന്* പോള്* ഡൂമിനിയുമുള്*പ്പെട്ട മുന്*നിരക്കാരും റോബിന്* പീറ്റേഴ്*സണിനെയും കോളിന്* ഇന്*ഗ്രാമിനെയും പോലുള്ള പിന്*നിരക്കാരും ടീമിന് വിജയമൊരുക്കുന്നതില്* നിര്*ണായകപങ്കുവഹിക്കുന്നു.

    പ്രതീക്ഷിച്ചതിനെക്കാള്* മികവു കാട്ടിയ താരം പീറ്റേഴ്*സണാണ്. ബാറ്റിങ്ങിലെ വെടിക്കെട്ടുകള്*ക്കൊപ്പം എതിരാളികളെ സ്തബ്ധരാക്കുന്ന ബൗളിങ്ങും അയാള്* കളിക്കളത്തില്* പുറത്തെടുത്തു. 14 വിക്കറ്റുകളുമായി പീറ്റേഴ്*സണാണ് ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് വേട്ടയില്* മുന്നിട്ടുനില്*ക്കുന്നത്. 12 വിക്കറ്റുകളോടെ ഇമ്രാന്* താഹിര്* പിന്നിലുണ്ട്. പേസ് ആക്രമണത്തിന് പേരുകേട്ട ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി സ്​പിന്നര്*മാര്* മികവുകാട്ടുന്നുവെന്നത് കൗതുകകരമായ വസ്തുതയാണ്. എന്നാല്*, പേസര്*മാര്* നിരാശപ്പെടുത്തിയിട്ടൊന്നുമില്ല. ഇന്ത്യയെ്ത്തതിരെ കളി തിരിച്ചത് ഡെയ്ല്* സ്റ്റെയ്*ന്റെ അഞ്ചുവിക്കറ്റ് പ്രകടനമാണ്. എന്നാല്*, സ്​പിന്നിനെ തുണയ്ക്കുന്ന മിര്*പ്പുരില്* പേസര്*മാരെക്കാള്* നിര്*ണായകമാവുക സ്​പിന്നര്*മാരുടെ പ്രകടനം തന്നെയാവും.

    ടൂര്*ണമെന്റില്* പാകിസ്താനെ തോല്*പ്പിച്ച ഏക ടീമാണ് ന്യൂസീലന്*ഡ്. പക്ഷേ, ഓസ്*ട്രേലിയയോടും ശ്രീലങ്കയോടും അവര്* ദയനീയമായി തോറ്റു. ഗ്രൂപ്പ് എയിലെ നാലാം സ്ഥാനത്തേക്ക് അവര്* പിന്തള്ളപ്പെട്ടത് ഈ തോല്*വികളിലൂടെയാണ്. പേസ് ബൗളര്*മാരെയാണ് ന്യൂസീലന്*ഡ് കൂടുതലായും ആശ്രയിക്കുന്നത്. ടിം സൗത്തി 14 വിക്കറ്റുകളുമായി മുന്നിട്ടുനില്*ക്കുന്നു. ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്​പിന്നര്*മാരിലൊരാളായ ഡാനിയല്* വെറ്റോറിക്ക് ഇതത്ര മികച്ച ടൂര്*ണമെന്റല്ല. കളിച്ച നാലു കളികളില്* രണ്ടു വിക്കറ്റുമാത്രമാണ് വെറ്റോറിയുടെ നേട്ടം. പാകിസ്താന്* ബൗളിങ്ങിനെ കശക്കിയെറിഞ്ഞ റോസ് ടെയ്*ലറിന്റെ ബാറ്റിങ് മികവിലാണ് ന്യൂസീലന്*ഡിന്റെ പ്രതീക്ഷയത്രയും. ശേഷിക്കുന്നവര്*ക്ക് ഇതേവരെ സ്ഥിരത പുലര്*ത്താനായിട്ടില്ല.


    ടോസ് നിര്*ണായകമാകും-അരുണ്*ലാല്*


    മത്സരത്തിലുടനീളം എതിരാളികളില്* സമ്മര്*ദം വളര്*ത്തുകയെന്നതാണ് ദക്ഷിണാഫ്രിക്കയുടെ കളിരീതി. ബാറ്റിങ്ങില്* അംലയ്ക്കും ഡിവില്ലിയേഴ്*സിനും പേസ് ബൗളിങ്ങില്* ഡെയ്ല്* സ്റ്റെയ്*നിനും മോണി മോര്*ക്കലിനും സ്​പിന്നില്* താഹിറിനും പീറ്റേഴ്*സണിനുമാണ് എതിരാളികളെ തളര്*ത്തുന്നതിന്റെ ചുമതല. ഗ്രൂപ്പ് ഘട്ടത്തില്* എതിരിട്ട ടീമുകളെയെല്ലാം പുറത്താക്കിയ ഏക ടീം ദക്ഷിണാഫ്രിക്കയാണ്. മികച്ച ഫീല്*ഡിങ്ങിലൂടെ അവരുയര്*ത്തുന്ന സമ്മര്*ദത്തിന്റെ ഫലംകൂടിയാണത്. ഇതേവരെയുള്ള പ്രകടനം വിലയിരുത്തുമ്പോള്*, ടൂര്*ണമെന്റിലെ മികച്ച ഫീല്*ഡിങ് നിരയും അവരുടേതു തന്നെ.

    പക്ഷേ, ദക്ഷിണാഫ്രിക്കയ്ക്ക് വേവലാതികളില്ലെന്നല്ല. അവരുടെ പിന്*നിര ബാറ്റ്*സ്മാന്മാര്* സമ്മര്*ദം നേരിടുന്നതില്* അത്ര പോരെന്ന് ഇതിനകം തെളിയിക്കപ്പെട്ടതാണ്. ഇംഗ്ലണ്ടിനെ കുറഞ്ഞ സ്*കോറില്* പുറത്താക്കിയിട്ടും മത്സരം വിജയിക്കാനാകാതെപോയത് ഈ പാളിച്ചകൊണ്ടുതന്നെ.

    സമ്മിശ്രമാണ് ന്യൂസീലന്*ഡിന്റെ നില. ടൂര്*ണമെന്റില്* അവരുടെ മികവും ദൗര്*ബല്യവും വെളിപ്പെട്ടതാണ്. പക്ഷേ, ടൂര്*ണമെന്റിനു മുമ്പ് തുടരെ പരാജയങ്ങള്* നേരിട്ട് ആത്മവിശ്വാസം കെട്ടവരുടെ സംഘമായിരുന്നു കിവീസ്. ആ നിലയില്*നിന്ന് ഒരു ടീമെന്ന നിലയ്ക്ക് ഒത്തിണങ്ങാന്* ഇതിനകം അവര്*ക്കു സാധിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്ക്ക് മുന്*തൂക്കമുണ്ടെങ്കിലും ധാക്കയിലെ സാഹചര്യങ്ങള്* ഇരുടീമിനും അപരിചിതമാണ്. അതുകൊണ്ടുതന്നെ, ടോസാകും നിര്*ണായകഘടകം.
Working...
X