സില്*ക്കായി അഭിനയിക്കാന്* അശ്ലീലസിനിമ കാണേണ്ടതില്ല- വിദ്യ
മുംബൈ: സില്*ക്ക് സ്മിതയായി അഭിനയിക്കുന്നതിനായി താന്* അശ്ലീല ചിത്രങ്ങള്* കാണുന്നില്ലെന്ന് നടി വിദ്യ ബാലന്* പറഞ്ഞു. ഡേര്*ട്ടി പിക്ചര്* എന്ന സിനിമയിലാണ് വിദ്യ സില്*ക്ക് സ്മിതയായി അഭിനയിക്കുന്നത്. ഇത്തരമൊരു റോളില്* അഭിനയിക്കുന്നതിന് അത്തരത്തിലുള്ള ചിത്രങ്ങള്* കാണേണ്ട കാര്യമില്ലെന്നാണ് തനിക്കു തോന്നുന്നതെന്ന് അവര്* പ്രതികരിച്ചു.
എന്നാല്* തന്റെ ഒരു സുഹൃത്ത് 1979-ലെ ഒരു ചിത്രമായ കലിഗുല ഉള്*പ്പെടെയുള്ള ചില ചിത്രങ്ങള്* നല്കിയെന്നും ഇത് അശ്ലീലചിത്രങ്ങള്* അല്ലായിരുന്നിട്ടുകൂടി തന്റെ മനം മടുപ്പിച്ചെന്നും അവര്* പറഞ്ഞു. കാമുകനായ സിദ്ധാര്*ഥ റോയ് കപൂറിനെ വിവാഹം ചെയ്യുന്നതു സംബന്ധിച്ച വാര്*ത്തകളും വിദ്യ നിഷേധിച്ചു. വിവാഹം ഇപ്പോള്* തന്റെ പരിഗണനയില്* ഇല്ലെന്നാണ് അവര്* പറയുന്നത്.

