പ്രകടന പത്രിക ഇന്ന്; ഒരു രൂപയ്ക്ക് അരി യു.ഡി.എഫ് വാഗ്ദാനം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    പ്രകടന പത്രിക ഇന്ന്; ഒരു രൂപയ്ക്ക് അരി യു.ഡി.എഫ് വാഗ്ദാനം


    പ്രകടന പത്രിക ഇന്ന്; ഒരു രൂപയ്ക്ക് അരി യു.ഡി.എഫ് വാഗ്ദാനം



    * പത്താംക്ലാസിലെ എല്ലാ കുട്ടികള്*ക്കും സൈക്കിള്*
    * പ്ലസ് ടു വിദ്യാര്*ഥികള്*ക്കു സൗരോര്*ജ വിളക്ക്
    * വിദ്യാര്*ഥികള്*ക്ക് ബൈക്കിനും കമ്പ്യൂട്ടറിനും പലിശ രഹിത വായ്പ
    * ദുര്*ബല വിഭാഗങ്ങളില്* ജനിക്കുന്ന പെണ്*കുട്ടികള്*ക്ക് ഒരുലക്ഷം രൂപയുടെ നിക്ഷേപം


    ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്*ക്കു കിലോഗ്രാമിന് ഒരു രൂപയ്ക്കും മറ്റുള്ളവര്*ക്ക് രണ്ട് രൂപയ്ക്കും പ്രതിമാസം 35 കിലോഗ്രാം അരി നല്*കുമെന്ന് യു.ഡി.എഫ്. പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. ബി.പി.എല്*, എസ്.സി, എസ്.ടി. വിഭാഗങ്ങളില്* ജനിക്കുന്ന ഓരോ പെണ്*കുട്ടിയുടെയും പേരില്* സര്*ക്കാര്* ഒരു ലക്ഷം രൂപ നിക്ഷേപിക്കുകയും ചെയ്യും. വികസനവും കരുതലും എന്ന പേരില്* ഐക്യമുന്നണി തയ്യാറാക്കിയ പ്രകടന പത്രിക വെള്ളിയാഴ്ച കൊച്ചിയില്* പുറത്തിറക്കും.

    പത്താംക്ലാസിലെത്തുന്ന എല്ലാ വിദ്യാര്*ഥികള്*ക്കും സൗജന്യമായി സൈക്കിള്*, ഓരോ പ്ലസ്ടു വിദ്യാര്*ഥിക്കും സൗരോര്*ജ വിളക്ക്, പ്രൊഫഷണല്* വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പിന്നാക്കം നില്*ക്കുന്ന വിദ്യാര്*ഥികള്*ക്ക് കമ്പ്യൂട്ടര്* വാങ്ങുന്നതിനും ഇരുചക്രവാഹനം വാങ്ങുന്നതിനും പലിശ രഹിത വായ്പ തുടങ്ങിയവയാണു മറ്റു ജനപ്രിയ വാഗ്ദാനങ്ങള്*. ഉടമയ്ക്ക് ഉടമസ്ഥാവകാശം നിലനിര്*ത്തി ചെറുകിട പാട്ടകൃഷി പ്രോത്സാഹിപ്പിക്കും. ലാന്*ഡ് ട്രൈബ്യൂണല്* വിധിപ്രകാരം കര്*ഷകര്*ക്ക് ലഭ്യമായ പട്ടയങ്ങളെ വ്യവഹാരമുക്തമാക്കും. സ്*കൂള്* പാഠ്യപദ്ധതിയില്* കൃഷിയും ഉള്*പ്പെടുത്തും. അപകടത്തില്*പ്പെട്ട കര്*ഷകര്*ക്കും കര്*ഷകത്തൊഴിലാളികള്*ക്കും രണ്ടുലക്ഷം രൂപ വരെ അവശതാ പെന്*ഷന്* നല്*കും. കുരുമുളക് ബോര്*ഡ്, ഹോര്*ട്ടികള്*ച്ചര്* ബോര്*ഡ് എന്നിവ രൂപവത്കരിക്കും തുടങ്ങിയവയും വാഗ്ദാനങ്ങളില്*പ്പെടുന്നു.

    ഇടുക്കി, വയനാട് ജില്ലകളെ പാല്* ഉല്പാദനകേന്ദ്രങ്ങളാക്കി മാറ്റും. ഹില്*ഹൈവെ സമയബന്ധിതമായി പൂര്*ത്തികരിക്കും. തീരപ്രദേശത്ത് എല്ലാ കുടുംബങ്ങള്*ക്കും വീടും വൈദ്യുതിയും പൈപ്പ് വഴി കുടിവെള്ളവും നല്*കും. സംസ്ഥാന ജീവനകാര്*ക്കും പെന്*ഷന്*കാര്*ക്കും കേന്ദ്രതുല്യത ഉറപ്പുവരുത്തും. ജീവനക്കാരുടെ സ്ഥലംമാറ്റം ഓണ്*ലൈനിലൂടെ നടത്തും. എല്*.ഡി.എഫ്. സര്*ക്കാര്* നടത്തിയ എല്ലാ പിന്*വാതില്* നിയമനവും പുനഃപരിശോധിക്കും. സര്*വകലാശാലകള്*, കോര്*പ്പറേഷനുകള്*, മറ്റ് സ്വയംഭരണ സ്ഥാപനങ്ങള്* എന്നിവയിലേക്കുള്ള നിയമനങ്ങള്* പി.എസ്.സി. ക്ക് വിടും എന്നിവയാണു മറ്റു വാഗ്ദാനങ്ങള്*.

    മൂലധന നിക്ഷേപം വര്*ധിപ്പിക്കാന്* പൊതുസ്വകാര്യ പങ്കാളിത്തം, കോര്*പ്പറേറ്റ് നിക്ഷേപം, സഹകരണ നിക്ഷേപം, ബി.ഒ.ടി. തുടങ്ങിയവ ഉപയോഗപ്പെടുത്തും. നിക്ഷേപങ്ങളും വ്യവസായങ്ങളും വളര്*ത്താന്* മുഖ്യമന്ത്രിയുടെ നേതൃത്വത്തില്* ഇന്*വെസ്റ്റ്*മെന്റ് അഡൈ്വസറി കൗണ്*സില്* രൂപവത്കരിക്കും. തിരുവനന്തപുരം, കൊച്ചി, പാലക്കാട് എന്നിവിടങ്ങളില്* പ്രത്യേക നിക്ഷേപ മേഖലകള്*ക്കു രൂപംനല്*കും. മലപ്പുറത്ത് പുതിയ നോളജ് ഹബ് തുടങ്ങും. ഐ.ടി. മേഖലയെ ഹര്*ത്താലില്* നിന്നും ഒഴിവാക്കും. തിരുവനന്തപുരത്തും കൊച്ചിയിലും മെട്രൊ റെയില്*, തെക്ക് വടക്ക് ഹൈസ്​പീഡ് ട്രാന്*സ്*പോര്*ട്ട് കോറിഡോര്* എന്നിവ പത്രികയിലെ പ്രധാന വാഗ്ദാനങ്ങളാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മംഗലാപുരം നഗരങ്ങളെ ബന്ധപ്പെടുത്തി ഷട്ടില്* എയര്* സര്*വീസ് തുടങ്ങും.

    തുഞ്ചത്തെഴുത്തച്ഛന്റെ പേരില്* സര്*വകലാശാലയും അന്താരാഷ്ട്ര നിലവാരമുള്ള മള്*ട്ടി ഡിസിപ്ലിനറി സര്*വകലാശാലയും രൂപവത്കരിക്കും. പരമദരിദ്ര കുടുംബങ്ങളെ സര്*ക്കാര്* ദത്തെടുക്കും. ബി.പി.എല്*. കുടുംബങ്ങളിലെ പെണ്*കുട്ടികള്*ക്ക് വിവാഹത്തിന് ധനസഹായം നല്*കും. കുടുംബനാഥന്റെ മരണത്തെ തുടര്*ന്ന് അനാഥമാകുന്ന കുടുംബത്തിന് പ്രതിമാസം സഹായധനം നല്*കും. തദേശ സ്ഥാപനങ്ങളില്* മത്സരിക്കാന്* ജോലി രാജിവെച്ച അങ്കണവാടി ജീവനക്കാര്*ക്ക് പുനര്*നിയമനം നല്*കും. സ്വന്തമായി പ്രൊഫഷണല്* വിദ്യാഭ്യാസ സ്ഥാപനം ഇല്ലാത്ത പട്ടികജാതിക്കാര്*ക്ക് ഇവ അനുവദിക്കും. അപേക്ഷ നല്*കി ഏഴ് ദിവസത്തിനകം വൈദ്യുതി കണക്ഷന്* നല്*കും തുടങ്ങി വാഗ്ദാനങ്ങള്* വേറെയുമുണ്ട്.
Working...
X