ദേശാഭിമാനി സൗജന്യ വിതരണം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്*കി
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം സി.പി.എം. പ്രവര്*ത്തകര്* വോട്ടര്*മാരുടെ വീടുകളില്* ദേശാഭിമാനി ദിനപത്രം സൗജന്യമായി വിതരണംചെയ്യുന്നതിനെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്* ലോയേഴ്*സ് കോണ്*ഗ്രസ ജനറല്* സെക്രട്ടറി അഡ്വ. പി.റഹീം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്*കി. നോട്ടീസിന്റെ കണക്കുകള്* പോലും സ്ഥാനാര്*ഥികളുടെ ചെലവില്*പ്പെടുത്തണമെന്നാണ് കമ്മീഷന്* നിര്*ദേശിക്കുന്നത്. ദേശാഭിമാനി പത്രം ഇങ്ങനെ വിതരണം ചെയ്യുന്നത് നിര്*ദിഷ്ട മാര്*ഗരേഖകളുടെ ലംഘനമാണ്. പത്രങ്ങളില്* പരസ്യംചെയ്യുന്നതും സ്ഥാനാര്*ഥികള്*ക്കുവേണ്ടി വാര്*ത്തയായി പരസ്യം പ്രസിദ്ധീകരിക്കുന്നതും നിയന്ത്രണ വിധേയമായിരിക്കെ ഇങ്ങനെ എത്ര കോപ്പികള്* ദേശാഭിമാനി ഇലക്ഷന്* സമയത്ത് അച്ചടിച്ചെന്നും അത് ഏത്കണക്കില്*പ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷിക്കണമെന്ന് പരാതിയില്* ആവശ്യപ്പെട്ടു.
വരിസംഖ്യ ഡി.വൈ.എഫ്.ഐയുടെ പേരില്* സി.പി.എം. തന്നെ അടച്ചുതീര്*ത്തതാണെന്നും വരിസംഖ്യ കൊടുക്കേണ്ടതില്ലെന്നുമാണ് വിതരണംചെയ്യുന്നവര്* പറയുന്നത്. തിരഞ്ഞെടുപ്പ് മാര്*ഗനിര്*ദേശങ്ങള്* ലംഘിച്ചുള്ള സി.പി.എമ്മിന്റെ നടപടിക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം.

