പത്തനാപുരത്ത് പതിനെട്ടടവും
കൊല്ലം ജില്ലയിലെ കിഴക്കന്* മേഖലയായ പത്തനാപുരം മണ്ഡലത്തില്* ഇക്കുറി പതിനെട്ടടവും ഒപ്പം പൂഴിക്കടകനും പ്രതീക്ഷിക്കാം. അങ്കക്കലി ഇരുമുന്നണികള്*ക്കും അത്രയ്ക്കുണ്ട്. 2006ലെ എല്*.ഡി.എഫ്. സുനാമിയിലും യു.ഡി.എഫിന്റെ മാനം കാത്ത ഏക മണ്ഡലമാണ് പത്തനാപുരം. ആ അഭിമാനവിജയം നേടിയ കെ.ബി. ഗണേഷ്*കുമാറിനെത്തന്നെയാണ് യു.ഡി.എഫ്. ഇക്കുറിയും രംഗത്തിറക്കിയിരിക്കുന്നത്.
എന്നാല്* സര്*വശക്തിയുമുപയോഗിച്ച് മണ്ഡലം തിരിച്ചുപിടിക്കാനൊരുങ്ങിത്തന്നെയാണ് എല്*.ഡി.എഫ്. ഇത്തവണ കച്ചമുറുക്കുന്നത്. മണ്ഡലം ഉണ്ടായകാലം മുതല്* അവിടെ മത്സരിച്ചുപോന്ന സി.പി.ഐ.യോട് സീറ്റ് ചോദിച്ചുവാങ്ങിയ സി.പി.എം. അതുകൊണ്ടുതന്നെ ഈ അഭിമാനപ്പോരാട്ടത്തിന് അനുയോജ്യനായ സ്ഥാനാര്*ഥിയായി അവരുടെ കൊല്ലം ജില്ലാ സെക്രട്ടറിയും പത്തനാപുരത്തുകാരനുമായ കെ. രാജഗോപാലിനെത്തന്നെയാണ് രംഗത്തിറക്കിയത്. കേരളത്തില്*ത്തന്നെ, മത്സരരംഗത്തുള്ള രണ്ട് സി.പി.എം. ജില്ലാ സെക്രട്ടറിമാരില്* ഒരാളാണ് രാജഗോപാല്*. രാജഗോപാലിന്റെ സ്ഥാനാര്*ഥിത്വം പ്രഖ്യാപിക്കപ്പെട്ടതോടെ ഒരു 'ഹെവി വെയ്റ്റ്' മത്സരവേദിയായി മണ്ഡലം മാറിയിരിക്കുകയാണ്.
ആര്*.ബാലകൃഷ്ണപിള്ളയുടെ രാഷ്ട്രീയതട്ടകം കൊട്ടാരക്കരയെന്നതുപോലെ സാമുദായികപ്രവര്*ത്തനത്തിന്റെ ആസ്ഥാനമായിരുന്നത് പത്തനാപുരമാണ്.
അച്ഛനും മകനും ഒരുമിച്ച് നിയമസഭയിലെത്തുക, ഒരു ചലച്ചിത്രതാരം ആദ്യമായി എം.എല്*.എ. ആവുക തുടങ്ങിയ ചരിത്രമുഹൂര്*ത്തങ്ങള്*ക്ക് ആ ജയം വഴിവെച്ചു. കേസിന്റെ കുരുക്കില്*പ്പെട്ട പിള്ളയ്ക്ക് മന്ത്രിസ്ഥാനം തത്കാലം നല്*കാന്* അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി വിസമ്മതം പ്രകടിപ്പിച്ചപ്പോള്* ഗണേഷ്*കുമാറിന് നറുക്കുവീണു. പക്ഷേ, രാഷ്ട്രീയകേരളത്തിന് ഗണേഷിന്റെ ജയവും മന്ത്രിപദവും അപ്പോഴും ഉള്*ക്കൊള്ളാന്* കഴിഞ്ഞിരുന്നില്ല. പ്രതിപക്ഷബഹുമാനത്തോടെയുള്ള തന്റെ പ്രവര്*ത്തനശൈലികൊണ്ട് അത്തരം മുന്*വിധികളെ പൊളിച്ചെഴുതുകയായിരുന്നു ഗണേഷ്*കുമാര്* പിന്നീട്. കെ.എസ്.ആര്*.ടി.സി.യെ ലാഭത്തിലാക്കാനുള്ള പല നടപടികള്*ക്കും തുടക്കമിട്ട ഗണേഷ് രണ്ടുവര്*ഷത്തിനുശേഷം, സുപ്രീംകോടതി പിള്ളയെ കുറ്റവിമുക്തനാക്കിയപ്പോള്* ക്ഷണത്തില്* അച്ഛന് കസേര ഒഴിഞ്ഞുകൊടുക്കുകയും ചെയ്തു.
2001-ല്* 9931 വോട്ടായിരുന്നു ഭൂരിപക്ഷമെങ്കില്* 2006-ല്* അത് 11,814 ആക്കി ഗണേഷ് ജനപ്രീതി തെളിയിച്ചു. കെ.ബി. ഗണേഷ്*കുമാറുമായി കൊമ്പുകോര്*ക്കുന്ന കെ. രാജഗോപാല്* നാലു പതിറ്റാണ്ടിന്റെ രാഷ്ട്രീയപ്രവര്*ത്തനത്തിലൂടെ കരുത്താര്*ജിച്ച വ്യക്തിത്വമാണ്.
ലളിതമായ ജീവിതരീതിയും ചിട്ടയായ പ്രവര്*ത്തനശൈലിയും കൊണ്ട് പാര്*ട്ടിപ്രവര്*ത്തകര്*ക്കിടയില്* സ്വീകാര്യത നേടിയ രാജഗോപാല്* 1985-ല്* ജില്ലാ സെക്രട്ടേറിയറ്റ് അംഗമായും 91-ല്* സംസ്ഥാനകമ്മിറ്റി അംഗമായും ഉയര്*ന്നു. 98-മുതല്* ജില്ലാ സെക്രട്ടറിയായി പ്രവര്*ത്തിക്കുന്നു. 1982-ല്* തെന്*മലയില്* ഡാം കുടിയൊഴിപ്പിക്കലിനെതിരായി നടന്ന സമരത്തിന് നേതൃത്വം നല്*കി ഒന്*പതുദിവസം നിരാഹാരസമരം നടത്തുകയും തുടര്*ന്ന് ജയില്*വാസമനുഷ്ഠിക്കുകയും ചെയ്തു. ഇപ്പോള്* ചവറ കെ.എം.എം.എല്ലിന്റെ ഡയറക്ടര്* ബോര്*ഡംഗവുമാണ്.
പത്തനാപുരത്തുകാരനെന്ന നിലയില്* മണ്ഡലത്തില്* വേരുകളുള്ളതും സൗമ്യമായ പ്രവര്*ത്തനശൈലിയുടെ ഉടമയാണെന്നതും രാജഗോപാലിനെ വിജയിപ്പിക്കാന്* പോന്ന ഘടകങ്ങളാണെന്ന് എല്*.ഡി.എഫ്. പ്രവര്*ത്തകര്* കണക്കുകൂട്ടുന്നു.