സൈക്കിള്* ചിഹ്നം കമ്മീഷന്* മരവിപ്പിച്ചു
പി.സി.തോമസിന്റേത് ഇനി 'കേരളാ കോണ്*ഗ്രസ് ലയന വിരുദ്ധഘടകം'
കേരളാ കോണ്*ഗ്രസ് ജോസഫ് വിഭാഗത്തിന്റെ സൈക്കിള്* ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന്* മരവിപ്പിച്ചു. കേരളാ കോണ്*ഗ്രസില്*(മാണി) ലയിക്കാതിരുന്ന പി.സി.തോമസും കൂട്ടരും ഈ തിരഞ്ഞെടുപ്പില്* മറ്റൊരു ചിഹ്നം സ്വീകരിക്കേണ്ടിവരും. കമ്മീഷന്റെ സ്വതന്ത്ര ചിഹ്നങ്ങളുടെ കൂട്ടത്തില്*നിന്നാണ് അവര്*ക്ക് ഏതെങ്കിലും ചിഹ്നം അനുവദിക്കുക.
പി.സി.തോമസ് വിഭാഗവും കേരളാ കോണ്*ഗ്രസും തമ്മിലുള്ള തര്*ക്കവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്* വ്യാഴാഴ്ച പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ് ഇക്കാര്യം വിശദീകരിച്ചത്. ഇരുകൂട്ടരുടേയും വാദങ്ങള്* കേട്ടശേഷമാണ് തീരുമാനം. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്* ഇക്കാര്യത്തില്* അന്തിമതീരുമാനമുണ്ടാകും. അതുവരെ കേരളാ കോണ്*ഗ്രസ്(ലയനവിരുദ്ധ ഘടകം)എന്ന പേരിലായിരിക്കും പി.സി.തോമസ് വിഭാഗം ഔദ്യോഗികമായി അറിയപ്പെടുക. ഇക്കാര്യവും കമ്മീഷന്* ഉത്തരവില്* വ്യക്തമാക്കിയിട്ടുണ്ട്.
അടുത്തിടെ കേരളാ കോണ്*ഗ്രസ്(ജെ),കേരളാ കോണ്*ഗ്രസില്*(എം) ലയിച്ചപ്പോള്* പി.സി.തോമസും കൂട്ടരും ലയനത്തെ എതിര്*ത്തുകൊണ്ട് ഇടതുമുന്നണിയില്*തന്നെ നിലയുറപ്പിച്ചു. ആ പശ്ചാത്തലത്തിലാണ് വിഷയം തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലെത്തിയത്. കേരളാ കോണ്*ഗ്രസ് ജോസഫ്, കെ.എം.മാണിയുടെ പാര്*ട്ടിയില്* ലയിച്ചിട്ടില്ലെന്നും ഇപ്പോഴും ഇടതുമുന്നണിയിലുണ്ടെന്നുമുള്ള വാദമാണ് പി.സി.തോമസ് ഉന്നയിച്ചത്. തങ്ങള്*ക്ക് മന്ത്രിയുമുണ്ട്. എന്നാല്* ലയനം പൂര്*ണമാണെന്നും ഏതാനുംചിലര്* മാത്രമാണ് പുറത്തുള്ളതെന്നും കേരളാ കോണ്*ഗ്രസ്(എം)വാദിച്ചു. കേരളാ കോണ്*ഗ്രസ്(ജെ) എന്ന പാര്*ട്ടി ഇപ്പോള്* നിലവിലില്ല. ആ പശ്ചാത്തലത്തില്* പഴയ ചിഹ്നവും കൊടിയും മരവിപ്പിക്കണമെന്നായിരുന്നു അവരുടെ ആവശ്യം.