സമ്പത്തിന്റെ കസ്റ്റഡിമരണം: നാല് പോലീസുകാര്* അറസ്റ്റില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    സമ്പത്തിന്റെ കസ്റ്റഡിമരണം: നാല് പോലീസുകാര്* അറസ്റ്റില്*

    സമ്പത്തിന്റെ കസ്റ്റഡിമരണം: നാല് പോലീസുകാര്* അറസ്റ്റില്*


    അറസ്റ്റിലായവരില്* ഡിവൈ.എസ്.പി.യും എസ്.ഐ.മാരും


    * വ്യവസായികളും രാഷ്ട്രീയക്കാരും പ്രതികളാകും
    * നടന്നത് ആദ്യഘട്ടം അറസ്റ്റ്
    * ക്രൈംബ്രാഞ്ച് പ്രതിപ്പട്ടികയിലെ മൂന്നുപേരെ ഒഴിവാക്കി
    * സി.ബി.ഐ. പ്രതിപ്പട്ടികയില്* മുപ്പതിലേറെപ്പേര്*




    പാലക്കാട്: പുത്തൂര്* ഷീലവധക്കേസിലെ മുഖ്യപ്രതി സമ്പത്തിന്റെ കസ്റ്റഡിമരണകേസില്* ഡി.വൈ.എസ്.പി. ഉള്*പ്പെടെ നാല് പോലീസുകാരെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. കസ്റ്റഡിമരണംനടക്കുന്ന സമയത്ത് പാലക്കാട് ഡിവൈ.എസ്.പി. ആയിരുന്ന സി.കെ.രാമചന്ദ്രന്*, ടൗണ്* സൗത്ത് സ്റ്റേഷനിലെ എസ്.ഐ. ടി.എന്*.ഉണ്ണിക്കൃഷ്ണന്*, നോര്*ത്ത് എസ്.ഐ. പി.വി.രമേശ്, ട്രാഫിക് കോണ്*സ്റ്റബിള്* ശ്യാംപ്രസാദ് എന്നിവരാണ് വ്യാഴാഴ്ച പുലര്*ച്ചെ അറസ്റ്റിലായത്.
    ഡിവൈ.എസ്.പി.യെ തൃശ്ശൂര്* ദേശമംഗലത്തെ കുടുംബവീട്ടില്*നിന്നും എസ്.ഐ.മാരെ പാലക്കാട് പോലീസ് ക്വാര്*ട്ടേഴ്*സില്*നിന്നും ശ്യാംപ്രസാദിനെ പിരായിരിയിലെ വീട്ടില്*നിന്നുമാണ് അറസ്റ്റുചെയ്തത്.
    കൊച്ചിയിലെ സി.ബി.ഐ. ചീഫ് ജുഡീഷ്യല്* മജിസ്*ട്രേറ്റ് കോടതിയില്* ഉച്ചയ്ക്ക് ഹാജരാക്കിയ പ്രതികളെ അഞ്ച് ദിവസത്തേക്ക് സി.ബി.ഐ. കസ്റ്റഡിയില്* വിട്ടു.

    കേസില്* പാലക്കാട്ടെ ചില വ്യവസായികളും രാഷ്ട്രീയക്കാരും പ്രതികളാകുമെന്നാണ് സൂചന. 30ലധികം പേര്* പ്രതിപ്പട്ടികയില്* ഉള്*പ്പെട്ടിട്ടുണ്ടെന്ന് അറിയുന്നു. മറ്റുള്ളവരുടെ അറസ്റ്റ് ഒരാഴ്ചയ്ക്കുള്ളില്* ഉണ്ടാകുമെന്ന് സി.ബി.ഐ. വൃത്തങ്ങള്* സൂചിപ്പിച്ചു. പുത്തൂര്* ഷീലവധക്കേസിലെ പ്രതിയായ സമ്പത്ത് 2010 മാര്*ച്ച് 29ന് രാത്രിയാണ് കസ്റ്റഡിയില്* കൊല്ലപ്പെട്ടത്. ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ച് 12പോലീസുകാര്* ഉള്*പ്പെടുന്ന പ്രതിപ്പട്ടിക കോടതിയില്* സമര്*പ്പിച്ചിരുന്നു. പിന്നീട്, ഡിവൈ.എസ്.പി. സി.കെ.രാമചന്ദ്രന്*, ടൗണ്* നോര്*ത്ത് സി.ഐ. എ.വിപിന്*ദാസ് എന്നിവരെ അന്വേഷണവിധേയമായി സസ്*പെന്*ഡുചെയ്തു. എന്നാല്*, ക്രൈംബ്രാഞ്ചന്വേഷണം തൃപ്തികരമല്ലെന്നുകാണിച്ച് സമ്പത്തിന്റെ സഹോദരന്* മുരുകേശന്* ഹൈക്കോടതിയെ സമീപിച്ചു.

    'ഷീലയുടെ കൊലപാതകികളെ അഞ്ചുദിവസംകൊണ്ട് പിടിച്ച പോലീസ് സമ്പത്തിന്റെ കൊലയാളികളായ പോലീസുകാരെ അമ്പതുദിവസം കഴിഞ്ഞിട്ടും അറസ്റ്റുചെയ്യാത്തതെന്ത്?' എന്ന് ചോദിച്ചുകൊണ്ട് ഹൈക്കോടതി മെയ് 25ന് കേസന്വേഷണം സി.ബി.ഐ.ക്ക് വിട്ടു. ഇതിനെതിരെ കേരളസര്*ക്കാര്* സുപ്രീംകോടതിവരെ പോയെങ്കിലും പിന്മാറേണ്ടിവന്നു. മെയ് 25ന് ഹൈക്കോടതി ഉത്തരവ് വന്നെങ്കിലും കേരളപോലീസ് സി.ബി.ഐ.ക്ക് കേസ്ഡയറി കൈമാറിയത് ആഗസ്ത് 13നാണ്.
    ഏഴുമാസമായി അന്വേഷിക്കുന്ന സി.ബി.ഐ.സംഘത്തിന്റെ ആദ്യഘട്ടം അറസ്റ്റാണ് വ്യാഴാഴ്ച നടന്നത്. ക്രൈംബ്രാഞ്ച് അന്വേഷകസംഘം കുറ്റാരോപിതരാക്കിയ 14 പോലീസുകാരില്* നാലുപേരെയാണ് സി.ബി.ഐ.സംഘം ഇപ്പോള്* അറസ്റ്റ്*ചെയ്തിരിക്കുന്നത്. ക്രൈംബ്രാഞ്ചിന്റെ പ്രതിപ്പട്ടികയില്* ഉള്*പ്പെട്ടിരുന്ന മൂന്ന് പോലീസുകാരെ നിരപരാധികളാണെന്നുകണ്ട് സി.ബി.ഐ. സംഘം ഒഴിവാക്കിയിട്ടുണ്ടെന്നറിയുന്നു. വ്യാഴാഴ്ച രാവിലെ സി.ബി.ഐ. ഡിവൈ.എസ്.പി. ഹരി എസ്.ദത്ത്, അന്വേഷണസംഘത്തിന്റെ തലവനായ എന്*.ഉണ്ണിക്കൃഷ്ണന്* നായര്*, എസ്.ഐ. രാജന്* എന്നിവരാണ് അറസ്റ്റുചെയ്തത്.
    പ്രതിപ്പട്ടികയില്* രണ്ട് ഐ.പി.എസ്. ഉദ്യോഗസ്ഥരുമുണ്ടെന്ന് സി.ബി.ഐ. ഒരു ഘട്ടത്തില്* ഹൈക്കോടതിയില്* റിപ്പോര്*ട്ട് നല്*കിയിരുന്നു. ഇതേത്തുടര്*ന്ന് ഉന്നതരെ പ്രതിപ്പട്ടികയില്*നിന്നൊഴിവാക്കാന്* സി.ബി.ഐ.ക്കുമേല്* വന്* സമ്മര്*ദം ഉണ്ടായിരുന്നു.

    അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സി.ബി.ഐ.


    കൊച്ചി: അറസ്റ്റിലായ നാല് പ്രതികള്* അന്വേഷണവുമായി തീരെ സഹകരിക്കുന്നില്ലെന്ന് സി.ബി.ഐ. സംഘം കോടതിയില്* ആരോപിച്ചു.
    പ്രതികളെ കോടതിയില്* ഹാജരാക്കിയപ്പോഴാണ് ഈ ആരോപണം ഉന്നയിച്ചത്. പ്രതികളെ ഇനിയും ചോദ്യം ചെയ്യണമെന്നും കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്* കണ്ടെടുക്കേണ്ടതുണ്ടെന്നും സി.ബി.ഐ. പറഞ്ഞു. മാത്രമല്ല സമ്പത്തിന്റെ മൃതദേഹം പോലീസ്*സ്റ്റേഷനില്* നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതിനായി ഉപയോഗിച്ച വാഹനം പിടിച്ചെടുക്കേണ്ടതുമുണ്ട്.
    പ്രതികളെ ചോദ്യം ചെയ്തശേഷം 28ന് വീണ്ടും ഹാജരാക്കണമെന്ന് മജിസ്*ട്രേട്ട് വിജയന്* ഉത്തരവിട്ടു.
Working...
X