ലാവലിന്*: പിണറായിയുടെ പണമിടപാടുകളും അന്വേഷിക്കുന്നു - സി.ബി.ഐ
കൊച്ചി: ലാവലിന്* കേസില്* ഏഴാം പ്രതിയായ പിണറായി വിജയനെതിരെ ആരോപിക്കപ്പെട്ടിട്ടുള്ള പണമിടപാടുകളും കേസിലെ കൂടുതല്* അന്വേഷണത്തില്* ഉള്*പ്പെടുത്തിയിട്ടുണ്ടെന്ന് പ്രത്യേക സിബിഐ കോടതിയെ സിബിഐ വ്യാഴാഴ്ച അറിയിച്ചു.
കോടതി നേരത്തേ ഉത്തരവിട്ടിട്ടുള്ള കൂടുതല്* അന്വേഷണത്തിന്റെ പരിധിയില്* കേസിന്റെ എല്ലാ വശങ്ങളും ഉണ്ടെന്നും അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഡിവൈഎസ്പി ഹരികുമാര്* ഫയല്*ചെയ്ത സത്യവാങ്മൂലത്തില്* പറഞ്ഞിട്ടുണ്ട്. അന്വേഷണറിപ്പോര്*ട്ട് എത്രയുംവേഗം ഫയല്*ചെയ്യാന്* കഴിയുമെന്ന് അന്വേഷണഉദ്യോഗസ്ഥന്* വ്യക്തമാക്കി.
കണ്ണൂരില്* വെച്ച് പിണറായി വിജയന് രണ്ടുകോടി രൂപ ദിലീപ് രാഹുലന്* കൈമാറിയപ്പോള്* താന്* ദൃക്*സാക്ഷിയായിരുന്നുവെന്ന് ചെന്നൈയിലെ ബിസിനസ്സുകാരനായ ദീപക്കുമാര്* സിബിഐക്ക് മൊഴിനല്*കിയിട്ടുണ്ട്. എറണാകുളത്തെ ഒരു ബാങ്കില്*നിന്നാണ് പണം പിന്*വലിച്ചിരുന്നത്. ദീപക്കുമാറിന്റെ മൊഴി ഏതാനും മാസങ്ങള്*ക്കുമുന്*പ് സിബിഐ രേഖപ്പെടുത്തിയിരുന്നതാണ്.
ദീപക്കുമാറിന്റെ മൊഴി പരിശോധിക്കുന്നുണ്ടെന്നും പൂര്*ണമായ നിഗമനത്തില്* എത്തുന്നതിനായി അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും ഡിവൈഎസ്പി ഹരികുമാര്* തന്റെ സത്യവാങ്മൂലത്തില്* പറഞ്ഞിട്ടുണ്ട്.
പിണറായി വിജയന്* നടത്തിയെന്ന് ആരോപിക്കപ്പെടുന്ന മറ്റ് പണമിടപാടുകളെക്കുറിച്ച് ക്രൈം എഡിറ്റര്* ടി.പി. നന്ദകുമാര്* സിബിഐ ഡയറക്ടര്*ക്ക് രണ്ടുവര്*ഷംമുന്*പ് നല്*കിയ പരാതിയില്* പറഞ്ഞിരുന്നു. പിന്നീട് അത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രത്യേക കോടതിയില്* ഹര്*ജി നല്*കിയിരുന്നു. ഇതിന് പ്രത്യേകിച്ച് ഉത്തരവ് നല്*കേണ്ടതില്ലെന്നും കോടതി നേരത്തേ നിര്*ദേശിച്ച കൂടുതല്* അന്വേഷണത്തില്* എല്ലാ ആരോപണങ്ങളും പരിശോധിക്കാമെന്നും കഴിഞ്ഞവര്*ഷം ഫിബ്രവരിയില്* പ്രത്യേക കോടതി ഉത്തരവിട്ടിരുന്നു. എല്ലാ ആരോപണങ്ങളും അന്വേഷണവിധേയമാക്കുന്നുണ്ടെന്ന് സിബിഐ വ്യാഴാഴ്ച വ്യക്തമാക്കിയിട്ടുണ്ട്. പിണറായിയുടെ നൂറില്*പരം വിദേശയാത്രകള്* ദിലീപ് രാഹുലന്* വഴി കൈമാറിയിട്ടുള്ള കോടിയുടെ ഇടപാടുകള്* തിരുവനന്തപുരം എകെജി സെന്ററിനായി കൈമാറിയ എട്ട്*കോടി രൂപ ബീനാ എബ്രഹാം എന്ന സ്ത്രീയുടെ ബാങ്ക് അക്കൗണ്ടിലൂടെ കൈമാറിയ തുക എന്നിവ അന്വേഷിക്കണമെന്നായിരുന്നു ടി.പി. നന്ദകുമാറിന്റെ ആവശ്യം. ഹര്*ജിക്കാരന്* ആശങ്ക പ്രകടിപ്പിക്കേണ്ടതില്ലെന്നും നേരത്തെ കേസ് അന്വേഷിച്ച ഡിവൈഎസ്പി അശോക്കുമാര്* സ്ഥലം മാറ്റപ്പെട്ടതിനാല്* കൂടുതല്* അന്വേഷണം തടസ്സപ്പെടില്ലെന്നും സിബിഐ വ്യക്തമാക്കി. അശോക്കുമാര്* ഇപ്പോഴും ചെന്നൈയില്*ത്തന്നെ ഉണ്ടോ എന്ന് കോടതി അപ്പോള്* തിരക്കി. അന്വേഷണത്തിന് പുതിയ ഡിവൈഎസ്പി ചുമതലയെടുത്തിട്ടുണ്ടെങ്കിലും അശോക്കുമാര്* കൂടുതല്* അന്വേഷണത്തെ സഹായിക്കുന്നുണ്ടെന്ന് സിബിഐ പ്രോസിക്യൂട്ടര്* വി.എന്*.അനില്*കുമാര്* പറഞ്ഞു.
കൂടുതല്* അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നതിനാല്* അശോക്കുമാറിനെ സ്ഥലം മാറ്റിയത് ഒട്ടും നീതിപൂര്*വമായിരുന്നില്ലെന്ന് നന്ദകുമാറിന്റെ അഭിഭാഷകന്* മനോജ് ആര്*.നായര്* കോടതിയെ അറിയിച്ചു. അശോക്കുമാറിനെ തിരിച്ചുകൊണ്ടുവരാനും അന്വേഷണപുരോഗതി റിപ്പോര്*ട്ട് കോടതിക്ക് നല്*കാനുമാണ് നന്ദകുമാര്* ആവശ്യപ്പെട്ടിട്ടുള്ളത്. മെയ് 24 ലേക്ക് കേസ് പരിഗണിക്കാന്* കോടതി മാറ്റിയിട്ടുണ്ട്.
കേസിലെ കുറ്റപത്രം കോടതി ഫയലില്* സ്വീകരിച്ചത് 2009 ജൂണിലായിരുന്നു. മുന്* വൈദ്യുതിമന്ത്രി ജി.കാര്*ത്തികേയന്*, മുന്* ഇലക്ട്രിസിറ്റി ബോര്*ഡ് അംഗം ഗോപാലകൃഷ്ണന്*നായര്* എന്നിവരെ പ്രതികളാക്കാന്* തെളിവില്ലെന്ന് സിബിഐ പറഞ്ഞിരുന്നു. എന്നാല്* ഇരുവര്*ക്കും എതിരെ കൂടുതല്* അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നു. ഇവര്*ക്ക് എതിരെ കൂടുതല്* അന്വേഷണം പൂര്*ത്തിയായി വരുന്നുണ്ടെന്ന് ഡിവൈഎസ്പി ഹരികുമാര്* സത്യവാങ്മൂലത്തില്* പറഞ്ഞിട്ടുണ്ട്.
ദുരുദ്ദേശ്യപരമായിട്ടാണ് അശോക്കുമാറിനെ സ്ഥലം മാറ്റിയതെന്ന ഹര്*ജിക്കാരന്റെ ആരോപണം സിബിഐ നിഷേധിച്ചു. കുറ്റപത്രം നല്*കിക്കഴിഞ്ഞതിനാലാണ് അശോക്കുമാറിനെ മാറ്റിയത്. മാറ്റരുതെന്ന് ഹര്*ജിക്കാര്* ആവശ്യപ്പെട്ടാല്* സിബിഐയുടെ പ്രവര്*ത്തനത്തെ തടസ്സപ്പെടുത്തുന്നതാണെന്ന് പ്രോസിക്യൂട്ടര്* ചൂണ്ടിക്കാട്ടി.
ഹര്*ജിക്കാരും സാക്ഷിയും ഉന്നയിക്കുന്ന എല്ലാ ആരോപണങ്ങളും അന്വേഷിക്കുന്നുണ്ടെന്നും സിബിഐ ഉറപ്പു നല്*കിയിട്ടുണ്ട്. മുന്* വൈദ്യുതിമന്ത്രി പിണറായി വിജയന്*, മുന്* ബോര്*ഡ് ചെയര്*മാനായിരുന്ന കെ.മോഹനചന്ദ്രന്*, സിദ്ധാര്*ത്ഥമേനോന്*, എസ്.ശിവദാസ് തുടങ്ങി ഇരുപത് പ്രതികള്* കേസിലുണ്ട്. ആറാം പ്രതിയായ ലാവലിന്* കമ്പനി മുന്* വൈസ് പ്രസിഡന്റ് ക്ലോസ് ട്രയന്റിനു വേണ്ടി അന്തര്*ദേശീയ തലത്തില്* സിബിഐ തിരച്ചില്* നടത്തുന്നുണ്ട്

