സിന്ധുജോയി സി.പി.എം വിട്ട് കോണ്*ഗ്രസ്സില്*; പുറത്താക്കിയെന്ന?? ? പാര്*ട്ടി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    സിന്ധുജോയി സി.പി.എം വിട്ട് കോണ്*ഗ്രസ്സില്*; പുറത്താക്കിയെന്ന?? ? പാര്*ട്ടി




    ഉമ്മന്*ചാണ്ടിക്കുവേണ്ടി പ്രവര്*ത്തനം തുടങ്ങി




    തിരുവനന്തപുരം: എസ്.എഫ്.ഐ. അഖിലേന്ത്യാ വൈസ് പ്രസിഡന്റും കഴിഞ്ഞ യു.ഡി.എഫ്. സര്*ക്കാരിന്റെ കാലത്ത് ഇടതുവിദ്യാര്*ഥി സംഘടനകളുടെ നേതൃത്വത്തില്* നടന്ന സ്വാശ്രയ വിദ്യാഭ്യാസ സമരത്തിന്റെ നേതാവുമായിരുന്ന സിന്ധു ജോയി സി.പി.എമ്മില്* നിന്ന് രാജിവെച്ച് കോണ്*ഗ്രസ്സില്* ചേര്*ന്നു. നിലവില്* സി.പി.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗമാണ് സിന്ധു ജോയി.

    വ്യാഴാഴ്ച രാവിലെ സി.പി.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി രാജിക്കത്ത് നല്*കിയ സിന്ധു ജോയി വൈകീട്ട് നാലിന് പുതുപ്പള്ളിയില്* പ്രതിപക്ഷ നേതാവ് ഉമ്മന്*ചാണ്ടിയുടെ തിരഞ്ഞെടുപ്പ് കണ്*വെന്*ഷനില്* പങ്കെടുക്കുകയും ചെയ്തു. ഈ കണ്*വെന്*ഷനില്* കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയില്* നിന്ന് കോണ്*ഗ്രസ് അംഗത്വം സിന്ധുജോയി സ്വീകരിച്ചു. 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പില്* ഉമ്മന്*ചാണ്ടിക്കെതിരായ എല്*.ഡി.എഫ്. സ്ഥാനാര്*ഥിയായിരുന്നു സിന്ധു ജോയി.

    സി.പി.എം വിട്ടുവരാനുള്ള സിന്ധു ജോയിയുടെ തീരുമാനം പുറത്തുവന്നപ്പോള്*തന്നെ അതിനെ പ്രതിപക്ഷ നേതാവ് ഉമ്മന്*ചാണ്ടി സ്വാഗതം ചെയ്തിരുന്നു. സി.പി.എമ്മില്* നിന്നും രാജിവെയ്ക്കാനുള്ള സിന്ധു ജോയിയുടെ തീരുമാനം സി.പി.എമ്മിലെ ജീര്*ണത പുറത്തുകൊണ്ടുവരുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

    പാര്*ട്ടി നേതൃത്വത്തിന്റെ തുടര്*ച്ചയായുള്ള അവഗണനയില്* പ്രതിഷേധിച്ചാണ് രാജിവെയ്ക്കുന്നതെന്ന് രാജി തീരുമാനം വിശദീകരിച്ച സിന്ധു ജോയി അറിയിച്ചു.

    അതേസമയം പാര്*ട്ടി വിരുദ്ധപ്രവര്*ത്തനങ്ങളില്* ഏര്*പ്പെട്ട സിന്ധു ജോയിയെ സി.പി.എമ്മില്* നിന്ന് പുറത്താക്കിയതായി സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്* അറിയിച്ചു.

    2006-ലെ നിയമസഭാ തിരഞ്ഞെടുപ്പില്* പ്രതിപക്ഷനേതാവ് ഉമ്മന്*ചാണ്ടിക്കെതിരെ പുതുപ്പള്ളിയിലും 2009-ലെ ലോക്*സഭാ തിരഞ്ഞെടുപ്പില്* കേന്ദ്രമന്ത്രി പ്രൊഫ. കെ.വി.തോമസിനെതിരെ എറണാകുളത്തും സിന്ധു ജോയി സി.പി.എം. സ്ഥാനാര്*ഥിയായി മത്സരിച്ചിരുന്നു. 2001-06 കാലത്തെ യു.ഡി.എഫ്. സര്*ക്കാരിന്റെ സ്വാശ്രയ വിദ്യാഭ്യാസ സമരത്തിനിടയിലുണ്ടായ പോലീസ് നടപടിയില്* കാലില്* പരിക്കേറ്റ സിന്ധു ജോയിക്ക് കുറച്ചുനാള്* നടക്കാന്* 'ക്രച്ചസി'ന്റെ സഹായം വേണ്ടിവന്നിരുന്നു. 'ക്രച്ചസി'ല്* ഊന്നി 2006-ല്* പുതുപ്പള്ളിയില്* പ്രചാരണത്തിനെത്തിയ സിന്ധു ജോയിയുടെ ചിത്രം ഉമ്മന്*ചാണ്ടി സര്*ക്കാരിന്റെ വിദ്യാര്*ഥി വേട്ടയ്ക്കുള്ള ഉദാഹരണമായി കേരളമൊട്ടുക്കും സി.പി.എം പ്രചാരണായുധമാക്കിയിരുന്നു.

    2006-ലും 2009-ലും സ്ഥാനാര്*ഥിയായെങ്കിലും തുടര്*ന്ന് പാര്*ട്ടി നേതൃത്വവുമായി സിന്ധു ജോയിക്കുണ്ടായ അകല്*ച്ചയാണ് രാജിയിലെത്തിയതെന്നാണ് സൂചന. 2006-ലും 2009-ലും വിജയസാധ്യത തീരെയില്ലാത്ത സീറ്റുകളില്* പാര്*ട്ടിക്കുവേണ്ടി മത്സരത്തിനിറങ്ങിയ തന്നെ പാര്*ട്ടി നേതൃത്വം അവഗണിച്ചുവെന്നാണ് സിന്ധു ജോയിയുടെ പരാതി. 2010-ല്* ഒഴിവുവന്ന രാജ്യസഭാ സീറ്റുകളിലൊന്നിലേക്ക് സിന്ധു ജോയിയെ സി.പി.എം. പരിഗണിക്കുമെന്ന് പൊതുവേ പ്രതീക്ഷിക്കപ്പെട്ടിരുന്നു.

    2010 ജനവരിയില്* നടന്ന ഡി.വൈ.എഫ്.ഐ. സംസ്ഥാന സമ്മേളനത്തില്* സിന്ധു ജോയി ഡി.വൈ.എഫ്.ഐ. സംസ്ഥാന നേതൃത്വത്തിലെത്തുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും അതും ഉണ്ടായില്ല. സിന്ധു ജോയി എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റായിരുന്നപ്പോള്* സംസ്ഥാന സെക്രട്ടറിയായിരുന്ന എം.സ്വരാജിനെ ഡി.വൈ.എഫ്.ഐ. സംസ്ഥാന ജോയിന്റ് സെക്രട്ടറിയാക്കുകയും ചെയ്തിരുന്നു.

    ഇതോടെ പാര്*ട്ടി നേതൃത്വവുമായി അകന്ന സിന്ധു ജോയി എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ എന്നീ സംഘടനകളുടെ യോഗത്തില്* നിന്നും സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്* നിന്നും വിട്ടുനില്*ക്കുകയായിരുന്നു. സി.പി.എം ജില്ലാ സമിതിയില്* ആദ്യം പ്രത്യേക ക്ഷണിതാവും പിന്നീട് ജില്ലാ കമ്മിറ്റിയംഗവുമായ സിന്ധു ജോയി ആകെ മൂന്ന് ജില്ലാ കമ്മിറ്റി യോഗത്തില്* മാത്രമാണ് പങ്കെടുത്തത്.
Working...
X