സിന്ധുജോയിയുടെ ചേരിമാറ്റം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കും
തിരുവനന്തപുരം: തിരഞ്ഞെടുപ്പു പ്രചാരണമധ്യേയുണ്ടായ, സിന്ധുജോയിയുടെ ചേരിമാറ്റം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്*ക്കാരിന്റെ കാലത്ത് എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും ഏറ്റെടുത്ത സ്വാശ്രയവിദ്യാഭ്യാസ സമരത്തിന്റെ നായിക എന്ന നിലയില്* ജനങ്ങള്*ക്കു മുന്നില്* സി.പി.എം. അവതരിപ്പിച്ച വിദ്യാര്*ഥിനേതാവാണ് സിന്ധു ജോയി. കുറഞ്ഞകാലംകൊണ്ട് എസ്.എഫ്.ഐ. സംസ്ഥാന - അഖിലേന്ത്യാ നേതൃത്വത്തിലും സി.പി.എം. തിരുവനന്തപുരം ജില്ലാ നേതൃത്വത്തിലുമെത്തിയ സിന്ധുജോയി പാര്*ട്ടിക്കുള്ളില്* വി.എസ്.അച്യുതാനന്ദന്റെ വിമര്*ശകയും ഔദ്യോഗികപക്ഷത്തിലെ പ്രമുഖയുമായിരുന്നു.
സ്ത്രീകളുടെ പ്രശ്*നങ്ങള്* ഉയര്*ത്തി പ്രചാരണം മുറുക്കുന്ന വി.എസ്.അച്യുതാനന്ദനെതിരെ വിമര്*ശനം ചൊരിഞ്ഞാണ് സിന്ധുജോയി രംഗത്തെത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. പാര്*ട്ടിക്കുള്ളിലെ സ്ത്രീകളെ സംരക്ഷിക്കാന്* കഴിയാത്ത വി.എസ്.അച്യുതാനന്ദന് എങ്ങനെ ജനങ്ങളെ സംരക്ഷിക്കാനാകുമെന്ന ചോദ്യമാണ് സിന്ധുജോയി ഉയര്*ത്തിയിരിക്കുന്നത്. സിന്ധുജോയിക്കെതിരെ പ്രതികരണത്തിന് വി.എസ്.അച്യുതാനന്ദന്* തയ്യാറായെങ്കിലും സി.പി.എം. ഔദ്യോഗിക നേതൃത്വം അതിനു തയ്യാറായിട്ടില്ല. അതേസമയം പാര്*ട്ടിയിലെ ഔദ്യോഗിക നേതൃത്വത്തിനെതിരെ കാര്യമായ വിമര്*ശനത്തിന് സിന്ധുജോയിയും തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
സി.പി.എമ്മിന്റെ എം.പി മാരായിരുന്ന എ.പി.അബ്ദുള്ളക്കുട്ടി, കെ.എസ്.മനോജ് എന്നിവര്* പാര്*ട്ടിവിട്ട് കോണ്*ഗ്രസ്സില്* ചേക്കേറിയതിനെതിരെ സി.പി.എം. ശക്തമായി രംഗത്തുവന്നിരുന്നു. രാഷ്ട്രീയരംഗത്തെ മൂല്യശോഷണത്തിനുള്ള ഉദാഹരണങ്ങളായാണ് ഇതിനെ സി.പി.എം. ചിത്രീകരിച്ചിരുന്നത്. അബ്ദുള്ളക്കുട്ടിയെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്* കോണ്*ഗ്രസ് സ്ഥാനാര്*ഥിയാക്കിയതാണ് സി.പി.എമ്മിനെ കൂടുതല്* പ്രകോപിപ്പിച്ചത്. എന്നാല്* ഇതിനുപിന്നാലെ കോണ്*ഗ്രസ്സില്* നിയമസഭാ സീറ്റ് ലഭിക്കാതിരുന്നതിനെ തുടര്*ന്ന് പാര്*ട്ടിവിട്ട ജയാഡാളിയെ കാട്ടാക്കടയില്* സി.പി.എം. തങ്ങളുടെ സ്ഥാനാര്*ഥിയാക്കിയിരുന്നു. നേരത്തെ സി.പി.എം. സംസ്ഥാനസമിതി പ്രഖ്യാപിച്ച സ്ഥാനാര്*ഥിയായ ഷീലാരമണിയെ പിന്*വലിച്ചാണ് ജയാഡാളിക്ക് സി.പി.എം. ജില്ലാ നേതൃത്വം സീറ്റ് നല്*കിയത്. കാഞ്ഞിരപ്പള്ളിയില്* സി.പി.എം. നേരത്തേ നിശ്ചയിച്ച സ്ഥാനാര്*ഥിയായ അല്*ഫോണ്*സ് കണ്ണന്താനം പിന്*മാറിയപ്പോള്* മുന്* കോണ്*ഗ്രസ് എം.എല്*.എ. കൂടിയായ ജോര്*ജ് ജെ. മാത്യുവിനെയാണ് ആദ്യം സ്ഥാനാര്*ഥിയായി പ്രഖ്യാപിച്ചത്. താന്* എന്നും കോണ്*ഗ്രസു കാരനാണെന്നും സി.പി.എം. തന്റെ പിന്നാലെ വന്നതാണെന്നുംകൂടി ജോര്*ജ് ജെ. മാത്യു പ്രഖ്യാപിച്ചതോടെ അദ്ദേഹത്തെ സി.പി.എമ്മിന് കൈവിടേണ്ടിവന്നു. വീണ്ടും സ്ഥാനാര്*ഥിയെ തേടിയിറങ്ങിയ സി.പി.എമ്മിന് കേരള കോണ്*ഗ്രസില്*നിന്നാണ് സ്ഥാനാര്*ഥിയെ കണ്ടെത്താനായത്. ഈ നിലയില്* യു.ഡി.എഫിലെ വിമതരെ പ്രോത്സാഹിപ്പിച്ച സി.പി.എമ്മിന് സിന്ധുജോയിക്ക് പാര്*ട്ടി അംഗത്വം നല്*കി പ്രചാരണത്തിനിറക്കുന്ന കോണ്*ഗ്രസ് നിലപാടിനെ ഇനി കുറ്റംപറയാനുമാകില്ല.
വിദ്യാര്*ഥി യുവജന രംഗങ്ങളില്* പാര്*ട്ടി നേതൃത്വം വലിയ പ്രോത്സാഹനം നല്*കി വളര്*ത്തിക്കൊണ്ടുവരുന്നവര്* പാര്*ട്ടി വിടുന്നത് പാര്*ട്ടിക്കുള്ളിലും വലിയ പ്രശ്*നങ്ങള്* സൃഷ്ടിക്കും. വിഭാഗീയതയുടെ പേരില്* അനര്*ഹരായവരെ നേതൃത്വം വളര്*ത്തുന്നുവെന്ന വി.എസ്. പക്ഷത്തിന്റെ വിമര്*ശനം പാര്*ട്ടിയില്* പണ്ടേയുള്ളതാണ്. വിഭാഗീയതയുടെ പേരില്* നിരവധി തവണ അച്ചടക്ക നടപടികള്*ക്കു വിധേയരായിട്ടും പാര്*ട്ടിക്കെതിരെ രംഗത്തുവരാതെ പാര്*ട്ടിയില്* നിശ്ശബ്ദരായി തുടരുന്ന ഒട്ടേറെ നേതാക്കള്* സി.പി.എമ്മിലുണ്ട്.
ഇതിനു പുറമേ അച്ചടക്ക നടപടികള്* സ്വീകരിക്കുന്നതില്* സി.പി.എം. നേതൃത്വം കാട്ടുന്ന ഇരട്ടത്താപ്പും പാര്*ട്ടിയില്* ചര്*ച്ചയാകുന്നുണ്ട്. പാര്*ട്ടിയില്*നിന്ന്*രാജിവെയ്ക്കുകയാണെന്ന സിന്ധുജോയിയുടെ പ്രസ്താവന വന്നയുടനെ അവരെ പുറത്താക്കി സി.പി.എം. രംഗത്തുവന്നിരുന്നു. എന്നാല്* പെരുമാറ്റദൂഷ്യ ആരോപണത്തിനു വിധേയനായ സി.പി.എം. കണ്ണൂര്* ജില്ലാ കമ്മിറ്റി മുന്* സെക്രട്ടറി പി.ശശി പാര്*ട്ടിയില്*നിന്നും രാജിവെയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചിട്ടും അദ്ദേഹത്തെ പുറത്താക്കാന്* സി.പി.എം. തയ്യാറായില്ല. പകരം ബ്രാഞ്ച് കമ്മിറ്റി അംഗമായി തരംതാഴ്ത്തുകയാണ് ചെയ്തത്.
സ്ഥാനാര്*ഥിപ്പട്ടികയെച്ചൊല്ലിയുള്ള അസ്വാരസ്യങ്ങളിലും റിബല്*ശല്യത്തിലും പൊറുതിമുട്ടുന്ന യു.ഡി.എഫിനും കോണ്*ഗ്രസ്സിനും സിന്ധുജോയിയുടെ കടന്നുവരവ് ഗുണകരമാണ്. റിബല്*ശല്യത്തിന്റെ പേരില്* കോണ്*ഗ്രസ്സിനെതിരെ സി.പി.എം. നടത്തുന്ന പ്രചാരണത്തെ ഇനി സിന്ധുജോയിയിലൂടെ പ്രതിരോധിക്കാന്* കോണ്*ഗ്രസ്സിനാകും.

