- എന്നെ കറിവേപ്പിലപോലെ വലിച്ചെറിഞ്ഞു - സിന്ധു ജോയി
- സി.പി.എമ്മില്* താന്* ഏറെ പീഡനങ്ങള്* സഹിച്ചുവെന്നും പാര്*ട്ടി ആവശ്യത്തിന് ഉപയോഗിച്ചശേഷം കറിവേപ്പിലപോലെ തന്നെ വലിച്ചെറിഞ്ഞുവെന്നും എസ്.എഫ്.ഐയുടെ മുന്* തീപ്പൊരി നേത്രി സിന്ധു ജോയി. സി.പി.എം വിട്ട് കോണ്*ഗ്രസ്സിലെത്തിയ സിന്ധു ജോയി തന്റെ പുതിയ നിലപാടിനെപ്പറ്റി മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു.
- എന്താണ് പാര്*ട്ടി വിടാനുള്ള കാരണം?
- എസ്.എഫ്.ഐയില്* പ്രവര്*ത്തിക്കുന്ന കാലംമുതല്* പാര്*ട്ടിക്കുവേണ്ടി ഏറെ ത്യാഗങ്ങള്* സഹിച്ചവളാണ് ഞാന്*. ഒട്ടേറെ സമരങ്ങളില്* പങ്കെടുത്തിട്ടും പാര്*ട്ടി സംരക്ഷണം തന്നിട്ടില്ല. 2008 മാര്*ച്ചിലാണ് എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് പദവി ഒഴിയുന്നത്. പൊതുപ്രവര്*ത്തന രംഗത്ത് സജീവമായി നില്*ക്കാന്* ആഗ്രഹമുള്ള എന്നെപ്പോലൊരാളെ ഒരു വേദി തരാതെ അകറ്റിനിര്*ത്തുകയായിരുന്നു. കഴിഞ്ഞ മൂന്നുവര്*ഷമായി പാര്*ട്ടിയില്* ഒറ്റപ്പെട്ട് കഴിയുകയായിരുന്നു. ഇത്രയും പീഡനങ്ങള്* അനുഭവിച്ച് ഇനിയും നില്*ക്കാനാവില്ല.
- എന്ത് അവഗണനയാണ് നേരിടേണ്ടിവന്നത്. സീറ്റ് കിട്ടാത്തതിലുള്ള പ്രതിഷേധമാണോ?
- തിരഞ്ഞെടുപ്പില്* മത്സരിക്കണമെന്നോ എം.എല്*.എ ആകണമെന്നോ ഞാന്* ആഗ്രഹിച്ചിട്ടില്ല. പക്ഷേ, ഞാന്* ഡോക്ടറേറ്റ് നേടിയ, വിദ്യാസമ്പന്നയായ പ്രവര്*ത്തകയാണ്. എറണാകുളം പോലൊരു മണ്ഡലത്തില്* എനിക്ക് ഒട്ടേറെ രംഗങ്ങളില്* പ്രവര്*ത്തിക്കാന്* കഴിയും. ഇപ്പോള്* പാര്*ട്ടി പരിപാടികള്* പോലും അറിയാറില്ല. കഴക്കൂട്ടത്ത് മാര്*ക്കറ്റില്* ചെന്നപ്പോഴാണ് പാര്*ട്ടിയുടെ കണ്*വെന്*ഷന്* നടക്കുന്ന വിവരം അറിയുന്നത്. എന്നെപ്പോലെ ഒട്ടേറെ പെണ്*കുട്ടികള്* പാര്*ട്ടിയിലും മഹിളാ അസോസിയേഷനിലും പ്രവര്*ത്തിക്കുന്നുണ്ട്. ഇവരാരെയും പരിഗണിക്കാതെയാണ് കാട്ടാക്കട മണ്ഡലത്തില്* കോണ്*ഗ്രസ്സുകാരിയെ പിന്തുണയ്ക്കാന്* തീരുമാനിച്ചത്. എന്നെപ്പോലുള്ളവരെ പാര്*ട്ടി ഉപയോഗിച്ചശേഷം ആവശ്യം കഴിഞ്ഞ് വലിച്ചെറിയുകയായിരുന്നു.
- പാര്*ട്ടി നേതൃത്വവുമായി ഇക്കാര്യങ്ങള്* സംസാരിച്ചിട്ടില്ലേ?
- നിരവധി തവണ ഇക്കാര്യങ്ങള്* ധരിപ്പിച്ചതാണ്. പക്ഷേ മാറ്റമുണ്ടായില്ല.
- അവഗണനയ്ക്കു പിന്നില്* ആരാണെന്നാണ് കരുതുന്നത്?
- ഞാന്* ആരുടെയും പേരെടുത്തു പറയാന്* ആഗ്രഹിക്കുന്നില്ല.
- ഈ ചെറുപ്രായത്തില്*ത്തന്നെ രണ്ടു തിരഞ്ഞെടുപ്പില്* മത്സരിക്കാന്* അവസരം തന്നില്ലേ?
- തിരഞ്ഞെടുപ്പില്* മത്സരിച്ചുവെന്നത് മറക്കുന്നില്ല. പക്ഷേ, എനിക്ക് പാര്*ലമെന്ററി മോഹങ്ങളില്ല. സാമൂഹിക രംഗത്ത് ഒരു പ്രവര്*ത്തനമേഖല വേണമെന്നാണ് എന്റെ ആഗ്രഹം. പക്ഷേ പാര്*ട്ടി എന്നെ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.
- ഈ നിലപാട് മാറ്റം തിരിച്ചടിയാവില്ലേ?
- ഒരു ദിവസത്തെ ആലോചന കൊണ്ടല്ല ഈ തീരുമാനം. കഴിഞ്ഞ മൂന്നുവര്*ഷക്കാലയളവില്* ആശയപരമായും മാറ്റമുണ്ടായി. തെറ്റ് പറ്റിയാല്* അത് തിരുത്താന്* തയ്യാറാകണം. പിന്നെ മതവിശ്വാസികള്*ക്ക് പാര്*ട്ടിയില്* നിലനില്*ക്കുന്നതിലും പ്രശ്*നങ്ങളുണ്ട്. ഞാന്* വിശ്വാസിയാണ്. പ്രാര്*ഥിക്കാറുണ്ട്.
- കോണ്*ഗ്രസ്സില്* നിന്ന് മുമ്പ് ഓഫര്* വന്നിട്ടുണ്ടോ?
- ഇല്ല, രാജിവച്ചശേഷം മാത്രമാണ് കോണ്*ഗ്രസ് നേതാക്കള്* വിളിച്ചത്. സ്വാഗതം ചെയ്തു. പിന്തുണ പ്രഖ്യാപിച്ചു.
- പല യൂത്ത് കോണ്*ഗ്രസ് നേതാക്കളും രാജിവച്ച് പുറത്തുപോകുമ്പോള്*, കോണ്*ഗ്രസ്സിലേക്ക് ചെന്നാല്* അവിടെ ഇടം കണ്ടെത്താനാകുമോ?
- ഇത്തരം പ്രശ്*നങ്ങള്* കോണ്*ഗ്രസ്സിന്റെ ആഭ്യന്തര കാര്യമാണ്. കോണ്*ഗ്രസ്സില്* ഉയര്*ന്ന ഇടം കിട്ടാനല്ല പോകുന്നത്. ഞാന്* സാധാരണ പ്രവര്*ത്തകയായാണ് പോകുന്നത്. എന്റെ പ്രവര്*ത്തനം കണ്ട് അവര്* തീരുമാനിക്കട്ടെ.
- ഇനിയുള്ള നിലപാട് എന്തായിരിക്കും?
- കോണ്*ഗ്രസ്സിനുവേണ്ടി പ്രചാരണത്തിന് സജീവമായി രംഗത്തിറങ്ങും. ഇപ്പോള്* കേന്ദ്രം ഭരിക്കുന്നത് കോണ്*ഗ്രസ് ആണ്. അതിന്റെ തുടര്*ച്ച ഇവിടെയുമുണ്ടാകണം.
- ഇപ്പോഴത്തെ എല്*.ഡി.എഫ്. സര്*ക്കാര്* മോശമായിരുന്നുവെന്നാണോ?
- കഴിഞ്ഞ സര്*ക്കാരിനെക്കുറിച്ച് കൂടുതല്* പറയാന്* ആഗ്രഹിക്കുന്നില്ല.
- കോണ്*ഗ്രസ് അംഗത്വം
- വ്യാഴാഴ്ച സി.പി.എം. വിട്ട്, പാമ്പാടിയില്* പ്രതിപക്ഷനേതാവ് ഉമ്മന്*ചാണ്ടിയുടെ തിരഞ്ഞെടുപ്പ് കണ്*വെന്*ഷനില്* പങ്കെടുക്കാനെത്തിയ എസ്.എഫ്.ഐ.യുടെ മുന്* നേതാവ് സിന്ധുജോയിക്ക് കോണ്*ഗ്രസ് അംഗത്വം നല്*കി. കണ്*വെന്*ഷന്* വേദിയില്* പ്രതിപക്ഷനേതാവ് ഉമ്മന്*ചാണ്ടിയുടെയും മറ്റ് കോണ്*ഗ്രസ് നേതാക്കളുടെയും സാന്നിധ്യത്തില്* കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല സിന്ധുജോയിയോട് മൂന്നുരൂപ വാങ്ങി അംഗത്വം നല്*കി.
എന്നെ കറിവേപ്പിലപോലെ വലിച്ചെറിഞ്ഞു - സിന്ധു ജോയി
Collapse
X
-
എന്നെ കറിവേപ്പിലപോലെ വലിച്ചെറിഞ്ഞു - സിന്ധു ജോയി

