തീവണ്ടി യാത്രക്കാരിയെ അസഭ്യം പറഞ്ഞയാള്*ക്ക് മൂന്നുമാസം തടവ്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    തീവണ്ടി യാത്രക്കാരിയെ അസഭ്യം പറഞ്ഞയാള്*ക്ക് മൂന്നുമാസം തടവ്*

    തീവണ്ടി യാത്രക്കാരിയെ അസഭ്യം പറഞ്ഞയാള്*ക്ക് മൂന്നുമാസം തടവ്*



    തൃശ്ശൂര്*: കഴിഞ്ഞ ദിവസം ഷൊര്*ണൂര്* പാസഞ്ചറില്* യാത്രക്കാരിയോട് മോശമായി പെരുമാറിയതിന് പിടിയിലായയാളെ റെയില്*വേ കോടതി മൂന്നുമാസം തടവിന് ശിക്ഷിച്ചു. പരാതിയില്ലാത്തതിനാല്* കേസെടുക്കാതിരുന്ന പോലീസ് സംഭവം വിവാദമായതോടെ കേസെടുക്കുകയും ഉടന്* കോടതിയില്* ഹാജരാക്കുകയുമായിരുന്നു.

    വടക്കാഞ്ചേരിയില്* ബസ്റ്റാന്*ഡിലും മറ്റും ഭിക്ഷ യാചിച്ച് ജീവിക്കുന്ന തൊടുപുഴ ചിറ്റൂര്* സ്വദേശി ജോര്*ജി (45) നെയാണ് റെയില്*വേ മജിസ്*ട്രേട്ട് കെ.എസ്. ഉണ്ണികൃഷ്ണന്* ശിക്ഷിച്ചത്. ടിക്കറ്റില്ലാതെ യാത്ര ചെയ്യല്*, മദ്യപിച്ച് അപമര്യാദയായി പെരുമാറല്*, സ്ത്രീകളോട് അസഭ്യം പറയല്* തുടങ്ങിയവയ്ക്കാണ് ആര്*.പി.എഫ്. കേസെടുത്തത്. 5000 രൂപ പിഴയ്ക്കാണ് ശിക്ഷിച്ചതെങ്കിലും പിഴയൊടുക്കാത്തതിനാല്* തടവിലിടാന്* ഉത്തരവിടുകയായിരുന്നു.

    ഷൊര്*ണൂര്*-തൃശ്ശൂര്* പാസഞ്ചറിലെ മുന്*വശത്തുള്ള ജനറല്* കമ്പാര്*ട്ട്*മെന്റില്* ബുധനാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. എറണാകുളം സൗത്തില്*നിന്നു കയറിയ പ്രതി ഒരു സ്ത്രീയെ അസഭ്യം പറയുന്നതുകേട്ട് സഹയാത്രികര്* ചോദ്യം ചെയ്തു. ഇതു നേരിയ സംഘര്*ഷത്തിന് ഇടയാക്കി.

    പ്രതിയുടെ വലതുകൈപ്പത്തി മുമ്പ് നഷ്ടപ്പെട്ടിരുന്നതുമാണ്. റെയില്* അലര്*ട്ട് നമ്പറില്* സ്ത്രീ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. സഹയാത്രക്കാര്* വിളിച്ചപ്പോള്* പ്രതിയെ തടഞ്ഞുവയ്ക്കാനും തൃശ്ശൂരിലെത്തിക്കാനുമാണ് നിര്*ദേശം കിട്ടിയത്. അടുത്തസ്റ്റേഷനിലെത്തിയപ്പോള്* ലേഡീസ് കംപാര്*ട്ട്*മെന്റിനടുത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ആര്*.പി.എഫ്. കോണ്*സ്റ്റബിള്* ഈ ബോഗിയിലേക്ക് വരികയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

    തൃശ്ശൂരിലെത്തിയപ്പോള്* പ്രതിയെ ആര്*.പി.എഫ്. റെയില്*വേ പോലീസിന് കൈമാറി. റെയില്*വേ പോലീസ് ജോര്*ജിനെ മെഡിക്കല്* ചെക്കപ്പിന് വിധേയനാക്കാന്* കൊണ്ടുപോയി. യാത്രക്കാര്*ക്ക് സ്റ്റേഷനില്* കാത്തുനില്*ക്കേണ്ടിയും വന്നു. പരാതിക്കാരില്ലാത്തതിനാല്* കേസെടുത്തില്ലെന്ന വിവരമാണ് റെയില്*വേ പോലീസ് രാത്രിയില്* നല്*കിയത്. യാത്രക്കാരാകട്ടെ തങ്ങളുടെ വിവരങ്ങള്* എഴുതിക്കൊടുത്തിരുന്നുവെന്നും പറയുന്നുണ്ട്. സംഭവം വിവാദമായതോടെ അടുത്തദിവസം രാവിലെ റെയില്*വേ പോലീസ് പ്രതിയെ ആര്*.പി.എഫിന് കൈമാറി. തീവണ്ടിയിലുണ്ടായിരുന്ന ആര്*.പി.എഫ്. കോണ്*സ്റ്റബിള്* നല്*കിയ വിവരത്തിന്റെ അടിസ്ഥാനത്തില്* പ്രതിയെ ആര്*.പി.എഫ്. ഇന്*സ്*പെക്ടര്* എം. ശിവദാസ് അറസ്റ്റ് ചെയ്തു. മൊബൈല്* റെയില്*വേ കോടതിയില്* ഹാജരാക്കിയ ഇയാളെ ഉടന്* ശിക്ഷിക്കുകയും ചെയ്തു.

    ഇതേ തീവണ്ടയില്* മുമ്പ് മുള്ളൂര്*ക്കരയില്* വെച്ചാണ് സൗമ്യയെ തള്ളിയിട്ട് മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയത്. ഇത്തവണ യാത്രക്കാര്* സന്ദര്*ഭോചിതമായി ഇടപെട്ടു. എന്നാല്* പോലീസ് ഗൗരവത്തോടെ പ്രശ്*നത്തില്* ഇടപെട്ടില്ല. പ്രതിയെ ഇരിങ്ങാലക്കുടയില്* പ്ലറ്റ്*ഫോമില്* ഇറക്കിവിടാന്* ശ്രമമുണ്ടായപ്പോള്* യാത്രക്കാര്* തടയുകയായിരുന്നു. പിന്നീട് തൃശ്ശൂരിലെത്തിയപ്പോഴും കോണ്*സ്റ്റബിളിന്റെ റിപ്പോര്*ട്ട് പ്രകാരം കേസെടുക്കുന്നതിനുപകരം ആരെങ്കിലും പരാതി കൊടുക്കണമെന്ന നിലപാട് റെയില്*വേ പോലീസ് എടുത്തു. തലയില്* മുറിവുള്ളതിനാല്* റെയില്*വേ പോലീസിനാണ് മെഡിക്കല്* ചെക്കപ്പിന് സൗകര്യമെന്ന് കണ്ട് പ്രതിയെ ആര്*.പി.എഫ്. കൈമാറുകയായിരുന്നു. രണ്ട് പോലീസ് വിഭാഗങ്ങളും തമ്മിലുള്ള പൊരുത്തക്കേടും വ്യക്തമായി.

    ആര്*.പി.എഫ് തീവണ്ടിയിലെ അനധികൃത കച്ചവടക്കാര്*ക്കെതിരെ അടുത്തിടെ നടപടിയെടുത്തിരുന്നു. ഇവരിലേറെയും നിരുപദ്രവകാരികളായ സാധുക്കളാണ്. എന്നാല്* സാമൂഹവിരുദ്ധര്* മദ്യപിച്ച് ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതും ശല്യമുണ്ടാക്കുന്നതും തുടരുന്നു.

    പിടിയിലായ ജോര്*ജ് വടക്കാഞ്ചേരിയില്* ഭിക്ഷയെടുത്ത് ജീവിക്കുന്നു. ഈ വരുമാനം കൊണ്ടാണത്രെ തൊടുപുഴയില്* കുടുംബത്തെ പോറ്റുന്നത്. മുമ്പ് രോഗം ബാധിച്ചാണ് കൈപ്പത്തി മുറിച്ച് കളഞ്ഞതെന്നും പോലീസിനോട് ഇയാള്* പറഞ്ഞു. ടിക്കറ്റെടുക്കാതെ തീവണ്ടിയില്* യാത്രചെയ്യുന്നതാണ് പതിവ്.
Working...
X