ഷാര്*ജയില്* രണ്ടുകോടിയുടെ തട്ടിപ്പ:് പ്രതിയായ മലയാളിയെ പിടികൂടാന്* ഡി.ജി.പിക്ക് പരാതി നല്*കി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ഷാര്*ജയില്* രണ്ടുകോടിയുടെ തട്ടിപ്പ:് പ്രതിയായ മലയാളിയെ പിടികൂടാന്* ഡി.ജി.പിക്ക് പരാതി നല്*കി

    ഷാര്*ജയില്* രണ്ടുകോടിയുടെ തട്ടിപ്പ:് പ്രതിയായ മലയാളിയെ പിടികൂടാന്* ഡി.ജി.പിക്ക് പരാതി നല്*കി



    കൊച്ചി: ഷാര്*ജയില്* രണ്ടുകോടി രൂപയുടെ തട്ടിപ്പ് നടത്തി നാട്ടില്* അഭയം തേടിയ മലയാളിയെ പിടികൂടാന്* വീണ്ടും ശ്രമം.

    ഷാര്*ജ സര്*ക്കാരിന്റെ ആവശ്യപ്രകാരം പ്രതിക്ക് എതിരെ ഇന്റര്*പോള്* നടപടി എടുത്തുവെങ്കിലും സംസ്ഥാന പോലീസിന്റെ അനാസ്ഥമൂലം പ്രതിയെ പിടികൂടാന്* കഴിഞ്ഞിട്ടില്ല.

    പാലക്കാട് പട്ടാമ്പി പടിഞ്ഞാറങ്ങാടി സ്വദേശിയായ അമ്പലത്ത് വീട്ടില്* മുഹമ്മദ് ആലിയെ പിടികൂടാന്* സഹായിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഷാര്*ജയിലെ അബ്ദുള്* റഹ്മാന്* അല്*ഹാജിരി സംസ്ഥാന ഡി.ജി.പി.ക്കും പാലക്കാട് എസ്.പി.ക്കും പരാതി നല്*കിയിട്ടുണ്ട്.

    ഷാര്*ജയില്* ഇന്*ഡസ് ബില്*ഡിങ് കണ്*സ്ട്രക്ഷന്* കമ്പനിയില്* ജോലി നോക്കിയിരുന്ന വ്യക്തിയാണ് മുഹമ്മദ് ആലി. അബ്ദുള്* റഹിമാന്* അല്*ഹാജിരിയാണ് സ്ഥാപനത്തിന്റെ ഉടമ. വ്യാജരേഖകളും വൗച്ചറുകളും ഉപയോഗിച്ച് പ്രതി 2 കോടി 15 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തി നാട്ടിലേക്ക് രക്ഷപ്പെട്ടു. 2005 ലാണ് സംഭവം നടന്നത്. പ്രതിക്ക് എതിരെ ഷാര്*ജ പോലീസ് കേസ് എടുത്തു. പ്രോസിക്യൂട്ടറുടെ ആവശ്യപ്രകാരം കോടതി കേസ് വിചാരണ ചെയ്തു. പ്രതി ഹാജര്* ഉണ്ടായിരുന്നില്ലെങ്കിലും ഷാര്*ജ ഫെഡറല്* കോടതി പ്രതിക്ക് മൂന്ന് വര്*ഷം കഠിനതടവ് വിധിച്ചു. ഇതേത്തുടര്*ന്ന് പ്രതിയെ പിടിച്ചുകൊടുക്കാന്* ഷാര്*ജ ആഭ്യന്തരവകുപ്പ് നടപടി എടുത്തു. ഇന്റര്*പോളും രംഗത്തെത്തി. പ്രതിക്ക് എതിരെ ഇന്റര്*പോള്* വഴി കേന്ദ്ര സര്*ക്കാരിനെ ഷാര്*ജ സര്*ക്കാര്* സമീപിച്ചു. കുറ്റവാളികളെ കൈമാറാനുള്ള ഉടമ്പടി അനുസരിച്ച് പ്രതിയെ തങ്ങള്*ക്ക് വിട്ടുകിട്ടണമെന്നാണ് ഷാര്*ജ സര്*ക്കാരിന്റെ ആവശ്യം. അതനുസരിച്ച് സംസ്ഥാന പോലീസുമായി കേന്ദ്ര സര്*ക്കാര്* നടപടി എടുത്തുവെങ്കിലും ഇത്രയും കാലമായി പ്രതി പാലക്കാട്ടും കൊച്ചിയിലുമായി സ്വതന്ത്രനായി കഴിയുന്നു. പ്രതിയെ പിടികൂടാന്* അടിയന്തര നടപടി ആവശ്യപ്പെട്ടുകൊണ്ടാണ് അബ്ദുള്* റഹിമാന്* അല്*ഹാജിരി ഇപ്പോള്* ഡി.ജി.പി.ക്ക് പരാതി നല്*കിയിട്ടുള്ളത്.

    ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള ഉടമ്പടി അനുസരിച്ച് പ്രതിയില്*നിന്ന് നഷ്ടപരിഹാരം പരാതിക്കാരന് ഈടാക്കാവുന്നതാണ്. അതനുസരിച്ച് 2.73 കോടി ഈടാക്കാന്* പരാതിക്കാരന്* പ്രതിക്ക് എതിരെ നടപടി എടുത്തിട്ടുണ്ട്.

    ഇന്റര്*പോളിന്റെ രേഖകളും കേന്ദ്രസര്*ക്കാരിന് ഷാര്*ജ സര്*ക്കാര്* നല്*കിയിട്ടുള്ള പരാതികളും മറ്റും ഡി.ജി.പി.ക്ക് പരാതിക്കാരന്* കൈമാറിയിട്ടുണ്ട്.
Working...
X