എംആര്* മുരളി പെരുവഴിയില്*; ജോസി മാറില്ല

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    എംആര്* മുരളി പെരുവഴിയില്*; ജോസി മാറില്ല

    കൊച്ചി: ഷൊര്*ണൂരില്* യുഡിഎഫ് സ്ഥാനാര്*ഥി കോണ്*ഗ്രസിലെ ശാന്ത ജയറാമാണെന്ന് കെപിസിസി അധ്യക്ഷന്* രമേശ് ചെന്നിത്തല വ്യക്തമാക്കിയതോടെ എംആര്* മുരളി പെരുവഴിയിലായി. ഷൊര്*ണൂരില്* മത്സരിയ്ക്കാന്* കോണ്*ഗ്രസുമായി സഖ്യസാധ്യതകള്* തേടിയതോടെ സിപിഎമ്മില്* നിന്നും നേരത്തെ പുറത്തായ മുരളിയെ ഇടതുപക്ഷ ഏകോപനസമിതിയും കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. ഇതോടെ മുരളി ഒരിടത്തുമില്ലാത്ത അവസ്ഥയിലായി. ശാന്താ ജയറാമിനെ പിന്*വലിച്ച് ഷൊര്*ണൂരില്* എംആര്* മുരളിക്ക് യുഡിഎഫ് പിന്തുണ നല്*കുമെന്ന വാര്*ത്തകള്* നേരത്തെ മുതല്* പ്രചരിച്ചിരുന്നു.ശക്തമായ പ്രതിഷേധമുയര്*ന്നെങ്കിലും ഉടുമ്പന്* ചോലയിലെ സ്ഥാനാര്*ഥി ജോസി സെബാസ്റ്റ്യനെ മാറ്റില്ലെന്നും ചെന്നിത്തല അറിയിച്ചു. ഉടുമ്പന്* ചോലയില്* ജോസിയുടെ സ്ഥാനാര്*ഥിത്വത്തില്* പ്രതിഷേധം തുടരുന്നവര്*ക്കെതിരേ കര്*ശന നടപടിയെടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

    ജോസിയുടെ സ്ഥാനാര്*ഥിത്വത്തിനെതിരേ കോണ്*ഗ്രസ് പ്രാദേശിക ഘടകം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പത്ത് മണ്ഡലം പ്രസിഡന്റുമാരും രണ്ട് ബ്ലോക്ക് പ്രസിഡന്റുമാരും ഒറ്റയടിയ്ക്ക് രാജിവക്കുകയും ചെയ്തിരുന്നു.

    ചങ്ങനാശേരി സ്വദേശിയായ ജോസിയെ മാറ്റി ഇബ്രാഹീം കുട്ടി കല്ലാറിനെ പകരം ഇവിടെ സ്ഥാനാര്*ഥിയാക്കുമെന്നായിരുന്ന് അഭ്യൂഹങ്ങള്* പരന്നിരുന്നു. കോണ്*ഗ്രസ് ഹൈക്കമാന്*ഡിന്റെ നിര്*ദേശമനുസരിച്ചാണ് ജോസി സെബാസ്റ്റ്യന് സീറ്റ് നല്*കിയത്. സിഎംപിക്ക് താല്*പര്യമില്ലാത്ത നാട്ടിക കോണ്*ഗ്രസ് ഏറ്റെടുത്തു. പകരം നെന്*മാറ നല്*കും. സോഷ്യലിസ്റ്റ് ജനത 6 സീറ്റിലാണ് മത്സരിയ്ക്കുന്നത്.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X