എംവി രാഘവന്* നെന്മാറയില്* മത്സരിക്കും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    എംവി രാഘവന്* നെന്മാറയില്* മത്സരിക്കും

    പാലക്കാട്: നെന്മാറയില്* യുഡിഎഫ് സ്ഥാനാര്*ത്ഥിയായി സിഎംപി നേതാവ് എം.വി.രാഘവന്* മ്ത്സരിക്കും. കുന്നംകുളത്ത് സി.പി.ജോണും ചൂരായി ചന്ദ്രന്* ധര്*മടത്തും മത്സരിക്കും.വെള്ളിയാഴ്ച രാവിലെ യുഡിഎഫ് നേതൃത്വവുമായി നടന്ന ചര്*ച്ചയ്*ക്കൊടുവിലാണ് സോഷ്യലിസ്റ്റ് ജനതയ്ക്ക് നീക്കിവച്ച നെന്മാറ സിഎംപിക്കു നല്*കാന്* തീരുമാനമായത്.

    നെന്മാറയിലെ എല്*ഡിഎഫ് സ്ഥാനാര്*ത്ഥി സിപിഎമ്മിലെ വി. ചെന്താമരാക്ഷനാണ്. കുന്നംകുളം, നാട്ടിക, ധര്*മ്മടം എന്നീ സീറ്റുകളാണ് സിഎംപിയ്ക്ക് ആദ്യം കോണ്*ഗ്രസ് നല്*കിയിരുന്നത്. നാട്ടിക സീറ്റ് കോണ്*ഗ്രസ് ഏറ്റെടുത്തിട്ടുണ്ട്. ഇവിടത്തെ സ്ഥാനാര്*ത്ഥിയെ ഉടന്* നിശ്ചയിക്കുമെന്ന് കെപിസിസി അധ്യക്ഷന്* രമേശ് ചെന്നിത്തല അറിയിച്ചു.

    നെന്മാറ സീറ്റ് സോഷ്യലിസ്റ്റ് ജനതയ്ക്കായി യുഡിഎഫ്. ധാരണപ്രകാരം നീക്കി വച്ചതാണ്. എന്നാല്* ചിറ്റൂര്* മണ്ഡലം തരാത്തതില്* പ്രതിഷേധിച്ച് നെന്മാറയില്* മത്സരിക്കില്ലെന്ന് സോഷ്യലിസ്റ്റ് ജനത പ്രഖ്യാപിച്ചു. തുടര്*ന്നാണ് നെന്മാറ സിഎംപിയ്ക്ക് നല്*കാന്* തീരുമാനിച്ചത്.

    നെന്മാറ സിഎംപിയ്ക്ക് ലഭിച്ചതോടെ സോഷ്യലിസ്റ്റ് ജനതയുടെ സീറ്റ് ആറായി ചുരുങ്ങി. നേരത്തെ 12 സീറ്റാണ് സോഷ്യലിസ്റ്റ് ജനത ചോദിച്ചിരുന്നത്.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X