കത്രീന ഷാരൂഖിന്റെ നായികയാവുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കത്രീന ഷാരൂഖിന്റെ നായികയാവുന്നു

    ഷാരൂഖ് ഖാന്റെ നായികയായി കത്രീന കെയ്ഫ് അഭിനയിക്കുന്നു. ബോളിവുഡിലെ ഒട്ടുമിക്ക നായകന്മാര്*ക്കൊപ്പവും കത്രീന അഭിനയിച്ചിട്ടുണ്ട്. എന്നാല്* ഇതേവരെ ഷാരൂഖിനൊപ്പം അഭിനയിക്കാനുള്ള അവസരം കത്രീനയ്്ക്ക് ഒത്തുവന്നിരുന്നില്ല. മുന്*കാമുകനായ സല്*മാന്* ഖാനും ഷാരൂഖും തമ്മിലുള്ള ശീതയുദ്ധം തന്നെയായിരുന്നു കത്രീനയ്ക്ക് ഈ അവസരം നിഷേധിച്ചതിനുള്ള പ്രധാനകാരണങ്ങളിലൊന്ന്.

    വര്*ഷങ്ങള്*ക്ക് മുമ്പ് കത്രീനയുടെ പിറന്നാല്* ആഘോഷവേളയില്* സല്*മാനും ഷാരൂഖം പരസ്യമായി ഏറ്റുമുട്ടിയിരുന്നു. അതിന്*ശേഷം ഇവര്* പരസ്പരം കാണുമ്പോള്* മുഖത്തുപോലും നോക്കാതെ നടക്കുകയാണ് പതിവ്.

    ഇപ്പോള്* സല്*മാനും കത്രീനയും അകന്നു. അതുകൊണ്ട് തന്നെ ഷാരൂഖിന്റെ നായികയാവാനുള്ള ക്ഷണം കത്രീന സ്വീകരിക്കുകയും ചെയ്തു. യാഷ് രാജ് ഫിലിംസ് നിര്*മ്മിക്കുന്ന ചിത്രത്തിലാണ് പുതിയ താരജോഡികള്* അരങ്ങേറ്റം കുറിക്കുന്നത്. യാഷ് ചോപ്രയുടേതാണ് ചിത്രത്തിന്റെ കഥ.

    ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്*തന്നെ ആംഭിക്കുമെന്നാണ് റിപ്പോര്*ട്ടുകള്*. ചിത്രത്തിന്റെ സ്*ക്രിപ്റ്റ് കത്രീനയ്ക്ക് വളരെയേറെ ഇഷ്ടപ്പെട്ടുവെന്നാണ് റിപ്പോര്*ട്ട്.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X