കുവൈത്ത്: വീശിയടിക്കുന്ന പൊടിക്കാറ്റില്‍* ഗള്*ഫ് മേഖലയിലെ മിക്കയിടങ്ങളിലും ജനജീവിതം ദുസ്സഹമാകുന്നു. വെള്ളിയാഴ്ച കുവൈത്തിലുണ്ടായ പൊടിക്കാറ്റില്‍* ആളുകള്‍* മണിക്കൂറുകളോളം വലഞ്ഞു. ഒട്ടേറെ വാഹനാപകടങ്ങള്‍* വിവിധ ഭാഗങ്ങളില്‍* നിന്നും റിപ്പോര്*ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അടിയന്തരസാഹചര്യം കണക്കിലെടുത്ത് രാജ്യാന്തര വിമാനത്താവളവും തുറമുഖവും കുറച്ചു സമയത്തേക്ക് അടച്ചിട്ടു. മൊബൈല്‍* സര്*വീസുകളുടെ നെറ്റ്*വര്*ക്കുകള്* കൂട്ടത്തോടെ നിശ്ചലമായതും ജനങ്ങളില്‍* പരിഭ്രാന്തിയുണ്ടാക്കി. കുവൈത്തില്‍* ചരിത്രത്തിലാദ്യമായിട്ടാണ് ഇത്ര ശക്തമായ രീതിയില്‍* പ്രകൃതിക്ഷോഭം അനുഭവപ്പെടുന്നത്.
റോഡിലെ സിഗ്*നല്* വെളിച്ചവും മങ്ങി. കാറ്റടിച്ച് പൊടിപടര്*ന്നതോടെ ഒന്നും കാണാനാവാത്ത അവസ്ഥയായിരുന്നു. കുട്ടികള്‍*ക്കും മുതിര്*ന്നവര്‍*ക്കും ശ്വാസതടസ്സമുണ്ടായി. പലരെയും ആശുപത്രിയല്‍* പ്രവേശിപ്പിക്കേണ്ടതായിവന്നു.
മണിക്കൂറില്‍* 50 കിലോമീറ്ററിലേറെ വേഗത്തിലാണ് വടക്കുപടിഞ്ഞാറന്‍* കാറ്റ് കുവൈത്തില്‍* ആഞ്ഞടിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷകന്* ഈസ റമദാന്* അറിയിച്ചു. കുവൈത്തില്‍* എത്തിച്ചേരേണ്ട വിമാനങ്ങള്‍* സമീപരാജ്യങ്ങളിലേക്ക് തിരിച്ചുവിടുകയായിരുന്നു. കുവൈത്തില്‍* നിന്നും വിമാനങ്ങള്‍* വളരെ വൈകിയാണ് പുറപ്പെട്ടത്.
അന്തരീക്ഷം തെളിഞ്ഞതോടെ ശനിയാഴ്ച അതിരാവിലെ മുതല്‍* വിമാനസര്*വീസുകള്* ആരംഭിച്ചതായും രാജ്യാന്തര വിമാനത്താവളം പ്രവര്*ത്തനം പൂര്*ണമായും പുനരാരംഭിച്ചതായും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവള ജനറല്‍* അഡ്മിനിസ്*ട്രേഷന്* ഓഫ് സിവില്‍* ഏവിയേഷന്‍* ഓപ്പറേഷന്* വിഭാഗം അറിയിച്ചു.
Powered By WizardRSS.com | Full Text Feeds | Amazon Plugins