ഇടതുനേതാക്കള്* ജയിലില്* പോകും: ചെന്നിത്തല

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഇടതുനേതാക്കള്* ജയിലില്* പോകും: ചെന്നിത്തല

    തിരുവനന്തപുരം: സര്* സി.പി പോലും ചെയ്യാത്ത കാര്യങ്ങളാണ് ഓരോ ദിവസവും വി.എസ് അച്യുതാനന്ദന്* പറയുന്നതെന്ന് കോണ്*ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് നേതാക്കളെ ജയിലടയ്ക്കും എന്ന വി.എസിന്റെ പ്രസ്താവന ജനം പുച്ഛിച്ചു തള്ളും. മെയ് 13 കഴിഞ്ഞാല്* എല്*ഡിഎഫിന്റെ പല നേതാക്കളും ജയിലില്* പോകും -ചെന്നിത്തല പറഞ്ഞു.

    യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്* സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെ ഒരു ചാനല്* പരിപാടിയില്* മുഖ്യമന്ത്രിയാകുന്നത് ആരാണെന്ന കാര്യം ജനങ്ങളും പാര്*ട്ടിയുമാണ് തീരുമാനിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

    പാമൊലിന്* കേസില്* ഉമ്മന്*ചാണ്ടി ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നത് പാര്*ട്ടിക്ക് സ്വീകാര്യമല്ലെന്നും രാഷ്ട്രീയോദേശ്യം വച്ചുള്ള കേസായതിനാല്* പ്രതിയായാലും ഉമ്മന്*ചാണ്ടിക്ക് മുഖ്യമന്ത്രിയാകാന്* തടസമില്ലെന്നും അദ്ദേഹം പറഞ്ഞു.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X