മതപ്രചാരണത്തിന് ഇന്റര്*നെറ്റ് ഉപയോഗിക്കൂ: ഇമാം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മതപ്രചാരണത്തിന് ഇന്റര്*നെറ്റ് ഉപയോഗിക്കൂ: ഇമാം

    ദില്ലി: ഇസ്ലാം മതസന്ദേശങ്ങള്* ജനങ്ങളിലെത്തിക്കാന്* ഇന്റര്*നെറ്റ് ഉള്*പ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകള്* ഉപയോഗപ്പെടുത്തണമെന്നു മക്ക ഹറം മസ്ജിദ് മുഖ്യ ഇമാമും പ്രമുഖ ഇസ്ലാമിക പണ്ഡിതനുമായ ഡോക്ടര്* ഷെയ്ഖ് അബ്ദുറഹ്മാന്* അല്* സുദൈസിന്റെ ആഹ്വാനം.പ്രവാചകന്റെയും അനുയായികളുടെയും ജീവിതം പ്രചരിപ്പിക്കുന്നതിലൂടെയാണ് ഇസ്ലാമിന്റെ തനതായ സന്ദേശം ജനങ്ങള്*ക്കു പകര്*ന്നുനല്*കാന്* കഴിയുകയെന്നും അദ്ദേഹം പറഞ്ഞു.

    ജംഇയ്യത്തുല്* ഉലമ ഹിന്ദ് സംഘടിപ്പിച്ച 'അസ്മതെ സഹാബ സമ്മേളനത്തില്* മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സുദൈസ്. ഇദ്ദേഹം ഇതാദ്യമായാണ് ഇന്ത്യസന്ദര്*ശിക്കുന്നത്.

    ദില്ലിയിലെ രാംലീല മൈതാനത്തു നടന്ന സമ്മേളനത്തില്* പതിനായിരക്കണക്കിനു വിശ്വാസികള്* പങ്കെടുത്തു. സമ്മേളന വേദിയില്* നടന്ന മഗ്രിബ്, ഇശാ നമസ്*കാരങ്ങള്*ക്ക് ഇമാം അല്*സുദൈസ് നേതൃത്വംനല്*കി.

    രാജ്യസഭാ ഉപാധ്യക്ഷന്* റഹ്മാന്* ഖാന്* നല്*കുന്ന അത്താഴവിരുന്ന് ഉള്*പ്പെടെയുള്ള ചടങ്ങുകളില്* ഇമാം സുദൈസ് ഞായറാഴ്ച പങ്കെടുക്കും.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X